‘പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമ്പോൾ കോണ്‍ഗ്രസ്‌ എംപിമാർ മൗനവൃതത്തിലായിരുന്നു’; സലിം മടവൂർ


വൈക്കിലശ്ശേരി തെരു: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമ്പോൾ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് എംപിമാർ മൗനവൃതത്തിലായിരുന്നുവെന്ന്‌ ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി വൈക്കിലശ്ശേരി മേഖലാ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ബാലകൃഷ്ണൻ മാസ്റ്റർ, ടി.എം രാജൻ, ഇ.രാധാകൃഷ്ണൻ, പി.സത്യനാഥൻ, എൻ.നിധിൻ, പ്രസാദ് വിലങ്ങിൽ, കെ.പ്രകാശൻ, മനോജൻ വി.പി എന്നിവർ പ്രസംഗിച്ചു. സ്ഥാനാർത്ഥി റാലിയില്‍ കെ.കെ ശൈലജ ടീച്ചർക്ക് സ്വീകരണം നൽകി.