Category: പൊതുവാര്‍ത്തകൾ

Total 2097 Posts

കോഴിക്കോട് സ്ഥിരീകരിച്ചത് അഞ്ചു കേസുകൾ, നാലു പേരും ആശുപത്രി വിട്ടു; വെസ്റ്റ് നൈൽ പനിയിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടർ

കോഴിക്കോട്: ജില്ലയിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. കൊതുകു പരത്തുന്ന രോഗമായ വെസ്റ്റ് നൈൽ പനിയുടെ അഞ്ച് കേസുകളാണ് കോഴിക്കോട് ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചത്. ഇതിൽ നാലു പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പൊതുസ്ഥലങ്ങളിലെ സൗജന്യ ചാർജിംഗ് പോയിൻറുകൾ ഉപയോ​ഗിക്കാറുണ്ടോ? ജ്യൂസ്-ജാക്കിംഗ് വഴി ഡാറ്റ ചോരും, നോക്കാം വിശദമായി

പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇവിടെ ഒളിഞ്ഞിരിക്കുന്ന വിപത്തിനെ കുറിച്ച് ആർക്കും ധാരണയില്ലെന്നതാണ് യാഥാർത്ഥ്യം. ഇത്തരം ചാർജിം​ഗ് പോയിന്റുകൾ വഴി ഹാക്കർമ്മാർക്ക് നമ്മുടെ ഡാറ്റ ചോർത്താൻ സാധിക്കുമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. ജ്യൂസ് ജാക്കിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും; ഈ വെബ്സെെറ്റുകളിലൂടെ ഫലങ്ങൾ അതിവേ​ഗം അറിയാം…

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്.എല്‍.സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാക്കും.

കോഴിക്കോടും തലശ്ശേരിയിലും അധ്യാപക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം

കോഴിക്കോട്: മാവൂരിലും തലശ്ശേരിയിലും അധ്യാപക നിയമനം നടത്തുന്നു. നിയമനം നടത്തുന്ന വിഷയങ്ങൾ എതെല്ലാമെന്നും യോ​ഗ്യതകളും എന്തെല്ലാമെന്നും വിശദമായി നോക്കാം. മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്എസ്ടി ഇംഗ്ലീഷ്, എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ്, എച്ച്എസ്ടി പാര്‍ട്ട് ടൈം ഉറുദു എന്നീ ഒഴിവുകളുണ്ട്. ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം മെയ്

സിനിമാ താരം കനകലത അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലായിരുന്നു. 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവമായിരുന്നു. ഇവിടെ നിന്നായിരുന്നു വെള്ളിത്തിരയിലെത്തിയത്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍,

കര്‍ണാടകയിലെ ലൈംഗികാതിക്രമക്കേസ് പ്രതിച്ഛായ നഷ്ടപ്പെടുത്തി; പുതിയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ ജനതാദള്‍ എസ് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ജെ.ഡി.എസ് സംസ്ഥാന നേതൃത്വം. കര്‍ണാടകയിലെ രേവണ്ണ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മെയ് ഒമ്പതിന് ജെ.ഡി.എസ് സംസ്ഥാന ഭാരവാഹിയോഗം ചേരും. എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തില്‍ ജെ.ഡി.എസ് ബി.ജെ.പിയുമായി ബന്ധം സ്ഥാപിച്ചപ്പോള്‍ വലിയ പ്രതിസന്ധിയിലേക്ക് കേരളത്തിലെ ജെ.ഡി.എസ് ഘടകം പോയിരുന്നു. വിഷയം പലതവണ ചര്‍ച്ച ചെയ്തശേഷം ദേശീയ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിക്കെതിരെ പീഡനശ്രമം

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിക്കെതിരെ പീഡന ശ്രമമെന്ന് പരാതി. 19 കാരിയാണ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി ആരോപിച്ച് പരാതി നൽകിയത്. മാനസികാരോഗ്യകേന്ദ്രത്തില്‍ പ്ലംബിങ്ങ് ജോലിക്കെത്തിയ നന്ദു എന്ന യുവാവാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് യുവതിയുടെ പരാതി. ഭയന്ന് പെണ്‍കുട്ടി ഒച്ചവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിപ്രകാരം നന്ദു എന്നയാള്‍ക്കെതിരെ മെഡിക്കല്‍ കോളേജ്

മേയര്‍, കെ.എസ്.ആര്‍.ടിസി ബസ് ഡ്രൈവര്‍ തര്‍ക്കം; ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ സച്ചിൻദേവിനും എതിരെ കേസെടുക്കാൻ നിർദേശം

തിരുവനന്തപുരം: മേയര്‍, കെഎസ്ആർടിബി ബസ് ഡ്രെെവർ തർക്കത്തിൽ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ കെ എം സച്ചിന്‍ദേവിനുമെതിരെ കേസെടുക്കാൻ നിർദേശം. വഞ്ചിയൂർ കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയില്‍ ആണ് കോടതിയുടെ ഇടപെടൽ. നിയമ വിരുദ്ധമായ സംഘം ചേരൽ, പൊതു​ഗതാ​ഗതത്തിന് തടസമുണ്ടാക്കൽ, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് നിർദേശം.

കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. കോമേഴ്‌സ്, മാനേജ്‌മെന്റ്, ഇംഗ്ലീഷ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, ഹിന്ദി, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് കോളേജിയേറ്റ് എജുക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ 2024 മെയ് 19

മുഴപ്പിലങ്ങാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റി, ഡ്രെെവിം​ഗ് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും നിർത്തി; കണ്ണൂർ തീരദേശ മേഖലയിൽ നിയന്ത്രണം

കണ്ണൂർ: ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിരോധിക്കാന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് മുന്നറിയിപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി. ഇതിന്റെ ഭാ​ഗമായി മുഴപ്പിലങ്ങാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റിയിട്ടുണ്ട്. ഡി.ടി.പി. സി.യുടെ നേതൃത്വത്തില്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലേക്ക് ഉള്ള വാഹനങ്ങളുടെ