Tag: ldf

Total 94 Posts

പിതാവിന്റെ ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനിടെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി, കോഴിക്കോട് മകനെതിരെ കേസ്, ഫോണ്‍ പിടിച്ചെടുത്തു

കോഴിക്കോട്: വീട്ടില്‍ നിന്നും പിതാവ് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ മകനെതിരെ കേസ്. ചാത്തമംഗലത്താണ് സംഭവം. പുള്ളന്നൂരിലെ ഞെണ്ടാഴിയില്‍ ഹമീദിനെതിരെ കുന്നമംഗലം പോലീസാണ് കേസെടുത്തത്. ഹമീദിന്റെ വയോധികനായ പിതാവ് മൂസയുടെ ഓപ്പണ്‍ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. മൂസയുടെ വോട്ട് ഓപ്പണ്‍ വോട്ടായി ഹമീദ് രേഖപ്പെടുത്തന്നതിനിടെയാണ് സംഭവം. വോട്ട്

ജനക്കൂട്ടത്തിന് നടുവില്‍ കെ.കെ ശൈലജയും ഷാഫി പറമ്പിലും; ജനസാഗരമായി തലശ്ശേരി, ആവേശക്കൊടുമുടി കയറി കൊട്ടിക്കലാശം

തലശ്ശേരി: നാല്‍പത്‌നാള്‍ നീണ്ടു നിന്ന വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം കുറിച്ച് സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് ഒട്ടുമിക്ക സ്ഥാനാര്‍ത്ഥികളും റോഡ് ഷോകള്‍ നടത്തി. തലശ്ശേരി ടൗണിലായിരുന്നു ഇത്തവണത്തെ വടകര മണ്ഡലത്തിന്റെ കൊട്ടിക്കലാശം. തിങ്ങി നിറഞ്ഞ ജനസഗാരത്തിന് നടുവിലൂടെ ചുവന്ന വാഹനത്തിലേറിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ കൊട്ടിക്കലാശത്തിന്

‘പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമ്പോൾ കോണ്‍ഗ്രസ്‌ എംപിമാർ മൗനവൃതത്തിലായിരുന്നു’; സലിം മടവൂർ

വൈക്കിലശ്ശേരി തെരു: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമ്പോൾ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് എംപിമാർ മൗനവൃതത്തിലായിരുന്നുവെന്ന്‌ ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി വൈക്കിലശ്ശേരി മേഖലാ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ബാലകൃഷ്ണൻ മാസ്റ്റർ, ടി.എം രാജൻ,

‘എന്നെ ആക്രമിക്കുക, എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക’; ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ.കെ ശൈലജ

വടകര: അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ. കിട്ടാത്ത വക്കീല്‍ നോട്ടീസിന് എന്തിനാണ് മറുപടി നല്‍കുന്നതെന്നും, ഷാഫിക്കെതിരായ നിയമനടപടി തുടരുമെന്നും ശൈലജ വ്യക്തമാക്കി. ‘എന്നെ ആക്രമിക്കുക, എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക, ജനം അത് മനസിലാക്കും. ഷാഫിക്കെതിരെയുള്ള നിയമ നടപടി തുടരുമെന്നും ശൈലജ പറഞ്ഞു.

‘കണ്ണൂരിന്റെ വികസനത്തിനായി എംപി എന്ന നിലയിൽ ഒന്നും ചെയ്തില്ല’; കെ.സുധാകരന്റെ മുൻ പിഎ ബിജെപിയിൽ ചേർന്നു

കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ മുൻ പിഎ വി.കെ മനോജ് കുമാർ ബിജെപിയിൽ ചേർന്നു. 2004 മുതൽ 2009 വരെ കെ.സുധാകരൻ എംപി ആയിരുന്ന സമയത്ത് മനോജ് കുമാർ ആയിരുന്നു സുധാകരന്റെ പി.എ. കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് മനോജ് കുമാറിനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ”വികസനവിരുദ്ധ

പരസ്യപ്രചാരണം നാളെ അവസാനിക്കും; തൊട്ടില്‍പ്പാലത്ത് കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം

തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലം സ്‌റ്റേഷന്‍ പരിധിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം പൂര്‍ണമായും ഒഴിവാക്കാന്‍ ഉത്തരവ്. പോലീസും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഒരു കേന്ദ്രത്തില്‍ ഒരു സമയം ഒരു മുന്നണിയുടെ പ്രചാരണ വാഹന മാത്രം എത്തുന്ന രീതിയിലായിരിക്കും ക്രമീകരണം. അനുമതിയില്ലാത്ത വാഹനങ്ങളില്‍ കൊടിതോരണങ്ങളുമായി പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാനും യോഗത്തില്‍ തീരുമാനമായി. ബൂത്തിന്

പൊതുപര്യടനങ്ങള്‍ അവസാന ലാപ്പിലേക്ക്; ആവേശത്തോടെ ജനങ്ങള്‍, കെ.കെ ശൈലജ ഇന്ന് വടകരയില്‍

വടകര: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ അവസാനഘട്ട പ്രചാരണത്തിനായി ഒരുങ്ങി മുന്നണികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ഇന്ന് വടകരയില്‍ പര്യടനം നടത്തും. വൈകിട്ട് മൂന്ന് മണിക്ക് വെളുത്തമലയില്‍ നിന്ന് പര്യടനം ആരംഭിക്കും. തുടര്‍ന്ന് 3.20ന് കാരാട്ട്, 3.40ന് കുരിയാടി(ഫിഷ് ലാന്‍ഡിങ്ങ് സെന്റര്‍), വൈകിട്ട് നാലിന് പുഞ്ചിരിമില്‍, 4.20ന് അറക്കിലാട്, 4.40ന് അരിക്കോത്ത്, അഞ്ച് മണിക്ക് കുറുമ്പയില്‍,

ടിപി വധം, പൗരത്വഭേദഗതി, സൈബര്‍ ആക്രമണങ്ങള്‍; തിരഞ്ഞെടുപ്പ് ചൂടില്‍ പുകഞ്ഞ് വടകര; ഒടുവില്‍ ആര് വീഴും ആര് വാഴും ?

വടകര: വീറും വാശിയും നിറഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണങ്ങള്‍ നാളെ അവസാനിക്കും. വെള്ളിയാഴ്ച കേരളം പോളിങ് ബൂത്തിലേക്ക്. രണ്ട്‌ മാസക്കാലം നീണ്ട പ്രചാരണങ്ങള്‍ നാളെ അവസാനിക്കുമ്പോള്‍ കൊട്ടിക്കലാശത്തിന് വടകരയില്‍ പലയിടത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വില്യാപ്പള്ളി ടൗണില്‍ കൊട്ടിക്കലാശം നടത്താന്‍ അനുമതിയില്ല. ഒപ്പം മണിയൂര്‍ പഞ്ചായത്തിലെ കുറുന്തോടിയിലും പ്രചാരണപരിപാടികള്‍ക്ക് നിയന്ത്രണമുണ്ട്. അതോടൊപ്പം

‘കോൺഗ്രസിൽ നിന്ന് നേതാക്കൾ ബിജെപിക്ക് ചാരപ്പണി ചെയ്യുന്നു, കേരളത്തിൽ 2004 ആവർത്തിക്കും’; മന്ത്രി മുഹമ്മദ് റിയാസ്

നാദാപുരം: കോൺഗ്രസിൽ നിന്ന് നേതാക്കൾ ബിജെപിക്ക് ചാരപ്പണി ചെയ്യുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. എൽഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പച്ച നിറത്തിന് അലർജിയായി പ്രഖ്യാപിച്ചിരിക്കുന്നു. വയനാട്ടിൽ ലീഗിൻ്റെ പച്ച കൊടി പിടിക്കേണ്ടന്ന് തീരുമാനിച്ചത് കോൺഗ്രസ്സ് ദേശീയ നേതൃത്വമാണ്. ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചരണവും നുണയും പ്രചരിപ്പിക്കുകയാണ്. കേരളത്തിൽ 2004

കെ.കെ ശൈലജയ്‌ക്ക്‌ വക്കീല്‍ നോട്ടീസ് അയച്ച സംഭവം: ഷാഫി പറമ്പില്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു, അശ്ലീല, വര്‍ഗ്ഗീയ പ്രചാരണം നടത്തുന്ന യു.ഡി.എഫിന്‌ വടകരയിലെ വോട്ടര്‍മാര്‍ കനത്ത മറുപടി നല്‍കുമെന്ന് എല്‍.ഡി.എഫ്‌

വടകര: അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി. ഷാഫി പറമ്പിലിന്റെ അധാര്‍മികവും നിയമവിരുദ്ധവുമായ നടപടിക്കെതിരെ നിരവധി കേസികള്‍ നിലവിലിരിക്കെ ശൈലജയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് തനിക്കെതിരായ ജനരോക്ഷം മറികടക്കുന്നതിനായി ഷാഫി