നാദാപുരത്തെ നിറഞ്ഞ സദസുകളില്‍ ‘ഇന്ത്യ എന്റെ രാജ്യമാണ്’ സംഗീത ശില്‍പം; കെ.കെ ശൈലജ ടീച്ചറുടെ വിജയത്തിനായി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംഗീത ശില്‍പം


നാദാപുരം: വടകര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയുടെ വിജയത്തിനായി ‘ഇന്ത്യ എന്റെ രാജ്യമാണ്’ സംഗീതശില്‍പവുമായി പുരോഗമന കലാസാഹിത്യ സംഘം. ഇന്ത്യ ഇന്ന് നേരിടുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ വോട്ട് ആയുധമാക്കി പോരാടാന്‍ ആഹ്വാനം ചെയ്യുന്നതാണ് ശില്‍പം.

കര്‍ഷകരുടെ ദീനതയും പൗരത്വ ഭേതഗതി നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ശില്‍പം ചര്‍ച്ച ചെയ്യുന്നുണ്ട്. നാദാപുരത്തെ വിവിധ ഇടങ്ങളില്‍ സംഗീത ശില്‍പം അവതരിപ്പിച്ചു കഴിഞ്ഞു. എ.കെ രാജീവന്‍ മുള്ളമ്പത്താണ് രചയിതാവ്. പ്രദീപ് മേമുണ്ട സംവിധാനവും വിനീഷ് കര്‍മ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

പുരോഗമന കലാസാഹിത്യ സംഘം തിനൂര്‍ യൂണിറ്റ് വനിതാസാഹിതി പ്രവര്‍ത്തരായ നിജി വിജീഷ്, മനസ സുനില്‍, എസ് പാര്‍വണ, അനുസ്മിത, മഞ്ജിമ സുനില്‍, ദിയ പ്രകാശ്, ആതിര രജിന്‍, ശശിന സജീവന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.