സര്‍വ്വദേശീയ തൊഴിലാളി ദിനം; വടകരയില്‍ എച്ച്എംഎസ് തൊഴിലാളി സംഗമം


വടകര: എച്ച്എംഎസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവദേശീയ തൊഴിലാളി ദിനത്തിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു. വടകര പാർക്ക്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ്‌ ദേശീയ നിർവഹക സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ കൃഷ്ണൻ. എ.ടി ശ്രീധരൻ, ആർ.എം ഗോപാലൻ. പ്രസാദ് വിലങ്ങിൽ, കെ. പ്രകാശൻ, സി.വി ഗോവിന്ദ റീന രയരോത്ത്, ബേബി ബാലമ്പ്രത്ത്, എൻ.കെ അജിത്ത് കുമാർ, ഷിനി മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു. രഞ്ജിത്ത് കാരാട്ട് നന്ദി പറഞ്ഞു.