‘മടപ്പള്ളി കാവ്യോർമ’ കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു


വടകര: ‘മടപ്പള്ളി കാവ്യോർമ’ എന്ന പേരിൽ മടപ്പള്ളി കോളേജിലെ പൂർവവിദ്യാർഥി സംഘടനയായ ‘മടപ്പള്ളി ഓർമ്മ’ പ്രസിദ്ധീകരിക്കുന്ന കവിത സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു. മലയാളം സർവ്വകലാശാല റജിസ്ട്രാർ ഡോ.കെ എം ഭരതൻ കവർ പ്രകാശനം നിർവ്വഹിച്ചു. പുസ്തകത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിനപ്പുറം കവിത ജീവിതം തന്നെയായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

മടപ്പള്ളി ഓർമ്മയുടെ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. മടപ്പള്ളി ഗവ. കോളേജ് മലയാള വിഭാഗം തലവൻ എ പി ശശിധരൻ, സ്റ്റുഡൻറ് എഡിറ്റർ പ്രണവ് മോഹൻ, ഡോ. ദിനേശൻ കരിപ്പള്ളി, ഗോപി നാരായണൻ, ഒ കെ ശ്യാമള, മടപ്പള്ളി ഓർമ്മയുടെ സെക്രട്ടറി അഡ്വ. പി കെ മനോജ് കുമാർ, ഖജാൻജി സന്തോഷ് കുറ്റിയിൽ, കോ -ഓർഡിനേറ്റർ ടിടി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. 

കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ ശശി കൃഷ്ണനാണ് കവർ രൂപകൽപ്പന ചെയ്തത്. കണ്ണൂരിലെ പായൽ പബ്ലിഷേഴ്സ് ആണ് കവിതാ സമാഹാരം പ്രസിദ്ധീകരിക്കുന്നത്. ജൂൺ ആദ്യവാരം കവിതാ സമാഹാരം പുറത്തിറങ്ങും. 

ചടങ്ങിൽ മോഹൻദാസ് മൊകേരി, ബിന്ദു മോൾ പി എസ്, സുധ തിരുവോത്ത്, ഒ കെ ശ്യാമള, രമേശൻ തറവട്ടത്ത്, വി സി രാജൻ തുടങ്ങിയവർ തങ്ങളുടെ കവിതകൾ ആലപിച്ചു.