ഉറങ്ങുന്നതിന് മുമ്പ് തണ്ണിമത്തന്‍ കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ സൂക്ഷിക്കണം! രാത്രി കിടക്കുന്നതിന് മുമ്പ് ഈ പഴങ്ങള്‍ കഴിക്കരുത്


രാത്രി ഭക്ഷണത്തിന് ശേഷം പഴങ്ങള്‍ കഴിക്കുന്നത് പലരുടെയും ശീലമാണ്. ആരോഗ്യത്തിന് നല്ലതെന്ന് കരുതിയാണ് പലരും ഈ ശീലം തുടരുന്നതും. എന്നാല്‍ രാത്രികാലങ്ങളില്‍ ചില പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പല പഴങ്ങളും ദഹനത്തെ കാര്യമായി തടസ്സപ്പെടുത്തും. അതുകൊണ്ടുതന്ന രാത്രി ഉറങ്ങാന്‍ നേരം കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളെക്കുറിച്ച് കൂടുതലറിയാം.

പൈനാപ്പിള്‍

മിക്കവര്‍ക്കും ഇഷ്ടമുള്ള പഴവര്‍ഗമാണ് പൈനാപ്പിള്‍. എന്നാല്‍ ഉറങ്ങുന്നതിന് മുമ്പ് പൈനാപ്പിള്‍ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ദഹനത്തിന് സഹായിക്കുന്ന ബ്രോമൈലെയ്ന്‍ എന്ന എന്‍സൈം അടങ്ങിയതാണ് പൈനാപ്പിള്‍. അളവില്‍ കൂടുതല്‍ ഇവ കഴിച്ചാല്‍ ഉദരപ്രശ്‌നങ്ങള്‍ ഉണ്ടാകും. പൈനാപ്പിള്‍ കഴിക്കാന്‍ ഏറ്റവും ഉചിതമായ സമയം ദിവസത്തിന്റെ ആദ്യപകുതിയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍ ഇഷ്ടമില്ലാത്ത ആരുമുണ്ടാവില്ല. ധാരാളം ജലാംശം അടങ്ങിയ ഇവ അമിതമായി കഴിച്ചാലും പ്രശ്‌നമാണ്. രാത്രി കിടക്കുന്നതിന് മുമ്പ് ധാരാളം തണ്ണിമത്തന്‍ കഴിക്കുകയാണെങ്കില്‍ അത് വയറുവേദനയ്ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാരണം തണ്ണിമത്തനിലെ വെള്ളം ദഹനത്തെ തടസപ്പെടുത്തും. മാത്രമല്ല ശരീരത്തില്‍ അമിതമായി വെള്ളത്തിന്റെ സാന്നിധ്യം അമിത ഹൈഡ്രേഷനും കാരണമാകും.

ഓറഞ്ച്

രാത്രി ഭക്ഷണത്തിന് ശേഷം പലപ്പോഴും ഓറഞ്ച് കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കിടക്കുന്നതിന് മുമ്പ് ഓറഞ്ച് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമ്ല ഗുണുള്ള ഓറഞ്ച് ആസിഡ് റിഫ്‌ലക്‌സിനും നെഞ്ചെരിച്ചലിനും കാരണമാകുവെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ദിവസം ഒന്നോ രണ്ടോ ഓറഞ്ചില്‍ കൂടുതല്‍ ഒരാള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പറയുന്നത്.

മാമ്പഴം

വിറ്റാമിന്‍ എ, സി, കെ തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയ പഴവര്‍ഗമാണ് മാമ്പഴം. മാത്രമല്ല ധാരാളം നാരുകള്‍ അടങ്ങിയ മാമ്പഴം ദഹനത്തിനും നല്ലതാണ്. എന്നാല്‍ അമിതമായി മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. അതുകൊണ്ടുതന്നെ രാത്രി കിടക്കുന്നതിന് മുമ്പ് മാമ്പഴം കഴിച്ചാല്‍ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ധിക്കുകയും ഇത് കാരണം ഉറക്കം തടസ്സപെടുകയും ചെയ്യും

പഴം

കിടക്കുന്നതിന് തൊട്ട്മുമ്പ് വാഴപ്പഴം കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയതിനാല്‍ വാഴപ്പഴം ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. അതുകൊണ്ടുതന്നെ അമിതമായി പഴം കഴിക്കുന്നത് കൃത്യമായ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും.