സംസ്ഥാന സീനിയര്‍ വോളി; ജില്ലാ ടീമിനെ നജീബ് ഹസന്‍ നയിക്കും


വടകര: സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ ടീമിനെ നജീബ് ഹസന്‍ നയിക്കും. 28 മുതല്‍ മെയ് മൂന്ന് വരെ പത്തനംതിട്ടയിലെ ചെന്നീര്‍ക്കര പഞ്ചായത്ത് ഫ്‌ളഡ്‌ലൈറ്റ് സ്‌റ്റേഡിയം പ്രാക്കണത്താണ് മത്സരം.

ആശ്വിന്‍രാഗ്, റിജോസ്, ഷോബിന്‍, ജോല്‍, ജിബിന്‍ ജോര്‍ജ്, മുഹ്‌സിന്‍, ബിനില്‍, നീരജ്, അര്‍ജ്ജുന്‍, അഭിജിത് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ടി.എച്ച് അബ്ദുള്‍ മജീദാണ് കോച്ച്. മാനേര്‍ വി.കെ പ്രദീപന്‍.