പൊൻമേരി – കാർത്തികപ്പള്ളി പ്രദേശങ്ങളിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മുതിർന്ന സിപിഐ നേതാവുമായ കെ.വി കൃഷ്ണൻ അന്തരിച്ചു


പൊൻമേരി: പൊൻമേരി – കാർത്തികപ്പള്ളി പ്രദേശങ്ങളിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മുതിർന്ന സിപിഐ നേതാവുമായ കെ.വി കൃഷ്ണൻ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. വില്യാപ്പള്ളി ജയകേരള കലാവേദിയുടെ ആദ്യ കാല പ്രവർത്തകരിലൊരാളായിരുന്നു.

അച്ഛന്‍: പരേതനായ ചാത്തു. അമ്മ: പരേതയായ മാത. ഭാര്യ: നളിനി.

മക്കള്‍: ജയ്ദീപ് മാസ്റ്റർ (ജിഎച്ച്എസ്എസ് മണിയൂർ, കൈറ്റ് – കോഴിക്കോട്), മനോജ് (ദുബായ്), സ്വപ്നസത്യനാഥ് (എടച്ചേരി).

മരുമക്കള്‍: രേഖ (കേരള ബാങ്ക് – വില്ലാപ്പള്ളി), ഷൈനി, സത്യനാഥ് (സലാല).

സഹോദരങ്ങള്‍: ജാനു (പുതുപ്പണം), കെ.വി രാഘവൻ, പരേതരായ കുഞ്ഞിരാമൻ, കല്യാണി, ഗോപാലൻ, കുമാരൻ, നാണു, കരുണൻ (വിമുക്തഭടൻ), രാജൻ (വിമുക്തഭടൻ).