Category: ഒഞ്ചിയം
പുരസ്‌കാര നിറവില്‍ വീണ്ടും ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക്; ഏറ്റവും നല്ല സഹകരണ ബാങ്കിനുള്ള ദേശീയ പുരസ്‌കാരം
ഒഞ്ചിയം: ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിന് ബാങ്കിങ് ഫ്രോന്റീയര്‍സ് ദേശീയ പുരസ്‌ക്കാരം. പ്രാഥമിക സഹകരണ ബാങ്ക് എന്ന നിലയില്‍ 2022-23 സാമ്പത്തിക വര്‍ഷം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. ഒക്ടോബര്‍ 12ന് ഗോവയില്‍ നടക്കുന്ന ചടങ്ങുന്ന ചടങ്ങില്‍ ബാങ്ക് അധികൃതര്‍ അവാര്‍ഡ് ഏറ്റുവാങ്ങും. ഓഹരി മൂലധനത്തിലെ വമ്പിച്ച വര്‍ധനവ്, നിക്ഷേപ സമാഹരണ ക്യാമ്പയിന്‍, വായ്പാ
ഏറാമല കുന്നുമ്മക്കരയില്‍ വീട്ടുപറമ്പില്‍ കഞ്ചാവ് ചെടി; എടച്ചേരി പോലീസ് കേസെടുത്തു
ഓര്‍ക്കാട്ടേരി: ഏറാമല കുന്നുമ്മക്കരയില്‍ വീട്ടുപറമ്പില്‍ നിന്നും കഞ്ചാവ് ചെടി പിടികൂടി. കുന്നുമ്മക്കര എളമ്പങ്കോട് പഴയകുളങ്ങങ്കര മഹമ്മൂദ് എന്നയാളുടെ വീടിന് പിറക് വശത്തെ പറമ്പില്‍ നിന്നുമാണ് എടച്ചേരി പോലീസ് കഞ്ചാവ് ചെടി പിടികൂടിയത്. ഏതാണ്ട് അഞ്ചടിയോളം ചെടിക്ക് വളര്‍ച്ചയുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ എടച്ചേരി പോലീസ് ചെടി കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
വടകര ഏറാമല കുറിഞ്ഞാലിയോട് കരിപ്പള്ളി കൃഷ്ണൻ അന്തരിച്ചു
വടകര: ഏറാമല കുറിഞ്ഞാലിയോട് കരിപ്പള്ളി കൃഷ്ണൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു ഭാര്യ: നളിനി. മക്കൾ: അംബിക, സുധീഷ്. സഹോദരങ്ങൾ: ലക്ഷ്മി, ജാനകി, ബലരാമൻ, പരേതനായ കുഞ്ഞപ്പ.
ഓണത്തിന് ജൈവ പച്ചക്കറികളും; ഓർക്കാട്ടേരിയിൽ ജൈവ ഓണചന്തയ്ക്ക് തുടക്കം
ഓർക്കാട്ടേരി: ജൈവകൃഷി രീതിയുടെ പ്രചരണാർത്ഥം, കേരള ജൈവ കർഷക സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും, ഏറാമല വില്ലേജ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഓർക്കാട്ടേരിയിൽ ജൈവ ഓണചന്ത ആരംഭിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പി മിനിക ഉദ്ഘാടനം ചെയ്തു. ഏറാമല കൃഷി ഓഫീസർ പി. സൗമ്യ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. ഇ. ഇസ്മായിലിനു കിറ്റ്
ബാങ്കിങ്ക് സേവനങ്ങള്‍ മുതല്‍ മില്‍മ ഉല്‍പന്നങ്ങള്‍ വരെ; കെ സ്‌റ്റോര്‍ ഇനി ഒഞ്ചിയത്തും
ഒഞ്ചിയം: സംസ്ഥാനത്തെ റേഷൻ കടകൾ കെ സ്റ്റോറായി ഉയർത്തുന്നതിന്റെ ഭാഗമായി ഒഞ്ചിയം അറക്കലിലെ 251ആം നമ്പർ പൊതുവിതരണ കേന്ദ്രിന് അനുവദിച്ച കെ സ്റ്റോറിന്റെ ഉദ്ഘാടനം വടകര എംഎൽഎ കെ.കെ രമ നിർവ്വഹിച്ചു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. 10000 രൂപ വരെയുള്ള ബാങ്കിങ് സേവനങ്ങൾ, കോമൺ സർവ്വീസ് സെന്റർ വഴി ലഭിക്കുന്ന സേവനങ്ങൾ,
ഗള്‍ഫില്‍ നിന്നും ലീവിനെത്തിയിട്ട് പത്ത് ദിവസം മാത്രം; ഓര്‍ക്കാട്ടേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച എടച്ചേരി സ്വദേശി ജിയാദിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി നാട്
വടകര: ഗള്‍ഫില്‍ നിന്നും രണ്ട് ആഴ്ചത്തേക്കാണ് ജിയാദ് നാട്ടിലെത്തിയത്. ഇതിനിടിയിലാണ് ഇന്നലെ രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ചായകുടിക്കാനായി പുറത്തേക്കിറങ്ങിയത്. ജിയാദ് വരുന്നതും നോക്കി ഉറങ്ങാതെ കാത്തിരുന്ന ഭാര്യ ഷഫ്‌നയുടെ ചെവിയിലെത്തിയത് ജിയാദും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു എന്ന വിവരം മാത്രമായിരുന്നു. രാവിലെയാണ് തന്റെ ഭര്‍ത്താവ് ഇനിയില്ലെന്ന സത്യം ഷഫ്‌ന അറിയുന്നത്. ഈ നിമിഷം വരെയും ജിയാദിന്റെ
ഓര്‍ക്കാട്ടേരി ടൗണ്‍ ഇനി ക്യാമറ കണ്ണുകളാല്‍ സുരക്ഷിതം; ടൗണ്‍ കേന്ദ്രീകരിച്ച് 16 സിസിടിവി ക്യാമറകള്‍
ഓര്‍ക്കാട്ടേരി: ടൗണ്‍ കേന്ദ്രീകരിച്ചുള്ള അക്രമങ്ങളും മോഷണങ്ങളും തടയുന്നതിനായി ഓര്‍ക്കാട്ടേരി ടൗണില്‍ 16 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. ഓര്‍ക്കാട്ടേരി മര്‍ച്ചന്റ് അസോസിയേഷന്‍ എടച്ചേരി പോലീസിന്റെ സഹായത്തോടെ സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മം വടകര ഡിവൈഎസ്പി ഹരിപ്രസാദ് നിര്‍വ്വഹിച്ചു. ”കുറ്റകൃത്യങ്ങളും സാമൂഹ്യ വിരുദ്ധശല്യങ്ങളും തടയാൻ പോലീസിന് ഏറ്റവും സഹായകരമായ മാർഗ്ഗമാണ് ക്യാമറാ സംവിധാനം, ഭയമോ വിവേചനമോ
മാഹി റെയില്‍വേ മേല്‍പ്പാലം പണി: കാരോത്ത് രണ്ടാംഗേറ്റും അനുബന്ധ റോഡും രണ്ട് മാസം അടച്ചിടും
ഒഞ്ചിയം: അഴിയൂര്‍-തലശ്ശേരി ബൈപ്പാസ് വികസനത്തിന്റെ ഭാഗമായി മാഹി മേല്‍പ്പാലം പണിനടക്കുന്ന കാരോത്ത് രണ്ടാംഗേറ്റും അനുബന്ധ റോഡും രണ്ടുമാസത്തേക്ക് അടച്ചിടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പാത നാലുവരിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. റെയില്‍വേ സ്പാന്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനുവേണ്ടിയാണ് അടച്ചിടുന്നത്. റോഡ് അടച്ചിടുന്നതോടെ യാത്രക്കാര്‍ മൂന്നാംഗേറ്റ് വഴിയോ കുഞ്ഞിപ്പള്ളി ഓവര്‍ബ്രിഡ്ജ് വഴിയോ ഗതാഗതസൗകര്യം ഉപയോഗപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍
മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച രീതിയിലുള്ള ഇടപെടല്‍; ഒഞ്ചിയം ഗ്രാമപഞ്ചായത്ത് സോഷ്യല്‍ ടീം ‘ശുചിത്വ ഗ്രാമം എന്റെ ഗ്രാമം’ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഒഞ്ചിയം: ഒഞ്ചിയം ഗ്രാമപഞ്ചായത്തും സംസ്ഥാന സര്‍ക്കാറിന്റെ മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിലേക്ക്. സോഷ്യല്‍ ടീം അംഗങ്ങള്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി ഭരണസമിതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച രീതിയിലുള്ള ഇടപെടലുകളാണ് ഗ്രാമപഞ്ചായത്ത് നടത്തിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. പി ശ്രീജിത്ത് ടീം കോര്‍ഡിനേറ്റര്‍ എന്‍.പി.
അഴിയൂര്‍-തലശ്ശേരി ബൈപ്പാസില്‍ റോഡ് തുറക്കുംമുമ്പേ വാഹനാപകടം; ബൈക്കുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്
ഒഞ്ചിയം: അഴിയൂര്‍-തലശ്ശേരി ബൈപ്പാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. രണ്ടു ബൈക്കിലായി വന്ന നാലുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതും വാഹനഗതാഗതത്തിന് തുറന്നുകൊടുത്തിട്ടില്ലാത്തതുമായ ബൈപ്പാസ് റോഡിലാണ് അപകടം നടന്നത്. റോഡുപണിക്കാവശ്യമായ വാഹനങ്ങള്‍ക്ക് പോകാനാണ് ഒരുഭാഗം റോഡ് തുറന്നിട്ടത്. എന്നാല്‍ പണിപൂര്‍ത്തിയായ മാഹി റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പള്ളൂര്‍വരെ ഭാഗങ്ങളിലൂടെ