ഒരു വോട്ടും പാഴാക്കിയില്ല; തെരഞ്ഞെടുപ്പിലെ അവസാന വോട്ടും രേഖപ്പെടുത്തി വില്യാപ്പള്ളി മനക്കല്‍ ഖദീജ ഹജ്ജുമ്മ യാത്രയായി


വടകര: വില്യാപ്പള്ളി മനക്കല്‍ ഖദീജ ഹജ്ജുമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് അവസാന വോട്ടും ചെയ്താണ് ഖദീജ യാത്രയായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ട് ഖദീജ രേഖപ്പെടുത്തിയത്.

വാര്‍ദ്ധക്യസഹമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. എങ്കിലും വോട്ടവകാശം ലഭിച്ചത് മുതല്‍ ഇതുവരെയും ഒരു വോട്ടു പോലും പാഴാക്കാത്ത ഖദീജയ്ക്ക് ഈ പ്രവാശ്യത്തെ വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

80 കഴിഞ്ഞവരെ വീട്ടിലെത്തി വോട്ടു ചെയ്യിക്കുന്നതിന്റെ ഭാഗമായി പോളിങ് ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ശേഷം ഇന്നലെയോടെയായിരുന്നു മരണം.

ഭര്‍ത്താവ്: പരേതനായ മനക്കല്‍ ഇബ്രാഹിം. മക്കള്‍: കുഞ്ഞമ്മദ് ഹാജി, ഹാഷിം, സുഹ്‌റ, നഫീസ, ഹലീമ, കുഞ്ഞാമിന്‍.

മരുമക്കള്‍: ഫാത്തിമ, കുഞ്ഞായിശ, മലയില്‍ അബ്ദുള്ള, വി.കെ കുഞ്ഞമ്മദ്, മൂസ, കുഞ്ഞബ്ദുള്ള തുണ്ടിയില്‍.