Vatakara. news

Total 7756 Posts

വടകരയ്ക്കും മാഹിയ്ക്കും ഇടയിൽ റെയിൽവേയുടെ സിഗ്നൽ കേബിൾ മുറിച്ചുമാറ്റിയ സംഭവം; പിടിയിലായത് ആസാം സ്വദേശികള്‍

വടകര: വടകരയ്ക്കും മാഹിയ്ക്കും ഇടയിൽ പൂവാടൻഗേറ്റിനു സമീപം റെയിൽവേയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റിയ സംഭവത്തിൽ രണ്ട് ആസാം സ്വദേശികളെ അറസ്റ്റ് ചെയ്തു. മനോവർ അലി, അബ്ബാസ് അലി എന്നിവരെയാണ് ആർ.പി.എഫിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്‌. ഇവരെ ഇന്ന് കോടതയില്‍ ഹാജരാക്കും. വെളളിയാഴ്ച ആറുമണിയോടെയാണ് വടകരയ്ക്കും മാഹിയ്ക്കും ഇടയില്‍ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്ന വിവരം റെയില്‍വേക്ക്

നാദാപുരം നരിക്കാട്ടേരിയില്‍ തേങ്ങാക്കൂടയ്ക്ക്‌ തീപിടിച്ചു

നാദാപുരം: നരിക്കാട്ടേരിയില്‍ തേങ്ങാക്കൂടയ്ക്ക്‌ തീപിടിച്ചു. മീത്തലെ വളപ്പിൽ രാജൻ എന്നയാളുടെ വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടയ്ക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. തുടര്‍ന്ന് വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ നാദാപുരം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. തുടക്കത്തില്‍ തന്നെ തീപിടിക്കുന്നത് കണ്ടതിനാല്‍ തീ പെട്ടെന്ന് തന്നെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. ഏതാണ്ട് 500 തേങ്ങയും വിറകും

കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിനിയായ പത്തൊമ്പതുകാരി ബസിൽ കുഴഞ്ഞുവീണു മരിച്ചു; സംഭവം കോളേജിലേക്കുള്ള യാത്രയ്ക്കിടെ

പരിയാരം: പത്തൊമ്പതുകാരി കോളേജ് ബസില്‍ കുഴഞ്ഞു വീണു മരിച്ചു. പാപ്പിനശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുല്‍ സി.ടി ഷസിയ(19) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. വിളയാങ്കോട് എംജിഎം കോളേജിലെ ബിഫാം വിദ്യാര്‍ത്ഥിയായ ഷസിയ കോളേജ് ബസില്‍ കയറിയതിന് പിന്നാലെ കിച്ചേരിയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും

‘കോടതിയോടുള്ള വെല്ലുവിളി, സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടും’: ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനെതിരെ കെ.കെ രമ

വടകര: ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം അങ്ങയേറ്റം പ്രതിഷേധാര്‍ഹമെന്ന് കെ.കെ രമ. ഹൈക്കോടതിയുടെ ശക്തമായ വിധി ഉണ്ടായിട്ടുപോലും അതിനെയെല്ലാം മാറികടന്നുകൊണ്ടുള്ള ഒരു തീരുമാനമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇത് ഹൈക്കോടതിയോടുള്ള വെല്ലുവിളിയും കോടതി അലക്ഷ്യവുമാണെന്ന് രമ പറഞ്ഞു. പ്രതികളുടെ പേര് ശിക്ഷായിളവ് നല്‍കുന്നവരുടെ ലിസ്റ്റില്‍ പോലും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ശക്തമായ കോടതി

ഇന്ധനം അടിക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയിൽ നിന്നും തീ; മുക്കത്തെ പമ്പ് ജീവനക്കാരന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻദുരന്തം, വീഡിയോ കാണാം

മുക്കം: ഇന്ധനം അടിക്കാൻ പമ്പിലെത്തിയ ​ഗുഡ്സ് ഓട്ടോയിൽ നിന്നും തീ ഉയർന്നത് പരിഭ്രാന്തി പരത്തി. പെട്രോൾ പമ്പ് ജീവനക്കാരൻ സമയോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മുക്കം നോർത്ത് കാരശ്ശേരിയിലെ കെസികെ പെട്രോൾ പമ്പിലായിരുന്നു സംഭവം. ഇന്ധനം നിറക്കാൻ വന്ന ഗുഡ്സ് ഓട്ടോയുടെ അടിഭാ​ഗത്ത് നിന്ന് തീ ഉയരുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ വണ്ടി തള്ളി നീക്കാനടക്കം

പൊലിഞ്ഞത് 52 ജീവനുകൾ; കേരളത്തെ നടുക്കിയ കടലുണ്ടി ട്രെയിന്‍ ദുരന്തത്തിന് 23 വയസ്

വള്ളിക്കുന്ന്: കടലുണ്ടി ട്രെയിന്‍ ദുരന്തത്തിന് ഇന്ന് ഇരുപത്തിമൂന്ന് വര്‍ഷം തികയുന്നു. 2001 ജൂണ്‍ 22 വെള്ളിയാഴ്ചയാണ് 52 പേരുടെ ജീവന്‍ നഷ്ടമായ ട്രെയിൻ അപകടം നടന്നത്. കടലുണ്ടിയില്‍ മദ്രാസ് മെയില്‍ പുഴയിലേക്ക് മറിഞ്ഞായിരുന്നു അപകടം. പെരുമൺ ദുരന്തത്തിനുശേഷം കേരളംകണ്ട ഏറ്റവുംവലിയ ട്രെയിൻ അപകടമായിരുന്നു കടലുണ്ടിയിലേത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ട്രെയിൻ കടലുണ്ടി പുഴയുടെ മുകളിലൂടെ

അഴിയൂർ അടിയേരി പൊയ്യിൽ ഹൗസില്‍ അജയകുമാർ അന്തരിച്ചു

അഴിയൂർ: അടിയേരി പൊയ്യിൽ ഹൗസില്‍ (ശ്രീലക്ഷ്മി) അജയകുമാർ അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ശ്രീകല.പി. മക്കൾ: അക്ഷജ്, ആദിഷ്. സഹോദരങ്ങൾ: സജിനി, സജയൻ. അമ്മ: കമല അടിയേരി. അച്ഛൻ: പരേതനായ നാണു. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍.

വൈത്തിരിയിലേക്ക് പോകുന്ന വഴി ബാറില്‍ കയറി, പിന്നാലെ സംഘര്‍ഷം: താമരശ്ശേരിയില്‍ ബാര്‍ ജീവനക്കാരന് കുത്തേറ്റ സംഭവത്തില്‍ മൊടക്കല്ലൂര്‍ സ്വദേശി പിടിയിൽ

താമരശ്ശേരി: ചുങ്കത്ത് ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. വൈത്തിരിയിലെ റിസോട്ട് ജീവനക്കാരനായ അത്തോളി മൊടക്കല്ലൂര്‍ താഴെകുനി പനോളി അന്‍വര്‍(48) നെ ആണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്‌. ജൂണ്‍ 18ന് ഉച്ചയോടെയാണ് ചുങ്കത്തെ ഹസ്തിനപുരി ബാറില്‍ സംഘര്‍ഷമുണ്ടായത്. വൈത്തിരിയിലേക്ക് പോകുന്ന വഴി അന്‍വര്‍ മദ്യപിക്കാന്‍ ബാറില്‍ കയറി. ഇതിനിടെ

വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു, വിശദമായി അറിയാം

വടകര: വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഇതിനായുള്ള അഭിമുഖം 25, 26 തീയതികളിൽ നടക്കുന്നതാണ്‌. ഡോക്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം 25ന് പത്ത് മണിക്കും സ്റ്റാഫ് നഴ്‌സ് അഭിമുഖം 26ന് പത്ത് മണിക്കും നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0496–2534200 എന്ന നമ്പറില്‍ ബന്ധപ്പെടുക.

സ്റ്റേഷനറി വ്യാപാരി മുക്കാളി കോയിപറമ്പത്ത് രാജൻ അന്തരിച്ചു

മുക്കാളി: മടപ്പള്ളി കോളേജിനടുത്ത് സ്റ്റേഷനറി വ്യാപാരി കോയിപറമ്പത്ത് രാജൻ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: അശ്വിൻ രാജ് (മെഡിക്കൽ പിജി സ്റ്റുഡന്റ്, ഇന്ദിര ഗാന്ധി മെഡിക്കൽ കോളേജ്, ഷിംല) അശ്വതി. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഇന്ദിര, ശങ്കരൻ, സാവിത്രി, പരേതയായ ലീല.