വേനല്‍ച്ചൂടില്‍ കരിഞ്ഞുപോയോ ? വേണം മുഖത്തിനും എക്‌സ്ട്രാ കെയര്‍


വേനല്‍ച്ചൂട് ഒരോ ദിവസം കഴിയും തോറും വര്‍ധിച്ചു വരികയാണ്. ചൂടുകാലത്ത് പുറത്തിറങ്ങാതെ വീട്ടില്‍ തന്നെയിരിക്കുക എന്നത് എളുപ്പമുള്ള കാര്യമില്ല. പലപ്പോഴും പകല്‍ സമയങ്ങളില്‍ കത്തുന്ന വെയിലില്‍ ടൗണിലും മറ്റും പോവേണ്ടി വരുന്നത് വലിയ വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് തന്നെ വേനല്‍ക്കാലം പലര്‍ക്കും വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.

ചര്‍മസംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവരുടെ കാര്യം വേനല്‍ച്ചൂടില്‍ കഷ്ടമാണ്. പലപ്പോഴും വെയില്‍ കൊണ്ട് മുഖം കരിവാളിച്ച് പലരും വിഷമിച്ചിരിക്കാറാണ് പതിവ്. എന്നാല്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചാല്‍ വേനല്‍ച്ചൂടില്‍ നിന്നും നിങ്ങളുടെ മുഖത്തെ സംരക്ഷിക്കാന്‍ സാധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

*വേനല്‍ച്ചൂടില്‍ ഇടക്കിടെ മുഖം തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്.

*ചുട്ടുപൊള്ളുന്ന വെയിലില്‍ പുറത്തിറങ്ങുമ്പോള്‍ പരമാവധി കുട ഉപയോഗിക്കാന്‍ ശ്രമിക്കണം.

*സൂര്യരശ്മികള്‍ ചര്‍മത്തില്‍ പതിയാതിരിക്കാന്‍ സണ്‍സ്‌ക്രീന്‍ സ്‌കീമുകള്‍ ഉപയോഗിക്കാവുന്നതാണ്.

*പകല്‍ 10മണിക്കും വൈകുന്നേരം 4മണിക്കും ഇടയിലുള്ള സമയത്ത് പുറത്തിറങ്ങാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക

*സ്ഥിരമായി ഫേസ് വാഷ് ഉപയോഗിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും വേനലിലും ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകേണ്ടതാണ്.

*മുഖം കഴുകുന്നതുപോലെ തന്നെ പ്രധാനമാണ് ഫേഷ്യല്‍ പാക്കുകളും. വെയില്‍ കൊണ്ടുള്ള കരിവാളിപ്പ് മാറാനായി പപ്പായ, നാരങ്ങനീര്, തക്കാളി നീര് എന്നിവ മുഖത്ത് തേക്കാവുന്നതാണ്.

*മുഖം പോലെ തന്നെ വേനല്‍ച്ചൂടില്‍ ചുണ്ടുകള്‍ക്കും സംരക്ഷണം കൊടുക്കേണ്ടതുണ്ട്. പുറത്തേക്കിറങ്ങുമ്പോള്‍ ലിപ് ബാമുകള്‍ ഉപയോഗിക്കാം