പാർക്കിങ്ങിനെ ചൊല്ലി സംഘർഷം; കല്ലാച്ചി ജാതിയേരിയിൽ യുവാവിന് കുത്തേറ്റു


കല്ലാച്ചി: ജാതിയേരിയില്‍ പാര്‍ക്കിങ്ങിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വളയം തീക്കുനി സ്വദേശി ചപ്പാരച്ചംകണ്ടിയില്‍ അമല്‍ബാബുവിനാണ്(23)കുത്തേറ്റത്.

സോഡാകുപ്പികൊണ്ടാണ് അമല്‍ ബാബുവിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. വാഹനം റോഡില്‍ പാര്‍ക്ക് ചെയ്തു എന്നാരോപിച്ചുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലേക്ക് കലാശിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ക്കെതിരെ വളയം പോലീസ് കേസെടുത്തു. സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വളയം പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.