Category: തിരഞ്ഞെടുപ്പ്

Total 126 Posts

”രാജ്യത്ത് സംഘപരിവാര്‍ ഹിംസാത്മകമായി മതാത്മകത ഉയര്‍ത്തുന്ന ഈ കാലത്ത്- ഷാഫി പറമ്പില്‍, നിങ്ങള്‍ ചെയ്തത് വലിയൊരു തെറ്റാണ്” മാധ്യമപ്രവര്‍ത്തകന്‍ അനീഷ് ബര്‍സോമിന്റെ കുറിപ്പ് ചര്‍ച്ചയാവുന്നു

വടകര: വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.ഡി.എഫ് ഉപയോഗിച്ച തന്ത്രങ്ങളും അതുണ്ടാക്കുന്ന സാമൂഹിക ആഘാതങ്ങളും അക്കമിട്ടുനിരത്തിയുള്ള മാധ്യമപ്രവര്‍ത്തകന്‍ അനീഷ് ബര്‍സോമിന്റെ കുറിപ്പ് ചര്‍ച്ചയാവുന്നു. മതവിദ്വേഷം തലയില്‍ നിറഞ്ഞ ഒരു ഫാസിസ്റ്റ് പരിപ്രേക്ഷ്യം നാടുവാഴുന്ന ഈ കാലത്ത്, ഷാഫി പറമ്പില്‍ ജയിക്കാനായി ഉപയോഗിച്ച തന്ത്രങ്ങള്‍ വടകരയില്‍ ഉണ്ടാക്കിയ സാമൂഹിക ആഘാതം മാറാന്‍ എത്ര കാലം കഴിയും എന്ന് ചോദിച്ചുകൊണ്ടാണ്

അശ്ശീല വീഡിയോ വിവാദം: പ്രവര്‍ത്തകരോട് പിന്മാറണമെന്ന് ഷാഫി ഇലക്ഷന് മുമ്പ് പറയാതിരുന്നത് എന്തുകൊണ്ട്? ശൈലജ ടീച്ചര്‍ 25000ത്തില്‍പരം വോട്ടുകള്‍ക്ക് വിജയിക്കുമെന്നും വത്സന്‍ പനോളി

വടകര: വടകര ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ 25000ത്തില്‍പരം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി വത്സന്‍ പനോളി. തുടക്കം മുതല്‍ ഒടുക്കം വരെ പ്രചാരണരംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ രംഗങ്ങളിലും ടീച്ചര്‍ക്ക് മേധാവിത്വം ഉണ്ടായിരുന്നു. പോളിങ്ങിലും അതുതെന്നയാണ് കണ്ടതെന്നും വത്സന്‍ പനോളി വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

‘വലിയ ഭൂരിപക്ഷത്തില്‍ ഷാഫി പറമ്പില്‍ വിജയിക്കും’; സി.പി.എമ്മിന് വടകരയിലെ ജനത നല്‍കുന്ന തിരിച്ചടി കനത്തതായിരിക്കുമെന്നും പാറക്കല്‍ അബ്ദുള്ള

വടകര: വടകര ലോക്‌സഭാ മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിക്കുമെന്ന് വടകരയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പാറക്കല്‍ അബ്ദുള്ള. കഴിഞ്ഞ തവണ കെ.മുരളീധരന്‍ നേടിയ ഭൂരിപക്ഷത്തേക്കാള്‍ കൂടിയ ഭൂരിപക്ഷത്തില്‍ ഷാഫി ജയിക്കുമെന്നും പാറക്കല്‍ അബ്ദുള്ള വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു. ഏഴ് നിയോജക മണ്ഡലത്തിലും ഇത്തവണ യു.ഡി.എഫ് മുന്നേറ്റമുണ്ടാകും. ഈ

”വടകരയുടെ സമാധാനം തകര്‍ക്കാനുള്ള ഒരു വര്‍ഗീയ നീക്കവും വെച്ചുപൊറുപ്പിക്കാവുന്നതല്ല, വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള നീക്കത്തെ മതനിരപേക്ഷ ശക്തികള്‍ ഒന്നിച്ചെതിര്‍ക്കണമെന്നും’ പി.മോഹനന്‍

വടകര: വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശൈലജ ടീച്ചര്‍ക്കെതിരായി നടത്തിയ കടുത്ത വര്‍ഗീയവിദ്വേഷ പ്രചരണവും ലൈംഗികാധിക്ഷേപങ്ങളും തെരഞ്ഞെടുപ്പിന് ശേഷവും തുടര്‍ന്നുകൊണ്ടു പോകാനുള്ള നീക്കമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ആശ്രിതരും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ പ്രസ്താവനയിലൂടെ ആരോപിച്ചു. ഇത്തരം നെറികെട്ട പ്രചരണങ്ങളെയും, കുടിലതകളെയും അതിജീവിച്ച് എല്‍.ഡി.എഫ് വടകരയില്‍ തിളക്കമാര്‍ന്ന നിലയില്‍

‘തെരഞ്ഞെടുപ്പില്‍ ആരും ജയിക്കട്ടെ, ജയിക്കരുത് വടകരയില്‍ വര്‍ഗീയത, പ്രചരണത്തിന്റെ അവസാന ലാപ്പില്‍ ഷാഫിയുടെ മതനിരപേക്ഷ ജീവിതത്തിനുമേല്‍ സി.പി.എം വര്‍ഗീയ ചാപ്പ കുത്തി’ വിമര്‍ശനവുമായി കെ.കെ.രമ

വടകര: വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.എം.പി നേതാവ് കെ.കെ.രമ എം.എല്‍.എ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് സി.പി.എം സാമുദായിക നിറം നല്‍കുകയും ഷാഫിയുടെ മതനിരപേക്ഷ ജീവിതത്തിനുമേല്‍ കടുത്ത വര്‍ഗീയ ചാപ്പ കുത്തുകയും ചെയ്‌തെന്നാണ് രമയുടെ ആരോപണം. പരാജയഭീതികാരണം തെരഞ്ഞെടുപ്പിനുശേഷവും സി.പി.എം ഈ പ്രവണത തുടരുകയാണെന്നും ഇത് ഭാവിയില്‍ നാടിന്റെ സൈ്വര്യ

ഏറ്റവും കൂടുതൽ പോളിങ് വടകര മണ്ഡലത്തിൽ; ലോക്സഭ തിരഞ്ഞെടുപ്പിലെ അന്തിമ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29700

”ഷാഫി പറമ്പില്‍ മുസ്ലിം വോട്ടുകള്‍ കൊണ്ട് ജയിക്കുമോ? എന്തായിരുന്നു വടകരയില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യവും അജണ്ടയും?” സയ്യീദ് ആബിയുടെ തെരഞ്ഞെടുപ്പ് വിശകലനം ചര്‍ച്ചയാവുന്നു

വടകര: വോട്ടെടുപ്പ് കഴിഞ്ഞശേഷവും രാഷ്ട്രീയ ചര്‍ച്ചകളില്‍ വടകര മണ്ഡലത്തിന് ലഭിക്കുന്ന ശ്രദ്ധ ഒട്ടും കുറഞ്ഞിട്ടില്ല. ജയ പരാജയങ്ങള്‍ പ്രവചിക്കുകയെന്നതിനപ്പുറം അപ്രതീക്ഷിതമായി വടകരയില്‍ ഷാഫി പറമ്പിലിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതും തെരഞ്ഞെടുപ്പ് പ്രചരണവും സൂക്ഷ്മമായി ഇപ്പോഴും വിശകലനം ചെയ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിനായി വടകരയില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം ഇരുമുന്നണികളും ഉന്നയിക്കുന്നുമുണ്ട്. വാശിയേറിയ തിരഞ്ഞെടുപ്പിന് ശേഷം

വടകരയിൽ നടന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വർ​ഗീയ പ്രചരണം, ആരോട് അച്ചാരം വാങ്ങിയാണ് യുഡിഎഫ് ഇത് ചെയ്തത്’; ആരോപണവുമായി മുൻ എംഎൽഎ കെ കെ ലതിക

വടകര: വടകര ഇതുവരെ കണ്ടിട്ടില്ലാത്ത വർ​ഗീയ പ്രചരണമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നടന്നതെന്ന് മുൻ എംഎൽഎ കെ കെ ലതിക. വടകരയിൽ പലരും സ്ഥാനാർത്ഥിയായിവന്നിട്ടുണ്ട്. എന്നാൽ അന്നൊന്നും ഇല്ലാത്തരൂപത്തിലുള്ള വർഗ്ഗീയപ്രചരണയാണ് ഇവിടെ യുഡിഎഫ് നടത്തിയതെന്നാണ് കെ കെ ലതിക ആരോപിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ കെ ലതികയുടെ പ്രതികരണം. പോസ്റ്റിന്റെ പൂർണ്ണരൂപം: വടകര നടന്നത് എന്താണ്

വടകരയില്‍ യു.ഡി.എഫ് അട്ടിമറി ആരോപണം ഉന്നയിക്കുന്നത് തോല്‍വി മുന്നില്‍കണ്ട്; പി.മോഹനന്‍

വടകര: വടകരയിലെ വോട്ടെടുപ്പില്‍ യു.ഡി.എഫ് അട്ടിമറി ആരോപണം ഉന്നയിക്കുന്നത് തോല്‍വി മുന്നില്‍ കണ്ടാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. വര്‍ഗീയ പ്രചാരണം നടത്തിയില്ലെന്ന ഷാഫിയുടെ വാദം മലക്കം മറിച്ചിലാണ്. അതേസമയം വടകരയില്‍ വര്‍ഗീയ പ്രചാരണത്തിന് ശ്രമിച്ചിട്ടില്ലെന്നാണ് ഷാഫി പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ വന്ന പോസ്റ്റ് വ്യാജമാണ്. വ്യാജമായി

”വടകരയില്‍ ഷാഫി പറമ്പില്‍ 88500-114000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും, ടീച്ചര്‍ക്ക് പാര്‍ട്ടി വോട്ടിനപ്പുറം സമഹരിക്കാനാവില്ല”; പ്രവചനവുമായി തെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി പ്രവചിച്ച് ശ്രദ്ധേയമായ നാദാപുരം സ്വദേശി റാഷിദ് സി.പി

വടകര: രാജസ്ഥാന്‍, തെലങ്കാന തെരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണുന്നതിന് മുമ്പുതന്നെ കൃത്യമായി പ്രവചിച്ച് സമൂഹമാധ്യമങ്ങളിലൂടെ താരമായ നാദാപുരം സ്വദേശി റാഷിദ് സി.പി വടകരയുടെ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നു. വടകരയില്‍ 88500-114000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷാഫി പറമ്പില്‍ വിജയിക്കുമെന്നാണ് റാഷിദിന്റെ പ്രവചനം. ഫേസ്ബുക്കിലൂടെയാണ് റാഷിദ് പ്രവചനം നടത്തിയത്. ശൈലജ ടീച്ചര്‍ക്ക് പാര്‍ട്ടി വോട്ടിനപ്പുറം സമാഹരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില്‍