Tag: book release

Total 7 Posts

സുമേഷ് കല്ലാച്ചിയുടെ ‘പച്ചി’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

നാദാപുരം: സുമേഷ് കല്ലാച്ചിയുടെ രണ്ടാമത് കവിതാ സമാഹാരം ”പച്ചി” എഴുത്തുകാരൻ പി.എൻ ഗോപീകൃഷ്ണൻ പ്രകാശനം ചെയ്തു. കല്ലാച്ചി ടി.പി കണാരൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ നിരൂപകന്‍ കെ.വി സജ പുസ്തകം ഏറ്റുവാങ്ങി. സി.രാഗേഷ് അധ്യക്ഷത വഹിച്ചു. എ.കെ പീതാംബരൻ, ശ്രീനി എടച്ചേരി, നിഷ മനോജ്, സുനിൽ കോട്ടേമ്പ്രം, റിനീഷ് വിലാതപുരം, സുമേഷ് കല്ലാച്ചി എന്നിവർ

ഉറങ്ങിയ ചരിത്രത്തില്‍ നിന്ന് ഉയര്‍ത്തെണീറ്റ് വടകരയുടെ കലാകാരിയും ഒരു നാടകകാലവും; ‘ഇരിങ്ങൽ നാരായണി: അരങ്ങിൽ മറന്ന ജീവിതവും നാടിന്റെ നാടക ചരിത്രവും’ പുസ്തകപ്രകാശനം നാളെ

വടകര: ചരിത്രത്തിന്റെ വിസ്മൃതികളില്‍ മാഞ്ഞുപോയ ഇരിങ്ങല്‍ നാരായണിയെന്ന അതുല്യപ്രതിഭയുടെ ജീവിതം ഇനി പുസ്തകരൂപത്തില്‍ വായനക്കാരിലേക്കെത്തും. മലബാറിലെ ആദ്യകാല നാടക നടിയും കഥാപ്രാസംഗികയും ഗായികയും നാടക -ഗാന സംവിധായികയുമായ ഇരിങ്ങല്‍ നാരായണിയുടെ ജീവിതം നാടിന്റെ നാടക, സാംസ്കാരിക ചരിത്രത്തോട് ബന്ധപ്പെടുത്തി വി.കെ.ബിജു മൂരാട് എഴുതിയ . ‘ഇരിങ്ങൽ നാരായണി: അരങ്ങിൽ മറന്ന ജീവിതവും നാടിന്റെ നാടക ചരിത്രവും’

സമകാലിക രാഷ്ട്രീയത്തിന് ഒരു വിചാരധാര; മനയത്ത് ചന്ദ്രന്റെ ‘ഒരു സോഷ്യലിസ്റ്റിന്റെ വിചാരധാര’ പ്രകാശനം ചെയ്തു

വടകര: എൽ.ജെ.ഡി ജില്ലാ അധ്യക്ഷൻ മനയത്ത് ചന്ദ്രന്റെ ‘ഒരു സോഷ്യലിസ്റ്റിന്റെ വിചാരധാര’ പ്രകാശനം ചെയ്തു. എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം വി ശ്രേയാംസ് കുമാര്‍ പുസ്തകം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.വി.കുഞ്ഞികൃഷ്ണന് നൽകിയാണ് പ്രകാശനം ചെയ്തത്. മനയത്ത് ചന്ദ്രനെഴുതിയ 26 ലേഖനങ്ങളുടെ സമാഹാരമാണ് ;ഒരു സോഷ്യലിസ്റ്റിന്റെ വിചാരധാര’. സമകാലിക രാഷ്ട്രീയത്തിന്റെ

‘ജീവനറ്റ രണ്ട് വാക്കുകൾ’ പ്രകാശിപ്പിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി; പി.കെ.മൊയ്തു തിരുവള്ളൂരിൻ്റെ കവിതാ സമാഹാരം പുറത്തിറങ്ങി

വടകര: പി.കെ.മൊയ്തു തിരുവള്ളൂരിൻ്റെ ‘ജീവനറ്റ രണ്ട് വാക്കുകൾ’ കവിതാ സമാഹാരത്തിന്റെ പ്രകാശനം നടന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി പുസ്തകം ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എഫ് എം മുനീർ അധ്യക്ഷനായ പ്രകാശന പരിപാടിയില്‍ ചരിത്രകാരൻ പി.ഹരീന്ദ്രനാഥ്, അഡ്വ.ഫൈസൽ ബാബു, സയ്യിദ് റുശൈദ് അലി ശിഹാബ്

തെയ്യക്കാവും, തെയ്യക്കാഴ്ചയുമായി ‘പട്ടോല’; തെയ്യപ്രേമി കൂട്ടായ്മയായ കൊടിയേറ്റത്തിന്റെ പുസ്തകം പ്രകാശനം ചെയ്തു

വടകര: കടത്തനാട്ടിലെ തെയ്യപ്രേമികളുടെ കൂട്ടായ്മയായ കൊടിയേറ്റം പ്രസിദ്ധീകരിച്ച ‘പട്ടോല’ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നു.  ഡോ:കെ.എം.ഭരതൻ മാസ്റ്റര്‍,ഡോ:ചെറുവാച്ചേരി രാധാകൃഷ്ണൻ മാസ്റ്റര്‍ എന്നിവര്‍ ചേർന്ന് പ്രകാശനം നിര്‍വഹിച്ചു. തെയ്യവുമായി ബന്ധപ്പെട്ട് തെയ്യ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നടന്ന പ്രശ്നോത്തരി, തെയ്യക്കാഴ്ചകള്‍ അനുഭവക്കുറിപ്പുകള്‍ എന്നിവയാണ് നൂറിനടുത്ത് താളുകളുള്ള പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തെയ്യം കലാകാരന്മാരായ സുകേഷ് അയനിക്കാട്,ബിജു ആണ്ടവൻ,നിധീഷ് പെരുവണ്ണാൻ,അനീഷ് മുയിപ്പോത്ത്

കാല്‍ നൂറ്റാണ്ടായി ഒപ്പമുള്ള കരാത്തെ അക്ഷരങ്ങളിലൂടെ പകര്‍ന്ന് ഡോക്ടര്‍; കൊയിലാണ്ടി സ്വദേശിയായ ഡോ.പി.പി.ജനാര്‍ദനന്റെ പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: തനിക്ക് കരാത്തെ എന്ന ആയോധനകല നല്‍കിയ അറിവുകള്‍ മറ്റുള്ളവര്‍ക്ക് അക്ഷരങ്ങളിലൂടെ പകര്‍ന്ന് നല്‍കുകയാണ് ഡോ.ജനാര്‍ദ്ദനന്‍. കൊയിലാണ്ടിക്കാരിലേക്ക് കരാത്തെയുടെ മേന്മകള്‍ വിശദീകരിച്ച് താലൂക്ക് ആശുപത്രിയിലെ മുന്‍ഡോക്ടര്‍ പി.പി.ജനാര്‍ദ്ദനന്‍ എഴുതിയ ‘കരാത്തെ ഒരു സമഗ്ര പഠനം’ പ്രകാശനം ചെയ്തു. മുന്‍ മിസ്റ്റര്‍ ഇന്ത്യയും ചലച്ചിത്ര നടനുമായ അബു സലിം എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഷബിതക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്.

‘പ്രശ്‌നസങ്കീര്‍ണം ജീവിതം, തളരരുത്! പതറരുത് വഴികളുണ്ട്!’ കൗണ്‍സിലിംഗ് തലത്തിലുള്ള പുസ്തകവുമായി ഇബ്രാഹിം തിക്കോടി

കൊയിലാണ്ടി: ശ്രാവ്യ നാടക രംഗത്തും, സാമൂഹ്യ പ്രവര്‍ത്തന മേഖലയിലും മികവാര്‍ന്ന സംഭാവനകള്‍ നല്‍കിയ വ്യക്തിയും, ശബ്ദ സാന്ദ്രതയിലൂടെ ജനമനസ്സുകളില്‍ ഇടം നേടിയ പ്രതിഭയുമായ ഖാന്‍ കാവിലിന്റെ ഇരുപത്തി അഞ്ചാം ഓര്‍മ്മ ദിനത്തില്‍ ഒരു പുസ്തക പ്രകാശനവും കൂടി. ഇബ്രാഹിം തിക്കോടിയുടെ ‘പ്രശ്‌നസങ്കീര്‍ണം ജീവിതം, തളരരുത്! പതറരുത് വഴികളുണ്ട്!’ എന്ന കൗണ്‍സിലിംഗ് തലത്തിലുള്ള പുസ്തകമാണ് പ്രകാശനം ചെയ്യപ്പെട്ടത്.