Tag: ldf

Total 89 Posts

അശ്ശീല വീഡിയോ വിവാദം: പ്രവര്‍ത്തകരോട് പിന്മാറണമെന്ന് ഷാഫി ഇലക്ഷന് മുമ്പ് പറയാതിരുന്നത് എന്തുകൊണ്ട്? ശൈലജ ടീച്ചര്‍ 25000ത്തില്‍പരം വോട്ടുകള്‍ക്ക് വിജയിക്കുമെന്നും വത്സന്‍ പനോളി

വടകര: വടകര ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ 25000ത്തില്‍പരം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി വത്സന്‍ പനോളി. തുടക്കം മുതല്‍ ഒടുക്കം വരെ പ്രചാരണരംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ രംഗങ്ങളിലും ടീച്ചര്‍ക്ക് മേധാവിത്വം ഉണ്ടായിരുന്നു. പോളിങ്ങിലും അതുതെന്നയാണ് കണ്ടതെന്നും വത്സന്‍ പനോളി വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

വടകര തിരിച്ചുപിടിക്കും’; ‌ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകൾ നേടുമെന്ന് സി.പി.എം വിലയിരുത്തല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര ഉൾപ്പെടെ 12 സീറ്റുകള്‍ നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. കേരളത്തിലെ എല്ലാ ബൂത്തുകളില്‍ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എത്തിയത്. കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, പാലക്കാട് മണ്ഡലങ്ങള്‍ ഇത്തവണ തിരിച്ച് പിടിക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ശക്തമായ മത്സരം നടന്ന വടകര മണ്ഡലത്തില്‍

‘വടകരയില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും’; മട്ടന്നൂരില്‍ വോട്ട് രേഖപ്പെടുത്തി കെ.കെ ശൈലജ ടീച്ചര്‍

വടകര: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ വോട്ട് രേഖപ്പെടുത്തി. കണ്ണൂര്‍ മട്ടന്നൂര്‍ പഴശ്ശി വെസ്റ്റ് യുപി സ്‌കൂളില്‍ ഭര്‍ത്താവ് കെ. ഭാസ്‌കരനൊപ്പം എത്തിയാണ് വോട്ട് ചെയ്തത്. വടകരയില്‍ വലിയ ഭൂരിപക്ഷത്തോടെ എല്‍.ഡി. എഫ് വിജയിക്കുമെന്ന്‌ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും വോട്ട് രേഖപ്പെടുത്താനായി പിണറായില്‍ എത്തി. രാവിലെ

വടകരയിലെ കൊട്ടിക്കലാശത്തിലും ശൈലജ ടീച്ചറെ അധിക്ഷേപിച്ച് യുഡിഎഫ്, അഞ്ചുവിളക്ക് ജംഗ്ഷനിലെ മുദ്രാവാക്യം വിളിക്കെതിരെ എല്‍.ഡി.എഫിന്റെ പരാതി

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ വടകരയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറെ വീണ്ടും അധിക്ഷേപിച്ചതായി പരാതി. ടീച്ചർക്കെതിരെ വ്യക്തിഹത്യയും അധിപേക്ഷപ മുദ്രാവാക്യങ്ങളും മുഴക്കിയ യു.ഡി.എഫ് നേതാക്കൾക്ക് എതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് വടകര മണ്ഡലം സെക്രട്ടറി വത്സൻ പനോളി പരാതി നൽകി. അഞ്ചുവിളക്ക് ജംങ്ഷനില്‍ സംഘടിപ്പിച്ച കൊട്ടിക്കലാശത്തിനിടെ

മുദ്രാവാക്യം, ബാന്‍ഡ്‌മേളം, പാട്ട്, ഡാന്‍സ്‌, ഒപ്പത്തിനൊപ്പം മുന്നണികള്‍; വടകരയില്‍ കളറായി കൊട്ടിക്കലാശം

വടകര: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌റെ അവസാനദിനത്തില്‍ വടകരയിലും ആവേശം തീര്‍ത്ത് പ്രവര്‍ത്തകര്‍. വടകരയിലെ മൂന്നിടങ്ങളിലായിരുന്നു കലാശക്കൊട്ട്. റസ്റ്റ് ഹൗസ്, ലിങ്ക് റോഡ് എന്നിവിടങ്ങളില്‍ എല്‍ഡിഎഫും, പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് എന്‍ഡിഎയും അഞ്ചുവിളക്ക് ജംഗ്ഷനില്‍ യുഡിഎഫ് പ്രവര്‍ത്തകരും അണി ചേര്‍ന്നു. ബാന്‍ഡ്‌മേളത്തോടെയായിരുന്നു എല്‍ഡിഎഫിന്റെ കലാശക്കൊട്ട്. മൂന്ന് മണിയോടെ എല്‍ഡിഎഫ് പ്രവര്‍ത്തകരാല്‍ തിങ്ങി നിറഞ്ഞതായിരുന്നു പഴയ ബസ് സ്റ്റാന്റ്

പിതാവിന്റെ ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനിടെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി, കോഴിക്കോട് മകനെതിരെ കേസ്, ഫോണ്‍ പിടിച്ചെടുത്തു

കോഴിക്കോട്: വീട്ടില്‍ നിന്നും പിതാവ് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ മകനെതിരെ കേസ്. ചാത്തമംഗലത്താണ് സംഭവം. പുള്ളന്നൂരിലെ ഞെണ്ടാഴിയില്‍ ഹമീദിനെതിരെ കുന്നമംഗലം പോലീസാണ് കേസെടുത്തത്. ഹമീദിന്റെ വയോധികനായ പിതാവ് മൂസയുടെ ഓപ്പണ്‍ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. മൂസയുടെ വോട്ട് ഓപ്പണ്‍ വോട്ടായി ഹമീദ് രേഖപ്പെടുത്തന്നതിനിടെയാണ് സംഭവം. വോട്ട്

ജനക്കൂട്ടത്തിന് നടുവില്‍ കെ.കെ ശൈലജയും ഷാഫി പറമ്പിലും; ജനസാഗരമായി തലശ്ശേരി, ആവേശക്കൊടുമുടി കയറി കൊട്ടിക്കലാശം

തലശ്ശേരി: നാല്‍പത്‌നാള്‍ നീണ്ടു നിന്ന വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം കുറിച്ച് സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് ഒട്ടുമിക്ക സ്ഥാനാര്‍ത്ഥികളും റോഡ് ഷോകള്‍ നടത്തി. തലശ്ശേരി ടൗണിലായിരുന്നു ഇത്തവണത്തെ വടകര മണ്ഡലത്തിന്റെ കൊട്ടിക്കലാശം. തിങ്ങി നിറഞ്ഞ ജനസഗാരത്തിന് നടുവിലൂടെ ചുവന്ന വാഹനത്തിലേറിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ കൊട്ടിക്കലാശത്തിന്

‘പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമ്പോൾ കോണ്‍ഗ്രസ്‌ എംപിമാർ മൗനവൃതത്തിലായിരുന്നു’; സലിം മടവൂർ

വൈക്കിലശ്ശേരി തെരു: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമ്പോൾ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് എംപിമാർ മൗനവൃതത്തിലായിരുന്നുവെന്ന്‌ ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി വൈക്കിലശ്ശേരി മേഖലാ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ബാലകൃഷ്ണൻ മാസ്റ്റർ, ടി.എം രാജൻ,

‘എന്നെ ആക്രമിക്കുക, എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക’; ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ.കെ ശൈലജ

വടകര: അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ. കിട്ടാത്ത വക്കീല്‍ നോട്ടീസിന് എന്തിനാണ് മറുപടി നല്‍കുന്നതെന്നും, ഷാഫിക്കെതിരായ നിയമനടപടി തുടരുമെന്നും ശൈലജ വ്യക്തമാക്കി. ‘എന്നെ ആക്രമിക്കുക, എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക, ജനം അത് മനസിലാക്കും. ഷാഫിക്കെതിരെയുള്ള നിയമ നടപടി തുടരുമെന്നും ശൈലജ പറഞ്ഞു.

‘കണ്ണൂരിന്റെ വികസനത്തിനായി എംപി എന്ന നിലയിൽ ഒന്നും ചെയ്തില്ല’; കെ.സുധാകരന്റെ മുൻ പിഎ ബിജെപിയിൽ ചേർന്നു

കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ മുൻ പിഎ വി.കെ മനോജ് കുമാർ ബിജെപിയിൽ ചേർന്നു. 2004 മുതൽ 2009 വരെ കെ.സുധാകരൻ എംപി ആയിരുന്ന സമയത്ത് മനോജ് കുമാർ ആയിരുന്നു സുധാകരന്റെ പി.എ. കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് മനോജ് കുമാറിനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ”വികസനവിരുദ്ധ