റെസ്‌ക്യൂ ഗാർഡുമാരെ നിയമിക്കുന്നു, വിശദമായി അറിയാം


കോഴിക്കോട്: 2024 ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31വരെ ട്രോളിങ് നിരോധന കാലയളവില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി റെസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു.

യോഗ്യതകള്‍:

രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളായിരിക്കണം.

ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കണം

പ്രായം 20നും 45നും മധ്യേ ആയിരിക്കണം.

മെയ് 28ന് വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രാവിലെ 10.30നായിരിക്കും അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2414074.