വടകര നഗരസഭാ മുന്‍ കൗണ്‍സിലര്‍ കക്കുന്നത്ത് അബ്ദുറഹിമാന്‍ ഹാജി അന്തരിച്ചു


വടകര: നഗരസഭാ മുൻ കൗൺസിലറും മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ കക്കുന്നത്ത് അബ്ദുറഹിമാന്‍ ഹാജി അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

വടകര മനാറുല്‍ ഇസ്ലാം സഭ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി വടകര സെക്രട്ടറി, മുസ്ലീം ലീഗ് റലീഫ് കമ്മിറ്റി സെക്രട്ടറി, അങ്ങാടി ജുമാഅത്ത് പള്ളി മുതവല്ലി, കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഭാര്യ: ടി.വി സുഹറ. മക്കള്‍ ശാജിര്‍ ദുബായ്, ശഹീം, ശക്കീബ് (ഖത്തര്‍), ശാഹിന, ഫാത്തിമ, ശഹീറ.

മരുമക്കള്‍: ബഷീര്‍ എന്‍വി, ആസിഫ് വൈക്കിലശ്ശേരി, നിയാസ് കെപി.

സഹോദരങ്ങള്‍: ഹസ്സന്‍കുട്ടി, അബ്ദുല്‍ മജീദ്, അബൂബക്കര്‍, അബ്ദുള്ള, അബ്ദുള്‍ ലത്തീഫ്.

ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം 5.30ന് അങ്ങാടി ജുമാഅത്ത് പള്ളിയില്‍.