‘ജനങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പ് വരുത്തേണ്ടത് പ്രാദേശിക ഭരണകൂടത്തിന്റെ ഉത്തരവാദിത്വം’; വടകരയിലെ കുടിവെള്ള പ്രശ്‌നത്തിനെതിരെ യു.ഡി.എഫ് -ആർ.എം.പി പ്രതിഷേധ ധര്‍ണ


വടകര: ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രാദേശിക ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും ഈ കടമ നിര്‍വ്വഹിക്കുന്നതില്‍ വടകര നഗരസഭ പൂര്‍ണ പരാജയമാണെന്നും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു. വടകരയിലെ കുടിവെള്ള പ്രശ്‌നത്തിനെതിരെ യുഡിഎഫ്-ആര്‍എംപിഐ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഓരോ വീടുകളില്‍ നിന്നും വര്‍ഷത്തില്‍ രണ്ട് തവണ നികുതി വാങ്ങുന്നത് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വേണ്ടിയാണ്. ഓരോ വീട്ടില്‍ നിന്നും മാലിന്യം എടുക്കുന്നതിനും പണം കൊടുക്കണം. ഇപ്പോള്‍ ആവശ്യമായ കുടിവെള്ളം ലഭ്യമാക്കാന്‍ വീട്ടുകാര്‍ അതിനും പണം ചിലവഴിക്കേണ്ട സാഹചര്യമാണുള്ളത്. വര്‍ഷവും നികുതിയിനത്തില്‍ വര്‍ധനവ് ഉണ്ടാക്കുന്നത് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ മാത്രമല്ല വേനല്‍കാലത്ത് ഉപ്പ് വെള്ളം കൊണ്ട് പ്രയാസപ്പെടുന്ന ജനതക്ക് ശാശ്വത പരിഹാരം കാണുന്നതിനും നടപടി വേണമെന്ന് നേതാക്കള്‍ പറഞ്ഞു.

എം.ഫൈസല്‍ അധ്യക്ഷത വഹിച്ചു. എന്‍.പി അബ്ദുള്ള ഹാജി, സതീശന്‍ കുരിയാടി, പി.എസ് രഞ്ജിത്ത് കുമാര്‍, എം.പി അബ്ദുള്‍ കരീം, കൂടാളി അശോകന്‍, വി.കെ അസീസ്, പുറന്തേടത്ത് സുകുമാരന്‍, റിജു ആര്‍, വികെ പ്രേമന്‍, അഫ്‌സല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൗണ്‍സിലര്‍മാരായ ശ്രീജിന, പ്രേമകുമാരി, ഫാഹിദ, റജീന മന്‍സൂര്‍, ഫൗസിയ. പാര്‍ട്ട് നേതാക്കളായ കെ.പി സുബൈര്‍, സുധീഷ്, കമറുദ്ദീന്‍ കുരിയാടി, കെ.പി നജീബ്, പി സഫയര്‍സ നൗഷര്‍ കാളിയത്ത്, അന്‍വര്‍ അപ്പൂസ് എന്നിവര്‍ നേതൃത്വം നല്‍കി.