Tag: Shafi Parambil

Total 58 Posts

വടകരയില്‍ വിജയം ഷാഫി പറമ്പിലിന്, ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവും; സി.എം.പിയുടെ വിലയിരുത്തല്‍ ഇങ്ങനെ

വടകര: വടകര ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് സി.എം.പിയുടെ വിലയിരുത്തല്‍. 20,500 വോട്ടിന്റെ ഭൂരിപക്ഷത്തിലാവും ഷാഫി പറമ്പിലിന്റെ വിജയമെന്നാണ് സി.എം.പിയുടെ കണക്കുകൂട്ടല്‍. സി.എം.പി സംസ്ഥാന കമ്മറ്റി അംഗം എന്‍.പി.അബ്ദുള്‍ ഹമീദ്, ജില്ലാ സെക്രട്ടറി പി.ബാലഗംഗാധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു. കോഴിക്കോട് സീറ്റില്‍ 22,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന്‍ വിജയിക്കുമെന്നും സി.എം.പി വിലയിരുത്തുന്നു.

‘വ്യാജ പോസ്റ്റ് തലയില്‍ കെട്ടിവെക്കാന്‍ ശ്രമം നടന്നു, വടകരയില്‍ വര്‍ഗീയ ധ്രൂവീകരണം നടന്നിട്ടില്ല’; വര്‍ഗീയവാദിയായി ചിത്രീകരിക്കപ്പെടുന്നത് അത്ര രസകരമായ കാര്യമല്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഷാഫി പറമ്പില്‍

വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്‌ക്കെതിരെ പ്രചരിച്ച വര്‍ഗീയ ആരോപണത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ‘കാഫറിന് വോട്ട് ചെയ്യരുത്’ എന്ന രീതിയില്‍ പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്നും തനിക്ക് മതത്തിന്റെ പ്ലസ് വേണ്ടെന്നും ഷാഫി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോസ്റ്റ് വ്യാജമാണെന്ന് ബോധ്യമായിട്ടും വടകരയിലെ എതിര്‍ സ്ഥാനാര്‍ത്ഥി തള്ളി പറഞ്ഞില്ലെന്നും അവരുടെ തരംതാണ

‘വടകരയിലെ ജനങ്ങള്‍ സമാധാനത്തിന് വേണ്ടി വോട്ട് ചെയ്യണം, ഞങ്ങളങ്ങനെ മതത്തിന്റെ പേരിൽ അളക്കപ്പെടുന്നവരായി മാറിയിട്ടില്ല’; ഷാഫി പറമ്പില്‍

പാലക്കാട്‌: ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് പോവുന്ന ഓരോ മലയാളിയും ഇന്ത്യ മഹാരാജ്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് ഇതെന്ന് ചിന്തിക്കണമെന്ന്‌ ഷാഫി പറമ്പില്‍. പാലക്കാട് നിന്നും വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ഐക്യ ജനാധിപത്യ മുന്നണിക്ക് ചെയ്യുന്ന ഓരോ വോട്ടും രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ മതേതര മൂല്യങ്ങളെ വീണ്ടെടുക്കാനുള്ള ഏറ്റവും വലിയ

‘വോട്ട് ചെയ്യേണ്ടത് നമ്മളില്‍പ്പെട്ടവന്’; വടകരയില്‍ ശൈലജ ടീച്ചർക്കെതിരെ യുഡിഎഫ് വര്‍ഗീയ പ്രചാരണം നടത്തുന്നതായി പരാതി

വടകര: വടകരയില്‍ നവമാധ്യമങ്ങള്‍ വഴി യുഡിഎഫ് വര്‍ഗീയ പ്രചാരണം നടത്തുന്നതായി എല്‍ഡിഎഫിന്റെ പരാതി. സംഭവത്തില്‍ യു.ഡി.എഫിനും സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് എതിരെയും തെരഞ്ഞെടുപ്പ് കമീഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് വടകര മണ്ഡലം ട്രഷറർ സി.ഭാസ്ക്കരൻ മാസ്റ്റർ പരാതി നൽകി. വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ശൈലജ ടീച്ചർക്കെതിരെ യു.ഡി.എഫും മുസ്ലിം യൂത്ത് ലീഗും വർഗ്ഗീയ

വടകരയിലെ കൊട്ടിക്കലാശത്തിലും ശൈലജ ടീച്ചറെ അധിക്ഷേപിച്ച് യുഡിഎഫ്, അഞ്ചുവിളക്ക് ജംഗ്ഷനിലെ മുദ്രാവാക്യം വിളിക്കെതിരെ എല്‍.ഡി.എഫിന്റെ പരാതി

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ വടകരയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറെ വീണ്ടും അധിക്ഷേപിച്ചതായി പരാതി. ടീച്ചർക്കെതിരെ വ്യക്തിഹത്യയും അധിപേക്ഷപ മുദ്രാവാക്യങ്ങളും മുഴക്കിയ യു.ഡി.എഫ് നേതാക്കൾക്ക് എതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് വടകര മണ്ഡലം സെക്രട്ടറി വത്സൻ പനോളി പരാതി നൽകി. അഞ്ചുവിളക്ക് ജംങ്ഷനില്‍ സംഘടിപ്പിച്ച കൊട്ടിക്കലാശത്തിനിടെ

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വടകര കുട്ടോത്ത്‌ ഷാഫി പറമ്പിലിന്റെ ചിത്രമുള്ള പസില്‍ കാര്‍ഡ്‌ വിതരണം ചെയ്തതായി പരാതി; ഇലക്ഷന്‍ ഫ്‌ളയിങ്ങ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി

വടകര: കുട്ടോത്ത് വോട്ടര്‍മാരെ സ്വാധിനീക്കാന്‍ വീടുകളില്‍ യുഡിഎഫ് ഷാഫി പറമ്പിലിന്റെ ചിത്രമുള്ള പസില്‍ കാര്‍ഡ്‌ (Puzzle card) വിതരണം ചെയ്തതായി പരാതി. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കാര്‍ഡ്‌ വിതരണം ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശത്തെ ചിലര്‍ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ ഇലക്ഷന്‍ ഫ്‌ളയിങ്ങ് സ്‌ക്വാഡ് കുട്ടോത്ത്

മുദ്രാവാക്യം, ബാന്‍ഡ്‌മേളം, പാട്ട്, ഡാന്‍സ്‌, ഒപ്പത്തിനൊപ്പം മുന്നണികള്‍; വടകരയില്‍ കളറായി കൊട്ടിക്കലാശം

വടകര: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌റെ അവസാനദിനത്തില്‍ വടകരയിലും ആവേശം തീര്‍ത്ത് പ്രവര്‍ത്തകര്‍. വടകരയിലെ മൂന്നിടങ്ങളിലായിരുന്നു കലാശക്കൊട്ട്. റസ്റ്റ് ഹൗസ്, ലിങ്ക് റോഡ് എന്നിവിടങ്ങളില്‍ എല്‍ഡിഎഫും, പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് എന്‍ഡിഎയും അഞ്ചുവിളക്ക് ജംഗ്ഷനില്‍ യുഡിഎഫ് പ്രവര്‍ത്തകരും അണി ചേര്‍ന്നു. ബാന്‍ഡ്‌മേളത്തോടെയായിരുന്നു എല്‍ഡിഎഫിന്റെ കലാശക്കൊട്ട്. മൂന്ന് മണിയോടെ എല്‍ഡിഎഫ് പ്രവര്‍ത്തകരാല്‍ തിങ്ങി നിറഞ്ഞതായിരുന്നു പഴയ ബസ് സ്റ്റാന്റ്

പിതാവിന്റെ ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനിടെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി, കോഴിക്കോട് മകനെതിരെ കേസ്, ഫോണ്‍ പിടിച്ചെടുത്തു

കോഴിക്കോട്: വീട്ടില്‍ നിന്നും പിതാവ് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ മകനെതിരെ കേസ്. ചാത്തമംഗലത്താണ് സംഭവം. പുള്ളന്നൂരിലെ ഞെണ്ടാഴിയില്‍ ഹമീദിനെതിരെ കുന്നമംഗലം പോലീസാണ് കേസെടുത്തത്. ഹമീദിന്റെ വയോധികനായ പിതാവ് മൂസയുടെ ഓപ്പണ്‍ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. മൂസയുടെ വോട്ട് ഓപ്പണ്‍ വോട്ടായി ഹമീദ് രേഖപ്പെടുത്തന്നതിനിടെയാണ് സംഭവം. വോട്ട്

ജനക്കൂട്ടത്തിന് നടുവില്‍ കെ.കെ ശൈലജയും ഷാഫി പറമ്പിലും; ജനസാഗരമായി തലശ്ശേരി, ആവേശക്കൊടുമുടി കയറി കൊട്ടിക്കലാശം

തലശ്ശേരി: നാല്‍പത്‌നാള്‍ നീണ്ടു നിന്ന വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം കുറിച്ച് സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് ഒട്ടുമിക്ക സ്ഥാനാര്‍ത്ഥികളും റോഡ് ഷോകള്‍ നടത്തി. തലശ്ശേരി ടൗണിലായിരുന്നു ഇത്തവണത്തെ വടകര മണ്ഡലത്തിന്റെ കൊട്ടിക്കലാശം. തിങ്ങി നിറഞ്ഞ ജനസഗാരത്തിന് നടുവിലൂടെ ചുവന്ന വാഹനത്തിലേറിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ കൊട്ടിക്കലാശത്തിന്

‘മതത്തിന്റെ പേര് പറഞ്ഞ് മത്സരിക്കാന്‍ വന്നതല്ല, വടകര സമാധാനം അര്‍ഹിക്കുന്നു’: ഷാഫി പറമ്പില്‍

വടകര: വടകര സമാധാനം അര്‍ഹിക്കുന്നുവെന്നും അക്രമത്തിന്റെ മേല്‍വിലാസം മനപ്പൂര്‍വ്വം അടിച്ചല്‍പ്പിക്കപ്പെടുകയാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. കെ.കെ ശൈലജയ്‌ക്കെതിരായ വ്യക്തി അധിക്ഷേപം സംബന്ധിച്ച ആരോപണത്തില്‍ തനിക്ക് മനസറിവില്ലാത്തത് കൊണ്ടാണ് മാപ്പ് പറയാത്തതെന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം. ഒരു ഗുണവുമില്ലാത്ത കാര്യത്തെ ആരെങ്കിലും പ്രോത്സാഹിക്കുമോ എന്ന് ചോദിച്ച ഷാഫി ഇല്ലാത്ത വീഡിയോ സംബന്ധിച്ച് ചിലര്‍ വ്യക്തിഹത്യ നടത്തിയെന്നും പറഞ്ഞു.