മാഹിപ്പാലത്തിൽ നാളെ മുതൽ 12 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ കടന്ന് പോകേണ്ടത് ഇപ്രകാരം


വടകര: അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ മാഹിപ്പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം. ഏപ്രില്‍ 29 മുതല്‍ മെയ് 10 വരെ 12 ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരുന്ന ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താല്‍പ്പാലം വഴി പോകേണ്ടതാണ്.

തലശ്ശേരിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചൊക്ലി-മേക്കുന്ന്-മോന്താല്‍പ്പാലം വഴിയോ, മാഹിപ്പാലത്തിന്റെ അടുത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താല്‍പ്പാലം വഴിയോ പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.