സുമേഷ് കല്ലാച്ചിയുടെ ‘പച്ചി’ കവിതാ സമാഹാരം പ്രകാശനം ചെയ്തു


നാദാപുരം: സുമേഷ് കല്ലാച്ചിയുടെ രണ്ടാമത് കവിതാ സമാഹാരം ”പച്ചി” എഴുത്തുകാരൻ പി.എൻ ഗോപീകൃഷ്ണൻ പ്രകാശനം ചെയ്തു. കല്ലാച്ചി ടി.പി കണാരൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ നിരൂപകന്‍ കെ.വി സജ പുസ്തകം ഏറ്റുവാങ്ങി.

സി.രാഗേഷ് അധ്യക്ഷത വഹിച്ചു. എ.കെ പീതാംബരൻ, ശ്രീനി എടച്ചേരി, നിഷ മനോജ്, സുനിൽ കോട്ടേമ്പ്രം, റിനീഷ് വിലാതപുരം, സുമേഷ് കല്ലാച്ചി എന്നിവർ സംസാരിച്ചു. സി.ടി അനൂപ് സ്വാഗതവും എ.കെ ഹരിദാസൻ നന്ദിയും പറഞ്ഞു.