വടകരയിൽ നടന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വർ​ഗീയ പ്രചരണം, ആരോട് അച്ചാരം വാങ്ങിയാണ് യുഡിഎഫ് ഇത് ചെയ്തത്’; ആരോപണവുമായി മുൻ എംഎൽഎ കെ കെ ലതിക


വടകര: വടകര ഇതുവരെ കണ്ടിട്ടില്ലാത്ത വർ​ഗീയ പ്രചരണമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നടന്നതെന്ന് മുൻ എംഎൽഎ കെ കെ ലതിക. വടകരയിൽ പലരും സ്ഥാനാർത്ഥിയായിവന്നിട്ടുണ്ട്. എന്നാൽ അന്നൊന്നും ഇല്ലാത്തരൂപത്തിലുള്ള വർഗ്ഗീയപ്രചരണയാണ് ഇവിടെ യുഡിഎഫ് നടത്തിയതെന്നാണ് കെ കെ ലതിക ആരോപിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ കെ ലതികയുടെ പ്രതികരണം.

പോസ്റ്റിന്റെ പൂർണ്ണരൂപം:

വടകര നടന്നത് എന്താണ് ?

പ്രിയ സുഹൃത്തുക്കളെ
മതനിരപേക്ഷത കാത്തുനിർത്താൻ അഭിമാനകരമായി ഇടപെടുന്ന രാഷ്ട്രീയനേതൃത്വമാണ് വടകരയിൽ ഉള്ളതെന്ന് നിരവധി തവണ തെളിയിച്ചതാണ് ഈ മണ്ണ്. എല്ലാ സംഘർഷങ്ങളേയും ഒന്നിച്ചിരിന്ന് തീരുമാനം എടുത്ത് മുന്നിൽ നിന്ന് നേതൃത്വം നൽകിയാണ് ഈ മണ്ണ് ചെറുത്തതും സംരക്ഷിച്ചതും. പക്ഷെ വടകര ലോകസഭാ മണ്ഡലം തെരെഞ്ഞെടുപ്പിൽ UDF ചെയ്തതെന്താണ്

ഇവിടെ പലരും സ്ഥാനാർത്ഥിയായിവന്നിട്ടുണ്ട്. മുന്നണി നേതാക്കളായി നയിച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്തരൂപത്തിലുള്ള വർഗ്ഗീയപ്രചരണയാണ് ഇവിടെ UDF നടത്തിയത്. അതിമാനോഹരമായി ശാസ്ത്രവും ചരിത്രവും മനുഷ്യരുമായി സംവദിക്കുന്ന വ്യക്തിയാണ് ഷൈലജ ടീച്ചർ. അങ്ങിനെടീച്ചർ സെമിനാറിൽ നടത്തിയ ഒരു പ്രസംഗത്തെ എഡിറ്റ് ചെയ്ത് മുഹമ്മദ്നബിക്കെതിരെ ടീച്ചർ എന്ന രീതിയിലുള്ള പ്രചരണം നടത്തി

അവിടെ നിന്ന് തുടങ്ങി കുടുബഗ്രൂപ്പുകളിലും, കുടുബയോഗങ്ങളിലും കടുത്ത വർഗ്ഗീയത പ്രപരിപ്പിച്ചു. ആരോട് അച്ചാരം വാങ്ങിയാണ്
UDF നേതൃത്വം ഇത് ചെയ്തത്.

ഷാഫിയും രാഹുൽ മാങ്കൂട്ടവും മാത്രമാണോ ഈ അപകടകരമായ കളിക്ക് പിന്നിൽ. നിങ്ങളുടെ താത്പര്യം പോലെ ഈ നാട് വർഗ്ഗീയമായി ചേരിതിരിഞ്ഞാൽ അതിൻ്റെ ഗുണഭോക്താക്കൾ ആരായിരിക്കും. ഈ വർഗ്ഗീയ പ്രചരണത്തിതിരെ നാടൊന്നിച്ച് പ്രതികരിക്കണം
മതനിരപേക്ഷമായി നമുക്കീ നാട് കാക്കണം. ഷാഫി എന്ന വർഗ്ഗീയവാദിയെ ഈനാട്ടിൽ തുറന്ന് കാട്ടണം