Category: പ്രാദേശിക വാർത്തകൾ

Total 10320 Posts

പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: പ്രതികരണവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ‍ര്‍ സഞ്ജയ് കൗൾ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ‍ര്‍ സഞ്ജയ് കൗൾ. വടകര മണ്ഡലത്തിൽ മാത്രമാണ് പോളിങ് നീണ്ടത്. ഇന്നലെ ഉത്തര കേരളത്തിൽ നല്ല താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടുകാരണം ആളുകൾ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത്. ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും

‘വ്യാജ പോസ്റ്റ് തലയില്‍ കെട്ടിവെക്കാന്‍ ശ്രമം നടന്നു, വടകരയില്‍ വര്‍ഗീയ ധ്രൂവീകരണം നടന്നിട്ടില്ല’; വര്‍ഗീയവാദിയായി ചിത്രീകരിക്കപ്പെടുന്നത് അത്ര രസകരമായ കാര്യമല്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഷാഫി പറമ്പില്‍

വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്‌ക്കെതിരെ പ്രചരിച്ച വര്‍ഗീയ ആരോപണത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ‘കാഫറിന് വോട്ട് ചെയ്യരുത്’ എന്ന രീതിയില്‍ പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്നും തനിക്ക് മതത്തിന്റെ പ്ലസ് വേണ്ടെന്നും ഷാഫി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോസ്റ്റ് വ്യാജമാണെന്ന് ബോധ്യമായിട്ടും വടകരയിലെ എതിര്‍ സ്ഥാനാര്‍ത്ഥി തള്ളി പറഞ്ഞില്ലെന്നും അവരുടെ തരംതാണ

കൊയിലാണ്ടി അരങ്ങാടത്ത് ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേര്‍ക്ക് പൊളളലേറ്റു, ഒരാളുടെ പരിക്ക് ഗുരുതരം

കൊയിലാണ്ടി: അരങ്ങാടത്ത് ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേര്‍ക്ക് പൊളളലേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അരങ്ങാടത്ത് സെവന്റീസ് ഹോട്ടലിലാണ് സംഭവം. ഹോട്ടലിലെ തൊഴിലാളികളായ ഒരു സ്ത്രീയ്ക്കും ഇതരസംസ്ഥാന തൊഴിലാളിയ്ക്കുമാണ് പൊളളലേറ്റത്. ഇതരസംസ്ഥാന തൊഴിലാളി സിറാജിന് കൈയ്ക്കും നെഞ്ചിലുമാണ് പൊളളലേറ്റത്. സംഭവത്തില്‍ സ്ത്രീയ്ക്ക് ഗുരുതരമായി പൊളളലേറ്റിട്ടുണ്ട്. ഇവര്‍ സമീപ പ്രദേശത്തുകാരി തന്നെയാണെന്നാണ് സൂചന.

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി വീണു; തലശ്ശേരിയില്‍ പതിനാലുകാരന് ദാരുണാന്ത്യം

തലശ്ശേരി: മാടപ്പീടികയില്‍ കല്‍ത്തൂണ്‍ ഇളകി വീണ് പതിനാലുകാരന്‍ മരിച്ചു. പാറാല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കല്‍ത്തൂണില്‍ ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെയായിരുന്നു അപകടം. കല്‍തൂണ്‍ ഇളകി പെട്ടെന്ന് ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഹേഷ്-സുനില ദമ്പതികളുടെ മകനാണ് ശ്രീനികേത്. തലശ്ശേരി തിരുവങ്ങാട് വലിയ മാടാവില്‍

വിശപ്പും ചൂടും സഹിച്ച് ക്യൂവില്‍ നിന്നത് മണിക്കൂറുകളോളം; വടകര കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിലെ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 11.10ന്

വടകര: കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവണ്‍മെന്റ് യുപി സ്‌ക്കൂളിലെ ബൂത്തിലെ വോട്ടെടുപ്പ് ഇന്നലെ പൂര്‍ത്തിയായത് അര്‍ദ്ധരാത്രിയോടെ. സ്‌ക്കൂളിലെ 119-ാം ബൂത്തിലെ വോട്ടെടുപ്പ് ഇന്നലെ 11.10നാണ് പൂര്‍ത്തിയായത്. വൈകുന്നേരം ആറ് മണിയോടെ വോട്ടിംഗ് സമയം അവസാനിച്ചതോടെ ക്യൂവില്‍ നിന്ന വോട്ടര്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കി. ശേഷം അഞ്ചുമണിക്കൂര്‍ അധിക സമയത്തിന് ശേഷമാണ് വോട്ടിംഗ് പൂര്‍ണമായും അവസാനിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷമാണ്

പ്ലാസ്റ്റിക് പടിക്ക് പുറത്ത്; വടകരയില്‍ മാതൃകാ ഹരിതബൂത്തുക്കള്‍ ഒരുക്കി നഗരസഭ, ഏറ്റെടുത്ത് ജനം

വടകര: പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കി വടകരയില്‍ നഗരസഭ ഒരുക്കിയ ഹരിതബൂത്തുക്കള്‍ ശ്രദ്ധേയമായി. ഹരിത ചട്ടം പാലിച്ച് രണ്ട് മാതൃകാബൂത്തുകളാണ് ഇത്തവണ വടകരയില്‍ ഒരുക്കിയത്. വീരഞ്ചേരിയിലെ എസ്പിഎച്ച് വിലാസം ശിവാനന്ദ സ്‌ക്കൂള്‍, പാക്കയില്‍ ജെബി സ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് ഹരിത ബൂത്തുകള്‍ ഉണ്ടാക്കിയത്. കുരത്തോല, കൊന്നപ്പൂക്കള്‍, ചേമ്പില തുടങ്ങിയവ കൊണ്ട് അലങ്കരിച്ച ഹരിത ബൂത്തുകള്‍ കാണാനും ഏറെ കൗതുകമായി.

മടപ്പള്ളിയില്‍ വാഹനാപകടം; തടി കയറ്റി വന്ന ലോറി മറ്റൊരു ലോറിയില്‍ ഇടിച്ചു മറിഞ്ഞു

വടകര: മടപ്പള്ളി ദേശീയപാതയില്‍ തടി കയറ്റി വന്ന ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു അപകടം. ഗോവയില്‍ നിന്നും തടി കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. ഡ്രൈവറടക്കം തടി കയറ്റിവന്ന ലോറിയിലുണ്ടായിരുന്ന മൂന്ന് പേര്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ഏറെ നേരം ദേശീയപാതയില്‍ ഗതാഗതം

ഓപ്പണ്‍വോട്ടിലെ പ്രശ്‌നങ്ങള്‍, വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍; അര്‍ദ്ധരാത്രി വരെ നീണ്ട വടകരയിലെ ക്യൂ, വോട്ട് ചെയ്യാനാകാതെ മടങ്ങിയത് നിരവധി പേര്‍

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറെ വൈകിയും വോട്ടിംഗ് നീണ്ടതോടെ വടകരയില്‍ ഇന്നലെ വോട്ട് ചെയ്യാതെ മടങ്ങിയത് നിരവധി പേര്‍. ആറ് മണി കഴിഞ്ഞശേഷം ബൂത്തിലുള്ളവര്‍ക്ക് പോളിംഗ് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ സമയവും ക്യൂവിലുണ്ടായിരുന്നത് മൂന്നിറലധികം പേരാണ്. വടകര മാക്കൂല്‍പിടിക പുതിയാപ്പ് ജെബി സ്‌ക്കൂളിലെ 109, 110 ബൂത്തുകളില്‍ 6മണിക്ക് പോളിംഗ് സമയം കഴിയുമ്പോള്‍

പുതുപ്പണം പാലോളിപ്പാലം കുന്നിവയലിൽ മനോജൻ അന്തരിച്ചു

പുതുപ്പണം: പാലോളിപ്പാലം കുന്നിവയലിൽ മനോജൻ അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ഷൈനി. മക്കൾ: അക്ഷയ്, നന്ദന. സഹോദരങ്ങൾ: നളിനി, രാജേന്ദ്രൻ, നിർമല, രമേശൻ, ലസിത, വിനോദൻ.

അര്‍ദ്ധരാത്രി വരെ നീണ്ട പോളിംഗ്; വടകരയില്‍ 79.08%, നാദാപുരത്ത്‌ 77.30%, കുറ്റ്യാടിയില്‍ പോളിംഗ് അവസാനിച്ചത് 11.47ന്‌

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. കേരളത്തില്‍ 70.35 ശതമാനം പേരാണ് ഇന്നലെ വോട്ട് ചെയ്തത്. രാവിലെ മുതല്‍ പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു. എന്നാല്‍ രാവിലെയുണ്ടായിരുന്ന പോളിങ്ങിലെ വേഗത ഉച്ചയോടെ മന്ദഗതിയിലായി. പിന്നാലെ രാത്രി ഏറെ വൈകിയാണ് സംസ്ഥാനത്തെ വോട്ടെടുപ്പ് അവസാനിച്ചത്. വൈകിട്ട് ആറ് മണിയോടെ 40 ശതമാനം പോളിംഗ് സ്‌റ്റേഷനുകളില്‍