Category: പ്രാദേശിക വാർത്തകൾ

Total 10496 Posts

57 കുട്ടികള്‍ക്ക്‌ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്; ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ തിളക്കമാര്‍ന്ന നേട്ടവുമായി മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ

വടകര: ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയം നേടി മേമുണ്ട ഹയര്‍സെക്കന്ററി സ്‌ക്കൂള്‍. 94% ആണ് സ്‌ക്കൂളിലെ വിജയശതമാനം. പരീക്ഷ എഴുതിയവരില്‍ 57 കുട്ടികള്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം 52 കുട്ടികള്‍ക്കായിരുന്നു എ പ്ലസ് കിട്ടിയത്. അതേ സമയം എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണയും നൂറ് ശതമാനം വിജയമാണ്‌ സ്‌ക്കൂള്‍ നേടിയത്. പരീക്ഷയെഴുതിയ 862 പേരും

‘100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകൾ 7 എണ്ണം മാത്രം’; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി, രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ഇത്തവണത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലത്തില്‍ സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ 100 ശതമാനം വിജയം നേടിയ സ്‌ക്കൂളുകള്‍ അധികം ഇല്ലാത്തതിനാല്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 100 ശതമാനം വിജയം നേടിയത് ഏഴ് സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ മാത്രമാണ്. സംസ്ഥാനത്ത് പൊതുവിദ്യാഭ്യസ

ദേശീയപാതയില്‍ വെങ്ങളത്ത് ഗ്ലാസ് കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു

കൊയിലാണ്ടി: ദേശീയപാതയില്‍ വെങ്ങളം ബൈപാസ് ജംഗ്ഷനില്‍ ഗ്ലാസ് കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു. ഇന്നു രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന മുഴുവന്‍ ഗ്ലാസുകളും തകര്‍ന്നു റോഡിലേക്ക് ചിതറി. ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടത്തിനിടയാക്കിയത്. കൊയിലാണ്ടി ട്രാഫിക് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ലോറി നേരെയാക്കിയ

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലം പ്രഖ്യാപിച്ചു: 78.69% വിജയം, 39242 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങൾക്കും എപ്ലസ്

തിരുവനന്തപുരം: ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 78.69 % ആണ് സംസ്ഥാനത്തെ വിജയശതമാനം. 39242 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. 182.95 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 4,41,120 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. ഇവരിൽ 2,94,888 പേർ

‘മുക്കാളി ടൗണില്‍ അടിപ്പാത നിലനിര്‍ത്തും’; ഉറപ്പ് നല്‍കി അധികൃതര്‍, 77 ദിവസമായി നടന്നുവരുന്ന സമരം അവസാനിപ്പിച്ച് അടിപ്പാത സംരക്ഷണ സമിതി

വടകര: മുക്കാളി ടൗണിലെ അടിപ്പാത നിലനിര്‍ത്തുമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് 77 ദിവസമായി നടന്നുവന്ന സമരം അവസാനിപ്പിച്ചു. അടിപ്പാത സംരക്ഷണ സമിതി ഭാരവാഹികളും ജില്ലാ ഭരണവിഭാഗവും ചര്‍ച്ച നടത്തിയാണ് പന്തല്‍ കെട്ടി സമരം അവസാനിപ്പിച്ചത്. നിലവിലുള്ള സഞ്ചാരസ്വാന്ത്ര്യം ഉറപ്പാക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് സമരത്തില്‍ പങ്കെടുത്തവര്‍ വിജയറാലി സംഘടിപ്പിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

ആശുപത്രിയിൽ പറഞ്ഞത് ഉയരത്തില്‍ നിന്നും വീണതെന്ന്‌, മര്‍ദ്ദിച്ചത് വീടിനുള്ളില്‍ കെട്ടിയിട്ട് ക്രൂരമായി; കോഴിക്കോട്‌ മദ്യലഹരിയിൽ മകൻ പിതാവിനെ മർദിച്ചു കൊലപ്പെടുത്തി

കോഴിക്കോട്: ബാലുശ്ശേരിയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു. ഏകരൂല്‍ സ്വദേശിയും കരാട്ടെ പരിശീലകനുമായ ദേവദാസാണ്(61) മരിച്ചത്. സംഭവത്തില്‍ മകന്‍ അക്ഷയിയെ(26) പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് പരിക്കേറ്റ ദേവദാസിനെ അക്ഷയ് ആശുപത്രിയില്‍ എത്തിച്ചത്‌. ഉയരത്തില്‍ നിന്നും വീണു പരിക്കേറ്റു എന്നായിരുന്നു ആശുപത്രി അധികൃതരോട് അക്ഷയ് പറഞ്ഞത്. ചികിത്സയിലിരിക്കെ ചെവ്വാഴ്ചയാണ് ദേവദാസ് മരണപ്പെട്ടത്. തുടര്‍ന്ന്

‘ഒരാഴ്ചയ്ക്കകം ‘കാഫിര്‍’ പ്രചാരണം നടത്തിയവരെ കണ്ടെത്തണം, ഇല്ലെങ്കില്‍ പൊതുസമൂഹത്തോട് പോലീസ് മറുപടി പറയേണ്ടി വരും; വടകരയിലെ കാഫിര്‍ പരാമര്‍ശത്തില്‍ എം.കെ മുനീര്‍

വടകര: മാര്‍ക്‌സിറ്റ് പാര്‍ട്ടി പേര് മാറ്റി മാര്‍ക്‌സ് സംഘികള്‍ എന്നാക്കണമെന്ന് എം.കെ മുനീര്‍ എംഎല്‍എ. വടകരയില്‍ കാഫിര്‍ പരാമശം നടത്തിയവര്‍ക്കെതിരെ നടപടി വൈകുന്നുവെന്ന് ആരോപിച്ച്‌ വടകര എസ്പി ഓഫീസിലേക്ക് യുഡിവൈഎഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിലെ പരമ്പരാഗത രാഷ്ട്രീയ പ്രവർത്തനം അട്ടിമറിക്കുകയും വർഗീയ ധ്രുവീകരണം നടത്തുകയുമാണ് സിപിഐഎം ചെയ്യുന്നത്‌. കാഫിർ പ്രയോഗം

താമരശ്ശേരി പരപ്പന്‍പൊയിലില്‍ യുവാവിന് വെട്ടേറ്റു; ആക്രമിച്ചത് കൊടുവാള്‍ ഉപയോഗിച്ച്

താമരശ്ശേരി: പരപ്പന്‍പൊയിലില്‍ യുവാവിന് വെട്ടേറ്റു. പരപ്പന്‍ പൊയില്‍ സ്വദേശി മേടോത്ത് അജ്‌നാസിനാണ് വെട്ടേറ്റത്. രാത്രി പത്തരയോടെ പരപ്പന്‍പൊയില്‍ അങ്ങാടിയിലാണ് സംഭവം നടന്നത്. ബന്ധുവായ മേടോത്ത് ഷാജി കൊടുവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നെന്നാണ് അജ്‌നാസ് പറയുന്നത്. കഴുത്തിന് നേരെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ കൈകൊണ്ട് തടയുകയും ഇതേത്തുടര്‍ന്ന് കൈക്ക് വെട്ടേല്‍ക്കുകയുമായിരുന്നു. പരിക്കേറ്റ അജ്‌നാസ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ദുബൈയില്‍

കെ.കെ ശൈലജയ്‌ക്കെതിരെയുള്ള ‘കാഫിർ’ പരാമർശത്തിൽ നടപടി വൈകുന്നു; വടകര എസ്പി ഓഫീസിലേക്ക് യുഡിവൈഎഫിന്റെ മാര്‍ച്ച്‌

വടകര: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്‌ക്കെതിരെ നടത്തിയ ‘കാഫിര്‍’ പരാമര്‍ശത്തില്‍ നടപടി വൈകുന്നുവെന്ന് ആരോപിച്ച് വടകര എസ്പി ഓഫീസിലേക്ക് യുഡിവൈഎഫ് മാര്‍ച്ച് സംഘടിപ്പിച്ചു. എം.കെ മുനീര്‍ എം.എല്‍.എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മിസ്ഹബ് അധ്യക്ഷത വഹിച്ചു. ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് കാസിമിന്റെ പേരിലായിരുന്നു വാട്‌സ്ആപ്പ് സന്ദേശം പ്രചരിച്ചത്. പിന്നാലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ്

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചത് എട്ടുവര്‍ഷത്തോളം, കെട്ടിടനികുതിയും അടച്ചില്ല; വടകര എടോടിയിലെ ഫര്‍ണിച്ചര്‍ സ്ഥാപനം അടച്ചുപൂട്ടി നഗരസഭ

വടകര: ലൈന്‍സില്ലാതെയും കെട്ടിട നികുതി അടക്കാത്തതിനെയും തുടര്‍ന്ന് വടകരയിലെ ഫര്‍ണിച്ചര്‍ സ്ഥാപനം നഗരസഭ അടച്ചുപൂട്ടി സീല്‍ ചെയ്തു. എടോടി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന് മുന്‍വശത്തായി പ്രവര്‍ത്തിക്കുന്ന മുംതാസ് ഫര്‍ണിച്ചര്‍ സ്ഥാപനമാണ് അടച്ചുപൂട്ടിയത്. എട്ട് വര്‍ഷത്തോളമായി സ്ഥാപനം അനധികൃതമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കെട്ടിടനികുതിയിനത്തില്‍ 30 ലക്ഷം രൂപയോളം അടയ്ക്കാനുണ്ടെന്ന് നഗരസഭ സെക്രട്ടറി ഹരീഷ് പറഞ്ഞു. പല തവണ കെട്ടിട