57 കുട്ടികള്‍ക്ക്‌ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്; ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ തിളക്കമാര്‍ന്ന നേട്ടവുമായി മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ


വടകര: ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയം നേടി മേമുണ്ട ഹയര്‍സെക്കന്ററി സ്‌ക്കൂള്‍. 94% ആണ് സ്‌ക്കൂളിലെ വിജയശതമാനം. പരീക്ഷ എഴുതിയവരില്‍ 57 കുട്ടികള്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം 52 കുട്ടികള്‍ക്കായിരുന്നു എ പ്ലസ് കിട്ടിയത്.

അതേ സമയം എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണയും നൂറ് ശതമാനം വിജയമാണ്‌ സ്‌ക്കൂള്‍ നേടിയത്. പരീക്ഷയെഴുതിയ 862 പേരും ഉന്നത പഠനത്തിന് യോഗ്യത നേടിയിരുന്നു. 252 കുട്ടികള്‍ക്കാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചത്.

ഹയര്‍സെക്കണ്ടറി പരീക്ഷയില്‍7 8.69 % ആണ് സംസ്ഥാനത്തെ വിജയശതമാനം. 39242 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 4,41,120 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. ഇവരിൽ 2,94,888 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി.