വടകരയിൽ മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ച് എസ്‌ഡിടിയു


വടകര: സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്‌ഡിടിയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയിൽ മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. 100 കണക്കിന് തൊഴിലാളികൾ അണിനിരന്ന റാലിയുടെ സമാപന സമ്മേളനം എസ്‌ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ കാജാ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു.

നൂറ്റാണ്ടുകൾക്ക് മുമ്പേ തൊഴിലാളികൾ രക്തം നൽകി നേടിയ അവകാശങ്ങൾ പോലും ക്രൂരമായി നിഷേധിക്കുന്ന ഭരണ വർഗ്ഗമാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും, 1926 ലെ ട്രേഡ് യൂണിയന്റെ നിയമം റദ്ദ് ചെയ്തും തൊഴിൽ മേഖലയിലെ യന്ത്രവൽക്കരണത്തിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ടവരെ കഴിയൊഴിഞ്ഞതുo തൊഴിൽ നിയമങ്ങളിൽ കോർപ്പറേറ്റ് പക്ഷപാതിത്വവും തണൽ പദ്ധതി അട്ടിമറിക്കലും വ്യാപകമാകുന്ന സ്വകാര്യവൽക്കരണവും ഇതിനുദാഹരണമാണ് ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾ രാജ്യത്ത് ഉയർത്തിക്കൊണ്ടു വരാൻ എസ്ഡിടിയു മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ബസ് സ്റ്റാന്റ്‌ പരിസരത്തു നിന്നും ആരംഭിച്ച റാലി കോട്ടപ്പറമ്പിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ് ഹുസൈൻ മണക്കടവ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഷുഹൈബ് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഷംസീർ ചോമ്പാല എന്നിവർ സംസാരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് കരുവംപൊയിൽ സ്വാഗതവും എടികെ അഷ്‌റഫ്‌ നന്ദിയും പറഞ്ഞു. ഷക്കീർ പി.എസ്, റഫീഖ് എ.സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.