രണ്ടാം ചരമവാര്‍ഷികത്തില്‍ ഏറാമല കീരാട്ട്‌ അനന്തനെ അനുസ്മരിച്ച് കോൺഗ്രസ് (എസ്)


വടകര: കോൺഗ്രസ് (എസ്) ഏറാമല മണ്ഡലം സെക്രട്ടറിയും കോൺഗ്രസ് (എസ്) വടകര ബ്ലോക്ക് നിര്‍വാഹക സമിതി അംഗവുമായിരുന്ന കീരാട്ട്‌ അനന്തന്റെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു. അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ വടകര കളിക്കളം ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് വി.ഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

അനുസ്മരണ സമിതി ചെയർമാൻ എം.കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് (എസ്) ജില്ലാ ജനറൽ സെക്രട്ടറി ബാബു പറമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് വി.രഞ്ജിത്ത്, കോൺഗ്രസ് (എസ്) കുറ്റ്യാടി മണ്ഡലം സെക്രട്ടറി കോമത്ത് രാജൻ, ജില്ലാ കമ്മിറ്റി അംഗം എം.പി മോഹൻദാസ്, ബാബു പുത്തലത്ത്‌ കുനിയിൽ, വി.വി ശങ്കരൻ, കെ.കെ സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.