Category: പൊതുവാര്‍ത്തകൾ

Total 2318 Posts

മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്, വിശദമായി അറിയാം

വടകര: മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ അധ്യാപക ഒഴിവ്. മലയാളം വിഭാഗത്തില്‍ രണ്ടും അറബിക് വിഭാഗത്തില്‍ ഒരു ഒഴിവുമാണ് ഉള്ളത്. ഇതിനായുള്ള അഭിമുഖം ഈ മാസം 18ന് പകല്‍ നടക്കും. 10.30ന് മലയാള വിഭാഗത്തിലേക്കുള്ള അഭിമുഖവും രണ്ട് മണിക്ക് അറബിക് വിഭാഗത്തിലേക്കുള്ള അഭിമുഖവും നടക്കും.  

ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്നത് 17 കുട്ടികള്‍, വൻ ദുരന്തം ഒഴിവായത്‌ തലനാരിഴയ്ക്ക്

ആലപ്പുഴ: ചെങ്ങന്നൂരില്‍ സ്‌ക്കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ത്ഥികളുമായി പോയ മാന്നാര്‍ ഭൂവനേശ്വരി സ്‌ക്കൂള്‍ ബസിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ 8.45ഓടെ ആലാ-കോടുകുളഞ്ഞി റോഡില്‍ ആലാ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിന് സമീപത്തായിരുന്നു അപകടം. ബസിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി ഉടന്‍ തന്നെ കുട്ടികളെ പുറത്തിറക്കുകയായിരുന്നു. 17 കുട്ടികളായിരുന്നു അപകട സമയത്ത് ബസിലുണ്ടായിരുന്നത്.

കുവൈറ്റിലെ തീപിടിത്തം; മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

കൊച്ചി: കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിക്കും. 23 മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. വ്യോമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തിയേക്കും. നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ

കാശെടുത്താൽ കാശ് പോകും; എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഇനി ചെലവ് കൂടിയേക്കും

കോഴിക്കോട്: എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഇനി ചെലവ് കൂടും. പണമിടപാടുകൾക്ക് ഈടാക്കുന്ന ഇൻറർചെയ്ഞ്ച് ഫീയിൽ വർധനവ് ആവശ്യപ്പെട്ട് എടിഎം ഓപ്പറേറ്റർമാരുടെ സംഘടന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും നാഷണൽ പെയ്മെൻറ് കോർപ്പറേഷനും കത്തയച്ചു. ബിസിനസിലേക്ക് കൂടുതൽ ഫണ്ട് എത്തിക്കാനാണ് ഫീസ് വർധന ആവശ്യപ്പെടുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി വ്യക്തമാക്കി.    ഇൻറർചെയ്ഞ്ച് ഫീ

പയ്യോളിയിലും കണ്ണൂരിലുമുൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ; പുല്‍പ്പള്ളി സ്വദേശിയെ കാപ്പാ ചുമത്തി അറസ്റ്റ് ചെയ്തു

സുല്‍ത്താന്‍ബത്തേരി: വിവിധ കുറ്റകൃത്യങ്ങളില്‍ സ്ഥിരമായി പങ്കെടുത്തുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്. പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മൂന്ന്പാലം ചക്കാലക്കല്‍ വീട്ടില്‍ സുജിത്ത്(28) ആണ് അറസ്റ്റിലായത്. പുല്‍പ്പള്ളിസ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ​ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് സുജിത്തിനെ പിടികൂടിയത്.    പയ്യോളി,

നീറ്റ് യു.ജി; ഗ്രേസ് മാര്‍ക്ക് ലഭിച്ചവരുടെ ഫലം റദ്ദാക്കും, പുന:പരീക്ഷ ജൂണ്‍ 23ന്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പുനപരീക്ഷ നടത്താന്‍ തീരുമാനം. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 പേരുടെ സ്‌കോര്‍ കാര്‍ഡുകള്‍ റദ്ദാക്കി ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജൂണ്‍ 23നാണ് പുന:പരീക്ഷ. ജൂണ്‍ 30ന് പുന:പരീക്ഷ ഫലങ്ങള്‍ പ്രസിദ്ധീകരിക്കും. കൗണ്‍സിലിങ് പ്രക്രിയ തടസങ്ങളില്ലാതെ തന്നെ

ചോറോട് ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയര്‍ നിയമനം; അറിയാം വിശദമായി

ചോറോട്: ഗ്രാമപഞ്ചായത്തിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓവര്‍സിയറുടെ കീഴിലുള്ള തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ഒരാളെ നിയമിക്കുന്നു. മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമ ആണ് യോഗ്യത. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 19ന് വൈവകിട്ട് 3മണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ

കുവൈത്ത് തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി; മരിച്ചവരിൽ കണ്ണൂർ, തിരൂർ സ്വദേശികളും

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടുത്തത്തിൽ മരിച്ചവരിൽ 14 മലയാളികളെ തിരിച്ചറിഞ്ഞു. പത്തനംതിട്ടയിൽ നിന്നുള്ള നാല് പേരും കൊല്ലത്ത് നിന്നുള്ള മൂന്ന് പേരും കാസർഗോഡ്, മലപ്പുറം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും കണ്ണൂരില്‍ നിന്നുള്ള ഒരാളുമാണ് കുവൈത്തിലെ തീപിടുത്തത്തിൽ മരിച്ചത്. കേന്ദ്രസർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ  ധനസഹായം പ്രഖ്യാപിച്ചു.    കണ്ണൂർ ധർമടം

വെള്ളയല്ല, ഇനി കളർഫുൾ; ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ‍ില്‍ ഇളവ് വരുത്താൻ നീക്കം

കോഴിക്കോട്: വീണ്ടു കളർഫുള്ളാകാനൊരുങ്ങി ടൂറിസ്റ്റ് ബസുകൾ. ബസുകളുടെ വെള്ള നിറം മാറ്റി പഴയ രീതിയില്‍ കളര്‍ നല്‍കുന്നതിന് ഇളവ് നല്‍കിയേക്കും. സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾ ഏർപ്പെടുത്തിയ കളര്‍ കോഡ‍ില്‍ ഇളവ് വരുത്താനാണ് ​ഗതാഗത വകുപ്പിന്റെ നീക്കം.        അടുത്ത മാസം മൂന്നിന് നടക്കുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച കാര്യങ്ങൾ ഗതാഗത വകുപ്പ് ചര്‍ച്ച ചെയ്യും.

സിനിമാ ഷൂട്ടിം​ഗിനിടെ നടൻ ജോജു ജോർജിന് പരിക്ക്; അപകടം ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ

കൊച്ചി: പോണ്ടിച്ചേരിയിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരുക്കേറ്റു. നടന്‍റെ കാൽപാദത്തിന്‍റെ എല്ലിന് പൊട്ടലേറ്റു. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.      ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. കമൽഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററിൽനിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ