Category: വടകര

Total 6089 Posts

മടപ്പള്ളിയില്‍ വാഹനാപകടം; തടി കയറ്റി വന്ന ലോറി മറ്റൊരു ലോറിയില്‍ ഇടിച്ചു മറിഞ്ഞു

വടകര: മടപ്പള്ളി ദേശീയപാതയില്‍ തടി കയറ്റി വന്ന ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു അപകടം. ഗോവയില്‍ നിന്നും തടി കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. ഡ്രൈവറടക്കം തടി കയറ്റിവന്ന ലോറിയിലുണ്ടായിരുന്ന മൂന്ന് പേര്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ഏറെ നേരം ദേശീയപാതയില്‍ ഗതാഗതം

ഓപ്പണ്‍വോട്ടിലെ പ്രശ്‌നങ്ങള്‍, വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍; അര്‍ദ്ധരാത്രി വരെ നീണ്ട വടകരയിലെ ക്യൂ, വോട്ട് ചെയ്യാനാകാതെ മടങ്ങിയത് നിരവധി പേര്‍

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറെ വൈകിയും വോട്ടിംഗ് നീണ്ടതോടെ വടകരയില്‍ ഇന്നലെ വോട്ട് ചെയ്യാതെ മടങ്ങിയത് നിരവധി പേര്‍. ആറ് മണി കഴിഞ്ഞശേഷം ബൂത്തിലുള്ളവര്‍ക്ക് പോളിംഗ് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ സമയവും ക്യൂവിലുണ്ടായിരുന്നത് മൂന്നിറലധികം പേരാണ്. വടകര മാക്കൂല്‍പിടിക പുതിയാപ്പ് ജെബി സ്‌ക്കൂളിലെ 109, 110 ബൂത്തുകളില്‍ 6മണിക്ക് പോളിംഗ് സമയം കഴിയുമ്പോള്‍

പുതുപ്പണം പാലോളിപ്പാലം കുന്നിവയലിൽ മനോജൻ അന്തരിച്ചു

പുതുപ്പണം: പാലോളിപ്പാലം കുന്നിവയലിൽ മനോജൻ അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ഷൈനി. മക്കൾ: അക്ഷയ്, നന്ദന. സഹോദരങ്ങൾ: നളിനി, രാജേന്ദ്രൻ, നിർമല, രമേശൻ, ലസിത, വിനോദൻ.

അര്‍ദ്ധരാത്രി വരെ നീണ്ട പോളിംഗ്; വടകരയില്‍ 79.08%, നാദാപുരത്ത്‌ 77.30%, കുറ്റ്യാടിയില്‍ പോളിംഗ് അവസാനിച്ചത് 11.47ന്‌

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. കേരളത്തില്‍ 70.35 ശതമാനം പേരാണ് ഇന്നലെ വോട്ട് ചെയ്തത്. രാവിലെ മുതല്‍ പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു. എന്നാല്‍ രാവിലെയുണ്ടായിരുന്ന പോളിങ്ങിലെ വേഗത ഉച്ചയോടെ മന്ദഗതിയിലായി. പിന്നാലെ രാത്രി ഏറെ വൈകിയാണ് സംസ്ഥാനത്തെ വോട്ടെടുപ്പ് അവസാനിച്ചത്. വൈകിട്ട് ആറ് മണിയോടെ 40 ശതമാനം പോളിംഗ് സ്‌റ്റേഷനുകളില്‍

കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; 18 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു. പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത്‌നിന്നും ഉടുപ്പിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് അപകടം. കോഹിനൂര്‍ എന്ന പേരില്‍ സര്‍വ്വീസ്‌ നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് മണ്ണൂര്‍ വളവില്‍ വച്ച് ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയ ശേഷം മറിയുകയായിരുന്നു. മരിച്ചയാളെ

രാത്രി വെെകിയും വോട്ടെടുപ്പ് തുടരുന്നു; കോഴിക്കോട് ജില്ലയിൽ ആകെ പോൾ ചെയ്തത് 74.05 % പേർ, വടകരയിൽ 74.90 %

വടകര: പതിനെട്ടാമത് പൊതുതെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ നിന്ന് 74.05% പേർ വോട്ട് ചെയ്തു. ആകെയുള്ള 26,54,327 വോട്ടർമാരിൽ 19,65,643 പേരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്. സ്ത്രീകളിൽ 76.01% വും പുരുഷന്മാരിൽ 71.95% വും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 25% പേരും വോട്ട് ചെയ്തു. വടകര മണ്ഡലത്തിൽ 74.90% വും കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ 73.76% വും വോട്ട്

വിദേശത്തുള്ള ആൾക്ക് പകരം വോട്ട് ചെയ്യാനെത്തി; തൂണേരിയിൽ കള്ളവോട്ടിന് ശ്രമിച്ച യുവാവ് പിടിയിൽ

നാദാപുരം: തൂണേരിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തിയ യുവാവിനെ കയ്യോടെ പിടികൂടി ബൂത്ത് ഏജന്റുമാർ. വിദേശത്തുള്ള വോട്ടറുടെ അസാനിധ്യത്തിൽ പകരം വോട്ടുചെയ്യാനെത്തിയപ്പോഴാണ് യുവാവ് പിടിക്കപ്പെട്ടത്. തൂണേരി കണ്ണംങ്കൈ ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂളിൽ വെെകീട്ടോടെയാണ് സംഭവം. വിദേശത്ത് ജോലി ചെയ്യുന്ന തയ്യുള്ളതിൽ അസിനാസ് എന്ന ആളുടെ വോട്ടാണ് ആൾമാറാട്ടത്തിലൂടെ ചെയ്യാൻ ശ്രമിച്ചത്. പോളിംഗ് സമയം

വടകരയിലെ വോട്ടിം​ഗ് രാത്രി വരെ തുടർന്നേക്കും, ടോക്കൺ നൽകി; ബൂത്തുകളിലെ ക്യൂവിൽ 500 ഓളം പേർ

വടകര: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് സമയം അവസാനിച്ചപ്പോള്‍ വടകര ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ പോൾ ചെയ്തത് 72.28 ശതമാനം ആളുകൾ. വടകര 73.03, കുറ്റ്യാടി 69.44, നാ​ദാപുരം 70.26, കൊയിലാണ്ടി 72.03, പേരാമ്പ്ര 72.60, തലശ്ശേരി 74.20, കൂത്തുപറമ്പ്‌ 73.38 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ വോട്ടിം​ഗ് ശതമാനം. വടകരയില്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ

വിവാഹമണ്ഡപത്തിൽ നിന്നും നേരെ പോളിങ്ങ് ബൂത്തിലേക്ക്; കൗതുകമായി കൊയിലാണ്ടിയിലെയും ബാലുശ്ശേരിയിലെയും നവദമ്പതികളുടെ വോട്ടിം​ഗ്

കൊയിലാണ്ടി: വിവാഹമണ്ഡപത്തിൽ നിന്നും നേരെ പോളിങ്ങ് ബൂത്തിലെത്തി നവദമ്പതികൾ. കൊയിലാണ്ടി, ബാലുശ്ശേരി എന്നിവിടങ്ങളിൽ നിന്നാണ് ഈ കൗതുക കാഴ്ച. കൊയിലാണ്ടി മേലൂർ മീത്തലെ കാരോൽ ഉദയകുമാറിന്റെ മകൾ ആദിത്യയും ബാലുശ്ശേരി പൂനത്ത് ചെറുവത്ത്താഴെ കുനിയിൽ നവവധു അയനയുമാണ് വരന്മാരോടൊപ്പം പോളിം​ഗ് ബൂത്തിലെത്തി സമ്മദിദായവകാശം വിനിയോ​ഗിച്ചത്. വാണിമേൽ സ്വദേശിയും സൈനികനുമായ ഇ വിഷ്ണു പ്രസാദാണ് ആദിത്യയുടെ വരൻ.

പോളിങ് അവസാനിച്ചു, വടകരയില്‍ ബൂത്തുകളില്‍ ഇപ്പോഴും നീണ്ട ക്യൂ, വോട്ടര്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കി

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് സമയം അവസാനിച്ചു. എന്നാല്‍ വടകര മണ്ഡലത്തിലെ വിവിധ ബൂത്തുകളിലായി നിരവധി പേരാണ് ഇപ്പോഴും അവസരം കാത്ത് ക്യൂ നില്‍ക്കുന്നത്. ആറ് മണിയായതോടെ ക്യൂവിലുള്ളവര്‍ക്ക് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. നിലവിലെ സ്ഥിതിയനുസരിച്ച് രാത്രിയോളം വോട്ടിംഗ് തുടരുമെന്നാണ് സൂചന. പോളിങ് ആരംഭിച്ചത് മുതല്‍ വടകരയിലെ വിവിധയിടങ്ങളില്‍ പോളിങ് മന്ദഗതിയിലാണെന്ന് വോട്ടര്‍മാര്‍ പറഞ്ഞിരുന്നു.