Category: നാദാപുരം

Total 437 Posts

മാലിന്യ മുക്ത നാദാപുരം: സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് ചേലക്കാട്ട് തുടക്കം

നാദാപുരം: ‘മാലിന്യ മുക്ത നാദാപുരം’ പദ്ധതിയുടെ ഭാഗമായുള്ള സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് ചേലക്കാട്ട് തുടക്കമായി. ഘട്ടം ഘട്ടമായുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് യോഗം രൂപം നൽകിയിരിക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ആദ്യ ക്ലസ്റ്റർ മീറ്റിംഗ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതോടെ ശുചിത്വവും വൃത്തിയുമുള്ള നാടായി ചേലക്കാട് മാറും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ

തെരുവുനായ്ക്കള്‍ കുറുകെ ചാടി; നാദാപുരത്ത് ബൈക്ക് യാത്രക്കാരന് പരിക്ക്

നാദാപുരം: കല്ലാച്ചിയില്‍ തെരുവുനായ്ക്കള്‍ കുറുകെ ചാടി ഒരാള്‍ക്ക് പരിക്ക്. ചേലക്കാട് സ്വദേശി ഷൈജു(42)നാണ് പരിക്ക്. ഇന്നലെ ഉച്ചയ്ക്കായിരുന്നും സംഭവം. നാദാപുരം ഭാഗത്ത് നിന്ന് ബൈക്കില്‍ ചേലക്കാട് ഭാഗത്തേക്ക് പോവുന്നതിനിടെ മൂന്ന് നായകള്‍ റോഡിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. മുഖത്തും കാലിനും പരിക്കേറ്റ ഷൈജുവിനെ ഉടന്‍ തന്നെ നാദാപുരം

നാദാപുരത്ത് ആക്രിക്കടയില്‍ മോഷണം; പണവും 10കിലോ ചെമ്പുമടക്കം നിരവധി സാധനങ്ങള്‍ നഷ്ടപ്പെട്ടു

നാദാപുരം: താലൂക്ക് ആശുപത്രിക്ക് സമീപത്തുള്ള ആക്രിക്കടയില്‍ മോഷണം. പട്ടാമ്പി സ്വദേശിയായ പുലാക്കല്‍ അലിയുടെ കടയിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. 10കിലോ ചെമ്പ്. 20 കിലോ പിച്ചള, 80 കിലോ വയര്‍, രണ്ടു പാത്രങ്ങള്‍, 6 കിലോ ആര്‍മിച്ചര്‍ എന്നിവയും അലമാരയില്‍ സൂക്ഷിച്ച 9500രൂപയുമാണ് മോഷണം പോയത്. സമീപത്തെ സി.സി.ടി.വിയില്‍ രണ്ടുപേര്‍ അര്‍ദ്ധരാത്രി കടയിലേക്ക്

നാദാപുരത്ത് കാട്ടുപന്നി സ്‌ക്കൂട്ടറിലിടിച്ച് തലശ്ശേരി സ്വദേശിക്ക് പരിക്ക്

നാദാപുരം: ആവോലം കല്ലാച്ചി റോഡില്‍ കാട്ടുപന്നി സ്‌ക്കൂട്ടറിലിടിച്ച് വ്യാപാരിക്ക് പരിക്ക്. തലശ്ശേരി പുന്നോല്‍ സ്വദേശിയായി ബഷീറിനാണ്(50) പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു അപകടം. ആവോലം പുഷ്പ ഗ്യാസ് എജന്‍സിക്ക് സമീപത്ത് വച്ചായിരുന്നു അപകടം. തലശ്ശേരി ഭാഗത്ത് നിന്നും ചേലക്കാട്‌ കടയിലേക്ക് പോവുകയായിരുന്ന ബഷീറിന്റെ സ്‌ക്കൂട്ടറില്‍ പന്നി ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാലിനും കൈക്കും പരിക്കേറ്റ ബഷീറിനെ നാദാപുരം

വില്യാപ്പള്ളി ഇല്ലത്ത് താഴെ ഓവുചാലില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

വില്യാപ്പള്ളി: കാര്‍ത്തികപ്പള്ളിറോഡില്‍ ഇല്ലത്ത് താഴെ ഓവുചാലില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റേതാണ് മൃതദേഹം. ഏതാണ്ട് നാല്‍പ്പതിനടുത്ത് പ്രായമുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഓവുചാലിന് സമീപത്തെ വീട്ടില്‍ താമസിക്കുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. വൈകുന്നേരം പറമ്പില്‍ നടക്കാനിറങ്ങിയപ്പോള്‍ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കമ്‌ഴ്ന്ന് കിടക്കുന്ന

കെഎംസിസി നേതാവും വ്യാപാരിയുമായ നാദാപുരം കല്ലാട്ട് താഴെക്കുനി മൂസ അന്തരിച്ചു

നാദാപുരം: കെഎംസിസി നേതാവും ഷാര്‍ജയിലെ വ്യാപാര പ്രമുഖനുമായ തൂണേരി കല്ലാട്ട് താഴെക്കുനി മൂസ അന്തരിച്ചു. അമ്പത്തിയെട്ട് വയസായിരുന്നു. വ്യാഴാഴ്ച രാവിലെ ഷാര്‍ജ മൈസലൂണിലെ താമസ സ്ഥലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെക്കാലമായി ഷാര്‍ജയില്‍ സ്വന്തമായി ബിസിനസ് ചെയ്തുവരികയായിരുന്നു. ഷാര്‍ജ കെ.എം.സി.സിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ്‌.

നാദാപുരം ചെക്യാട് ഓട്ടോറിക്ഷ പിക്കപ്പ് ലോറിയിലിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

നാദാപുരം: ചെക്യാട് ഉമ്മത്തൂര്‍ ചാത്തങ്കണ്ടി മുക്കില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട പിക്കപ്പ് ലോറിയിലിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഉമ്മത്തൂര്‍ സ്വദേശി മണക്കണ്ടിയില്‍ പുരുഷുവാണ് മരിച്ചത്(50). ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ പുരുഷുവിനെ പാറക്കടവിലെ സ്വകാര്യ ആശുപത്രിയിലും, വടകര ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ റീന. രണ്ട് മക്കളുണ്ട്‌.

നാദാപുരത്ത് കാര്‍ മതിലില്‍ ഇടിച്ച് കയറി അപകടം; വിദ്യാര്‍ത്ഥി മരിച്ചു

നാദാപുരം:  നാദാപുരം- തലശേരി സംസ്ഥാന പാതയില്‍ കാര്‍ മതിലില്‍ ഇടിച്ച് കയറി വിദ്യാര്‍ത്ഥി മരിച്ചു. ഇരിങ്ങണ്ണൂര്‍ സ്വദേശി സി.കെ മുഹമ്മദ് സിനാനാണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് അപകടം. കാറില്‍ ഓപ്പമുണ്ടായിരുന്നയാളെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ കാറിന്റെ മുന്‍ വശം പൂര്‍ണ്ണമായും

കല്ലാച്ചി ജി.എച്ച്.എസ് സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഏയ്ഞ്ചല്‍ മരിയ റുബീസ് അന്തരിച്ചു

വിലങ്ങാട്: ഓട്ടപുന്നേക്കല്‍ ഏയ്ഞ്ചല്‍ മരിയ റുബീസ് അന്തരിച്ചു. കല്ലാച്ചി ജി.എച്ച്.എസ് സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. അമ്മ: ദീപ ജോസഫ്‌. അച്ഛന്‍: റുബീസ്. രക്താര്‍ബുധത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

പിന്തുടര്‍ന്ന് പിന്നാലെ ഓടിയെത്തി, നാട്ടുകാര്‍ നോക്കി നില്‍ക്കെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു; നാദാപുരം കല്ലാച്ചിയില്‍ പതിനേഴുകാരിയെ ആണ്‍സുഹൃത്ത് അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

നാദാപുരം: കല്ലാച്ചിയില്‍ പതിനേഴുകാരിയെ ആണ്‍സുഹൃത്ത് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് ഉച്ചയോടെയായിരുന്നു പുതുക്കയം സ്വദേശിയായ പതിനേഴുകാരിയെ പിന്തുടര്‍ന്നെത്തിയ ആണ്‍ സുഹൃത്ത് കത്തി കൊണ്ട് അക്രമിച്ചത്. അക്രമണത്തില്‍ കൈക്ക് പരിക്കേറ്റ് പെണ്‍കുട്ടി നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഉച്ചയ്ക്ക് തിരക്കുള്ള സമയത്താണ്