പൊതുപര്യടനങ്ങള്‍ അവസാന ലാപ്പിലേക്ക്; ആവേശത്തോടെ ജനങ്ങള്‍, കെ.കെ ശൈലജ ഇന്ന് വടകരയില്‍


വടകര: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ അവസാനഘട്ട പ്രചാരണത്തിനായി ഒരുങ്ങി മുന്നണികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ഇന്ന് വടകരയില്‍ പര്യടനം നടത്തും. വൈകിട്ട് മൂന്ന് മണിക്ക് വെളുത്തമലയില്‍ നിന്ന് പര്യടനം ആരംഭിക്കും. തുടര്‍ന്ന് 3.20ന് കാരാട്ട്, 3.40ന് കുരിയാടി(ഫിഷ് ലാന്‍ഡിങ്ങ് സെന്റര്‍), വൈകിട്ട് നാലിന് പുഞ്ചിരിമില്‍, 4.20ന് അറക്കിലാട്, 4.40ന് അരിക്കോത്ത്, അഞ്ച് മണിക്ക് കുറുമ്പയില്‍, 5.20ന് വൈക്കിലശ്ശേരി തെരു എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

തുടര്‍ന്ന് 5.40ന് വെള്ളികുളങ്ങര, ആറ് മണിക്ക് തയ്യില്‍, 6.20ന് ആദിയൂര്‍, 6.40ന് ഓര്‍ക്കാട്ടേരി, രാത്രി ഏഴ് മണിക്ക് കുന്നുമ്മക്കര, 7.20ന് അഴിയൂര്‍ ചുങ്കം, 7.40ന് മുക്കാളി, എട്ട് മണിക്ക് കെപി ആര്‍, 8.20ന് പുത്തലത്ത് മുക്ക്, 8.40ന് മുട്ടുങ്ങല്‍ പാറ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം രാത്രി 9മണിക്ക് സാന്‍ഡ് ബാങ്ക്‌സില്‍ പര്യടനം അവസാനിക്കുന്നതായിരിക്കും.

ജെടി റോഡ് മുതല്‍ സാന്‍ഡ് ബാങ്ക്‌സ് വരെ റോഡ് ഷോയും ഉണ്ടാകും. നാളെ വൈകിട്ട് ആറിനാണ് പരസ്യപ്രചാരണം അവസാനിക്കുക. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടകരയിലെ പലയിടങ്ങളിലും കൊട്ടിക്കലാശത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.