നാദാപുരം കോടതി സമുച്ചയത്തില്‍ കള്ളന്‍ കയറിയതായി സംശയം; പൂട്ട് തകര്‍ത്ത നിലയില്‍


നാദാപുരം: കല്ലാച്ചിയിലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി കെട്ടിടത്തില്‍ മോഷണം നടന്നതായി സംശയം. ഇന്ന് രാവിലെയാണ് കോടതിയുടെ കെട്ടിടത്തിലെ രണ്ടാമത്തെ നിലയിലെ മുറിയുടെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

തെളിവുകളും കോടതിയിലെ രേഖകളുമെല്ലാം ഈ മുറിയിലാണ് സൂക്ഷിക്കുന്നത്‌. കോടതി ജീവനക്കാര്‍ ഉടന്‍ നാദാപുരം പോലീസില്‍ വിവരം അറിയിച്ചു. 11മണിയോടെ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

പരിശോധന നടക്കുകയാണെന്നും, വിശദമായ പരിശോധനയ്ക്ക് ശേഷമേ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ സാധിക്കുകയൂള്ളൂവെന്ന് നാദാപുരം പോലീസ് പറഞ്ഞു.