മാഹി ബൈപ്പാസില്‍ നിന്നും രണ്ട് പെണ്‍കുട്ടികള്‍ പുഴയിലേക്ക് ചാടി; ആത്മഹത്യാശ്രമമെന്ന് സംശയം


വടകര: മാഹി ബൈപ്പാസില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍ പുഴയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് 2മണിയോടെയാണ് സംഭവം.

പെണ്‍കുട്ടികള്‍ പുഴയിലേക്ക് എടുത്തുചാടുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടികളെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ചൊക്ലിയിലെ ആശുപത്രിയില്‍ കുട്ടികളെ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടികളെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

ചാടിയ പെണ്‍കുട്ടികള്‍ എലത്തൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടികള്‍.