വ്യാജപ്രചാരണങ്ങള്‍ എങ്ങുമെത്തിയില്ല, ടീച്ചറെ ഹൃദയത്തോട് ചേര്‍ത്ത്‌ ജനങ്ങള്‍; കെ.കെ ശൈലജ ടീച്ചര്‍ നാളെ നാദാപുരത്ത്


വടകര: വടകര ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ വെള്ളിയാഴ്ച നാദാപുരം നിയോജക മണ്ഡലത്തിൽ മൂന്നാംഘട്ട പര്യടനം നടത്തും.

3 മണിക്ക്‌ കരണ്ടോട് റേഷൻ പീടിക, 3.30ന്‌ എ കെ ജി നഗർ, 4മണിക്ക്‌ താവുള്ളകൊല്ലി, 4.30ന്‌ വിലങ്ങാട്, 5 മണിക്ക്‌ ഭൂമിവാതുക്കൽ, 5.30ന്‌ വളയം, 6മണിക്ക്‌ കാലിക്കൊളുമ്പ്, 6.30ന്‌ താനക്കോട്ടൂർ, 7മണിക്ക്‌ കോടഞ്ചേരി പറേക്കാട്ട് പീടിക, 7.15ന്‌ കായപ്പനിച്ചി, 7.30ന്‌ തലായി, 8 മണിക്ക്‌ ചേലക്കാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

8.30ന് കാക്കാറ്റിൽ പര്യടനം സമാപിക്കും. ടീച്ചര്‍ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രണങ്ങള്‍ തുടരുമ്പോഴും മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ വമ്പിച്ച സ്വീകരണമാണ് ടീച്ചര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടീച്ചര്‍ക്കൊപ്പമാണ് വടകര എന്ന് തെളിയിക്കുന്നതാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളും.