നിയന്ത്രണം വിട്ട വാൻ കുതിച്ചെത്തിയത് യുവാവിന് അരികിലേക്ക്, മുൻവശത്ത് നിരത്തിയിട്ട ഇഷ്ടിക കട്ടകൾ തുണയായി; കൊയിലാണ്ടി കുറുവങ്ങാട് യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി (വീഡിയോ കാണാം)


കൊയിലാണ്ടി: നിയന്ത്രണം വിട്ട വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. കുറവങ്ങാട് അനാമിക ട്രഡേഴ്സ് നടത്തുന്ന ജയേഷാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ കുറുവങ്ങാട് മാവിൻചുവടിന് സമീപമാണ് മിൽമയുടെ പിക്കറ്റ് വാൻ അപകടത്തിൽപ്പെട്ടത്.

കൊയിലാണ്ടിയിൽ നിന്നും ഉള്ള്യേരി ഭാ​ഗത്തേക്ക് പോവുകയായിരുന്നു മിൽമയുടെ പിക്കപ്പ് വാൻ. കയറ്റം കയറുന്നതിനിടയിൽ നിയന്ത്രണം വിട്ട വാൻ എതിർവശത്തുള്ള കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അനാമിക ട്രഡേഴ്സിന് മുന്നിൽ നിരത്തി വച്ചിരുന്ന ഇഷ്ടികയിൽ ഇടിച്ച വാഹനം തിരഞ്ഞ് സമിപത്തെ കടയിലും അടുത്തുള്ള ​ഗുഡ്സ് ഓട്ടോയിലും ഇടിച്ച ശേഷം നിൽക്കുകയായിരുന്നു

ഈ സമയം കടവരാന്തയിൽ ഇരിക്കുകയായിരുന്നു ജയേഷ്. വാഹനത്തിന്റെ പിറക് വശത്തെ ഡോർ തുറന്ന് ജയേഷ് ഇരുന്നതിന് സമീപത്തെ ഷട്ടറിൽ ഇടിച്ചിരുന്നു. അൽപ്പം ഇപ്പുറത്തിരുന്നതിനാൽ മാത്രമാണ് ജയേഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വാഹനത്തിനുള്ളിൽ നിന്ന് പാൽ സൂക്ഷിക്കുന്ന ബോക്സുകളും പുറത്തേക്ക് തെറിച്ചിരുന്നു.

വീഡിയോ കാണാം: