Tag: UDF

Total 69 Posts

‘സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളി, പ്രസംഗം കെ.കെ രമയുടെ സാന്നിധ്യത്തില്‍’; കെ.കെ ശൈലജ ടീച്ചറെയും മഞ്ജു വാര്യറെയും അപമാനിച്ച ആര്‍എംപി നേതാവിനെതിരെ നിയമനടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐ

വടകര: കെ.കെ ശൈലജ ടീച്ചറെയും മഞ്ജു വാര്യറെയും അപമാനിച്ച ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ പേരില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ. ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്നത്താൽ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആർ.എം.പി – യു.ഡി.എഫ് നേതൃത്വം എത്ര മാത്രം നികൃഷ്ടമായ കണ്ണുകളോട്

‘ഒരാഴ്ചയ്ക്കകം ‘കാഫിര്‍’ പ്രചാരണം നടത്തിയവരെ കണ്ടെത്തണം, ഇല്ലെങ്കില്‍ പൊതുസമൂഹത്തോട് പോലീസ് മറുപടി പറയേണ്ടി വരും; വടകരയിലെ കാഫിര്‍ പരാമര്‍ശത്തില്‍ എം.കെ മുനീര്‍

വടകര: മാര്‍ക്‌സിറ്റ് പാര്‍ട്ടി പേര് മാറ്റി മാര്‍ക്‌സ് സംഘികള്‍ എന്നാക്കണമെന്ന് എം.കെ മുനീര്‍ എംഎല്‍എ. വടകരയില്‍ കാഫിര്‍ പരാമശം നടത്തിയവര്‍ക്കെതിരെ നടപടി വൈകുന്നുവെന്ന് ആരോപിച്ച്‌ വടകര എസ്പി ഓഫീസിലേക്ക് യുഡിവൈഎഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിലെ പരമ്പരാഗത രാഷ്ട്രീയ പ്രവർത്തനം അട്ടിമറിക്കുകയും വർഗീയ ധ്രുവീകരണം നടത്തുകയുമാണ് സിപിഐഎം ചെയ്യുന്നത്‌. കാഫിർ പ്രയോഗം

കെ.കെ ശൈലജയ്‌ക്കെതിരെയുള്ള ‘കാഫിർ’ പരാമർശത്തിൽ നടപടി വൈകുന്നു; വടകര എസ്പി ഓഫീസിലേക്ക് യുഡിവൈഎഫിന്റെ മാര്‍ച്ച്‌

വടകര: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്‌ക്കെതിരെ നടത്തിയ ‘കാഫിര്‍’ പരാമര്‍ശത്തില്‍ നടപടി വൈകുന്നുവെന്ന് ആരോപിച്ച് വടകര എസ്പി ഓഫീസിലേക്ക് യുഡിവൈഎഫ് മാര്‍ച്ച് സംഘടിപ്പിച്ചു. എം.കെ മുനീര്‍ എം.എല്‍.എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മിസ്ഹബ് അധ്യക്ഷത വഹിച്ചു. ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് കാസിമിന്റെ പേരിലായിരുന്നു വാട്‌സ്ആപ്പ് സന്ദേശം പ്രചരിച്ചത്. പിന്നാലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ്

‘വ്യാജ പോസ്റ്റ് തലയില്‍ കെട്ടിവെക്കാന്‍ ശ്രമം നടന്നു, വടകരയില്‍ വര്‍ഗീയ ധ്രൂവീകരണം നടന്നിട്ടില്ല’; വര്‍ഗീയവാദിയായി ചിത്രീകരിക്കപ്പെടുന്നത് അത്ര രസകരമായ കാര്യമല്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഷാഫി പറമ്പില്‍

വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്‌ക്കെതിരെ പ്രചരിച്ച വര്‍ഗീയ ആരോപണത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ‘കാഫറിന് വോട്ട് ചെയ്യരുത്’ എന്ന രീതിയില്‍ പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്നും തനിക്ക് മതത്തിന്റെ പ്ലസ് വേണ്ടെന്നും ഷാഫി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോസ്റ്റ് വ്യാജമാണെന്ന് ബോധ്യമായിട്ടും വടകരയിലെ എതിര്‍ സ്ഥാനാര്‍ത്ഥി തള്ളി പറഞ്ഞില്ലെന്നും അവരുടെ തരംതാണ

ഏഴ് മണിക്കൂര്‍ പിന്നിട്ട് പോളിങ്, ബൂത്തുകളില്‍ നീണ്ട ക്യൂ, വടകര ബൂത്തുകളിലെ ചിത്രങ്ങളിലൂടെ

വടകര: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിങ് നാല്‍പ്പത് ശതമാനം കടന്നു. ഉച്ചയ്ക്ക് 1.15 വരെ സംസ്ഥാനത്ത് 40.21 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്. മിക്ക ബൂത്തുകളിലും രാവിലെ 6.30 ഓടെ തന്നെ നീണ്ട ക്യൂവാണ് കാണപ്പെട്ടത്. ഇതുവരെയായി സംസ്ഥാനത്ത് സമാധാനപരമാണ് പോളിങ്. ഉച്ച കഴിയുന്നോടെ പോളിങ് കൂടുതല്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ

‘വടകരയിലെ ജനങ്ങള്‍ സമാധാനത്തിന് വേണ്ടി വോട്ട് ചെയ്യണം, ഞങ്ങളങ്ങനെ മതത്തിന്റെ പേരിൽ അളക്കപ്പെടുന്നവരായി മാറിയിട്ടില്ല’; ഷാഫി പറമ്പില്‍

പാലക്കാട്‌: ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് പോവുന്ന ഓരോ മലയാളിയും ഇന്ത്യ മഹാരാജ്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് ഇതെന്ന് ചിന്തിക്കണമെന്ന്‌ ഷാഫി പറമ്പില്‍. പാലക്കാട് നിന്നും വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ഐക്യ ജനാധിപത്യ മുന്നണിക്ക് ചെയ്യുന്ന ഓരോ വോട്ടും രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ മതേതര മൂല്യങ്ങളെ വീണ്ടെടുക്കാനുള്ള ഏറ്റവും വലിയ

‘വോട്ട് ചെയ്യേണ്ടത് നമ്മളില്‍പ്പെട്ടവന്’; വടകരയില്‍ ശൈലജ ടീച്ചർക്കെതിരെ യുഡിഎഫ് വര്‍ഗീയ പ്രചാരണം നടത്തുന്നതായി പരാതി

വടകര: വടകരയില്‍ നവമാധ്യമങ്ങള്‍ വഴി യുഡിഎഫ് വര്‍ഗീയ പ്രചാരണം നടത്തുന്നതായി എല്‍ഡിഎഫിന്റെ പരാതി. സംഭവത്തില്‍ യു.ഡി.എഫിനും സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് എതിരെയും തെരഞ്ഞെടുപ്പ് കമീഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് വടകര മണ്ഡലം ട്രഷറർ സി.ഭാസ്ക്കരൻ മാസ്റ്റർ പരാതി നൽകി. വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ശൈലജ ടീച്ചർക്കെതിരെ യു.ഡി.എഫും മുസ്ലിം യൂത്ത് ലീഗും വർഗ്ഗീയ

വടകരയിലെ കൊട്ടിക്കലാശത്തിലും ശൈലജ ടീച്ചറെ അധിക്ഷേപിച്ച് യുഡിഎഫ്, അഞ്ചുവിളക്ക് ജംഗ്ഷനിലെ മുദ്രാവാക്യം വിളിക്കെതിരെ എല്‍.ഡി.എഫിന്റെ പരാതി

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ വടകരയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറെ വീണ്ടും അധിക്ഷേപിച്ചതായി പരാതി. ടീച്ചർക്കെതിരെ വ്യക്തിഹത്യയും അധിപേക്ഷപ മുദ്രാവാക്യങ്ങളും മുഴക്കിയ യു.ഡി.എഫ് നേതാക്കൾക്ക് എതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് വടകര മണ്ഡലം സെക്രട്ടറി വത്സൻ പനോളി പരാതി നൽകി. അഞ്ചുവിളക്ക് ജംങ്ഷനില്‍ സംഘടിപ്പിച്ച കൊട്ടിക്കലാശത്തിനിടെ

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വടകര കുട്ടോത്ത്‌ ഷാഫി പറമ്പിലിന്റെ ചിത്രമുള്ള പസില്‍ കാര്‍ഡ്‌ വിതരണം ചെയ്തതായി പരാതി; ഇലക്ഷന്‍ ഫ്‌ളയിങ്ങ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി

വടകര: കുട്ടോത്ത് വോട്ടര്‍മാരെ സ്വാധിനീക്കാന്‍ വീടുകളില്‍ യുഡിഎഫ് ഷാഫി പറമ്പിലിന്റെ ചിത്രമുള്ള പസില്‍ കാര്‍ഡ്‌ (Puzzle card) വിതരണം ചെയ്തതായി പരാതി. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കാര്‍ഡ്‌ വിതരണം ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശത്തെ ചിലര്‍ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ ഇലക്ഷന്‍ ഫ്‌ളയിങ്ങ് സ്‌ക്വാഡ് കുട്ടോത്ത്

മുദ്രാവാക്യം, ബാന്‍ഡ്‌മേളം, പാട്ട്, ഡാന്‍സ്‌, ഒപ്പത്തിനൊപ്പം മുന്നണികള്‍; വടകരയില്‍ കളറായി കൊട്ടിക്കലാശം

വടകര: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌റെ അവസാനദിനത്തില്‍ വടകരയിലും ആവേശം തീര്‍ത്ത് പ്രവര്‍ത്തകര്‍. വടകരയിലെ മൂന്നിടങ്ങളിലായിരുന്നു കലാശക്കൊട്ട്. റസ്റ്റ് ഹൗസ്, ലിങ്ക് റോഡ് എന്നിവിടങ്ങളില്‍ എല്‍ഡിഎഫും, പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് എന്‍ഡിഎയും അഞ്ചുവിളക്ക് ജംഗ്ഷനില്‍ യുഡിഎഫ് പ്രവര്‍ത്തകരും അണി ചേര്‍ന്നു. ബാന്‍ഡ്‌മേളത്തോടെയായിരുന്നു എല്‍ഡിഎഫിന്റെ കലാശക്കൊട്ട്. മൂന്ന് മണിയോടെ എല്‍ഡിഎഫ് പ്രവര്‍ത്തകരാല്‍ തിങ്ങി നിറഞ്ഞതായിരുന്നു പഴയ ബസ് സ്റ്റാന്റ്