Category: പേരാമ്പ്ര

Total 614 Posts

വോട്ടെടുപ്പിന് പിന്നാലെ പേരാമ്പ്ര നൊച്ചാട് യു.ഡി.എഫ്-എല്‍.ഡി.എഫ് സംഘര്‍ഷം; പരിക്കേറ്റ യു.ഡി.എഫ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

പേരാമ്പ്ര: വോട്ടെടുപ്പിന് പിന്നാലെ പേരാമ്പ്ര നൊച്ചാട് എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷം. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് യു.ഡി.എഫ് പ്രവര്‍ത്തകരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യു.ഡി.എഫ് പ്രവര്‍ത്തകരായ ലിജാസ് മാവട്ടയില്‍, ജാസിര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് മരുതോടി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിക്കലാശ ദിവസം പേരാമ്പ്രയിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷങ്ങളുടെ തുടക്കമെന്നാണ് പേരാമ്പ്ര

പോളിങ് അവസാനിച്ചു, വടകരയില്‍ ബൂത്തുകളില്‍ ഇപ്പോഴും നീണ്ട ക്യൂ, വോട്ടര്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കി

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് സമയം അവസാനിച്ചു. എന്നാല്‍ വടകര മണ്ഡലത്തിലെ വിവിധ ബൂത്തുകളിലായി നിരവധി പേരാണ് ഇപ്പോഴും അവസരം കാത്ത് ക്യൂ നില്‍ക്കുന്നത്. ആറ് മണിയായതോടെ ക്യൂവിലുള്ളവര്‍ക്ക് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. നിലവിലെ സ്ഥിതിയനുസരിച്ച് രാത്രിയോളം വോട്ടിംഗ് തുടരുമെന്നാണ് സൂചന. പോളിങ് ആരംഭിച്ചത് മുതല്‍ വടകരയിലെ വിവിധയിടങ്ങളില്‍ പോളിങ് മന്ദഗതിയിലാണെന്ന് വോട്ടര്‍മാര്‍ പറഞ്ഞിരുന്നു.

സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; പേരാമ്പ്ര സ്വദേശിയ്ക്ക് നാലുവര്‍ഷം കഠിനതടവും പിഴയും

പേരാമ്പ്ര: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കേസില്‍ പേരാമ്പ്ര സ്വദേശിയ്ക്ക് നാലുവര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി. കൂത്താളി പാറേമ്മല്‍ വീട്ടില്‍ മുഹമ്മദ് അസ്‌ലം (27)നാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം സുഹൈബ് ശിക്ഷ വിധിച്ചത്. 20,000രൂപയാണ് പിഴ വിധിച്ചത്.2023 ജൂണ്‍ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേരാമ്പ്ര ചാനിയം കടവ്

കടിയങ്ങാട്‌ പാലേരി കടവത്ത് അബ്ദുല്ല അന്തരിച്ചു

പാലേരി: പാലേരി ടൗണിലെ കടവത്ത് അബ്ദുല്ല അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: ചാളക്കുന്നത്ത് മറിയം. മക്കൾ: ഹസീന, സമീർ, സലീന. മരുമക്കൾ: മുഹമ്മദ് (കടിയങ്ങാട്), അസ്‌ന (പേരാമ്പ്ര), നാസർ (പേരാമ്പ്ര) . സഹോദരങ്ങൾ: സൂപ്പി, ഇബ്രാഹിം, എടക്കോട്ടുമ്മൽ അബൂബക്കർ, മറിയം, പരേതരായ പാത്തൂ, മൊയ്തു.

തെയ്യത്തെ നെഞ്ചോട് ചേര്‍ത്ത കലാകാരന്‍, വടകരയിലെ തെയ്യക്കാരില്‍ പ്രധാനി; ഉത്സവപ്രേമികള്‍ക്ക് തീരാനഷ്ടമായി മുയിപ്പോത്ത് അനീഷ് കുമാറിന്റെ മരണം

ചെറുവണ്ണൂര്‍: തെയ്യത്തെ നെഞ്ചോട് ചേര്‍ത്ത കലാകാരന്‍…കടത്തനാട്ടിലെ പ്രധാന തെയ്യക്കാരന്‍. അന്തരിച്ച തെയ്യം കലാകാരന്‍ മുയിപ്പോത്ത് അനീഷ് കുമാറിന്റെ കലാജീവിതത്തെക്കുറിച്ച് സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും പറയാനുള്ളത് ഇതാണ്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അനീഷിന്റെ അപ്രതീക്ഷിത വിയോഗം. ചെറുപ്രായത്തില്‍ തന്നെ മുയിപ്പോത്തുള്ള ക്ഷേത്രത്തില്‍ ചെണ്ട കൊട്ടിയാണ് അനീഷിന്റെ കലാജീവിതം ആരംഭിക്കുന്നത്. അച്ഛന്‍ ചന്തുപണിക്കറുടെ പാത പിന്തുടര്‍ന്ന് തെയ്യം മേഖലയിലെത്തിയ അനീഷ് വളരെ

പേരാമ്പ്രയിൽ നിന്നും രണ്ടുപേരെ തട്ടിക്കൊണ്ടുപോയ സംഭവം; ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ

പേരാമ്പ്ര: പേരാമ്പ്രയിൽ നിന്നും രണ്ടുപേരെ തട്ടിക്കൊണ്ടപോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരാമ്പ്ര പുറ്റംപൊയിൽ ആരാമത്തിൽ അർജുൻ ആണ് അറസ്റ്റിലായത് . ഒരു മാസത്തോളമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെയാണ് പേരാമ്പ്ര പ്രിൻസിപ്പൽ എസ് ഐ വിനോദ് കുമാർ ആണ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പ് പെെതോത്ത് സ്വദേശി മെഹ്നാസ്, മുഹമ്മദ് അസ്ലം എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.

സോഷ്യല്‍മീഡിയയിലൂടെ കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ വ്യാജ പ്രചാരണം; പേരാമ്പ്ര വാളൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്, അന്വേഷണം കൂടുതല്‍ പേരിലേക്ക്‌

  വടകര: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ വ്യാജപ്രചാരണത്തില്‍ പേരാമ്പ്ര വാളൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ സല്‍മാന്‍ വാളൂരിനെതിരെയാണ് കേസെടുത്തത്. ലഹളയും പ്രകോപനവും ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോയും ചിത്രങ്ങളും എഡിറ്റ് ചെയ്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് കേസ്. കേസില്‍ കൂടുതല്‍പേരെ പോലീസ് പ്രതി ചേര്‍ത്തതായാണ് വിവരം കഴിഞ്ഞ

റോഡരികിലൂടെ നടന്ന യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കാര്‍; പേരാമ്പ്ര മുളിയങ്ങലില്‍ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം

പേരാമ്പ്ര: പേരാമ്പ്ര മുളിയങ്ങലില്‍ നിയന്ത്രണംവിട്ട കാര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ടു. ഇന്ന് രാവിലെ ഏഴരയോടെ മേലേ മുളിയങ്ങലിലാണ് അപകടം നടന്നത്. മുളിയങ്ങല്‍ സ്വദേശിയായ കാല്‍നടയാത്രക്കാരനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാര്‍ യാത്രിക്കര്‍ക്കും പരിക്കുണ്ട്. നിയന്ത്രണം വിട്ട കാര്‍ അമിതവേഗതയില്‍ വരികയും റോഡരികിലൂടെ നടന്നുപോയയാളെ ഇടിക്കുകയുമായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്.

കായണ്ണ മൊട്ടന്തറ കോളനിയില്‍ വീടിനുള്ളില്‍ വയോധികന്റെ മൃതദേഹം; മൃതശരീരം ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍

കായണ്ണ: കായണ്ണ മൊട്ടന്തറ രാജീവ് ദശലക്ഷം കോളനിയില്‍ വയോധികന്‍ മരിച്ച നിലയില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ കോളനിയില്‍ താമസിച്ചിരുന്ന വിജയന്‍ ആണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. മൃതദേഹം ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. ഇന്ന് രാവിലെ കോളനി നിവാസികള്‍ വീടിനകത്ത് കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കൂരാച്ചുണ്ട് പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ക്കുശേഷം

പേരാമ്പ്ര ബൈപ്പാസിലെ കാറപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പേരാമ്പ്ര: പേരാമ്പ്രയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലോട് കൈപ്രം റോഡില്‍ കുന്നത്ത് കുനിയില്‍ ആദര്‍ശ്(20) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആണ് മരണം. കഴിഞ്ഞ ഞായറാഴ്ച ഇ.എം.എസ് ആശുപത്രിക്ക് സമീപമുളള ചെമ്പ്ര റോഡ് ബൈപ്പാസില്‍ വച്ചായിരുന്നു അപകടം. നിര്‍ത്തിയിട്ട പിക്കപ്പ് വാനിലിനിടിച്ച് കാര്‍ സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന