പേരാമ്പ്ര ബൈപ്പാസിലെ കാറപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


പേരാമ്പ്ര: പേരാമ്പ്രയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലോട് കൈപ്രം റോഡില്‍ കുന്നത്ത് കുനിയില്‍ ആദര്‍ശ്(20) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആണ് മരണം.

കഴിഞ്ഞ ഞായറാഴ്ച ഇ.എം.എസ് ആശുപത്രിക്ക് സമീപമുളള ചെമ്പ്ര റോഡ് ബൈപ്പാസില്‍ വച്ചായിരുന്നു അപകടം. നിര്‍ത്തിയിട്ട പിക്കപ്പ് വാനിലിനിടിച്ച് കാര്‍ സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന ആദിത്യന്‍ (19), പിക്കപ്പ് ജീപ്പിലുണ്ടായിരുന്ന കാവുന്തറ അരിക്കത്ത് അഷറഫ് (54) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

അച്ഛന്‍: പുതുക്കാട്ട് തടത്തില്‍ ആന്റണി (സിബി).

അമ്മ: ഷീന.

സഹോദരി: ആതിര. സംസ്‌കാരം ഇന്ന് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍.