‘ഷാഫി പറമ്പിലിനെ വിജയിപ്പിക്കുക’; അഴിയൂര്‍, പുറമേരി പഞ്ചായത്തുകളില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ തുറന്നു


വടകര: ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രപ്രചാരണത്തിന്റെ ഭാഗമായി അഴിയൂര്‍ പഞ്ചായത്തിലെ യുഡിഎഫ് – ആര്‍എംപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും, അഴിയൂര്‍, പുറമേരി പഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

‘കേന്ദ്രത്തില്‍ നരേന്ദ്രമോദിയാണെങ്കില്‍ കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഏകാധിപത്യമാണെന്ന്’ പാറക്കല്‍ അബ്ദുള്ള പറഞ്ഞു. ചെയര്‍മാന്‍ കെ.അന്‍വര്‍ ഹാജി അധ്യകക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, കോട്ടയില്‍ രാധാകൃഷ്ണന്‍, യു.എ റഹീം, പ്രദീപ് ചോമ്പാല, പി.ബാബുരാജ്, ടി.സി രാമചന്ദ്രന്‍, ഒ.കെ അബ്ദുള്ള, പി.പി ഇസ്മായില്‍, മോനാച്ചി ഭാസ്‌കരന്‍, വി.പി പ്രകാശന്‍, കെ.പി രവീന്ദ്രന്‍, വി.കെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.