വള്ളിക്കാട് വാസു ഓര്‍മയായിട്ട് 53 വര്‍ഷം; വള്ളിക്കാട് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


വള്ളിക്കാട്‌: കുടികിടപ്പ് സമരത്തിൽ രക്തസാക്ഷിത്വം വരിച്ച വള്ളിക്കാട് വാസുവിനെ അനുസ്മരിച്ച് നാട്‌. 53-മത് രക്തസാക്ഷി ദിനം സിപിഐ എം ദിനം സമുചിതമായി ആചരിച്ചു. രാവിലെ കെ.ടി ബസാറിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ ഏരിയാ സെക്രട്ടറി ടി.പി ബിനീഷ് പതാക ഉയര്‍ത്തി പുഷ്ച ചക്രം സമര്‍പ്പിച്ചു.

ഏരിയാ കമ്മിറ്റിയംഗം ഡോ.അബ്ദുള്‍ അസീസ് കോറോത്ത് അധ്യക്ഷത വഹിച്ചു. പി.ശ്രീജിത് രക്തസാക്ഷി പ്രതിജ്ഞ ചൊല്ലി. ലോക്കല്‍ സെക്രട്ടറി മധു കുറുപ്പത്ത് സ്വാഗരം പറഞ്ഞു. വള്ളിക്കാട് നടന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു.

വൈകിട്ട് ബാലവാടി ഓവര്‍ ബ്രിഡ്ജ് പരിസരത്ത് നിന്നും ആരംഭിച്ച ബഹുജന പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഡോ:അബ്ദുൾ അസീസ് കോറോത്ത് അധ്യക്ഷത വഹിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ ദിനേശൻ, ഏരിയ സെക്രട്ടറി ടി.പി ബിനീഷ്, കെ.പി ഗിരിജ, ടി.എം രാജൻ, എ.പി വിജയൻ, മധു കുറു പ്പത്ത് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എൻ.നിധിൻ സ്വാഗതം പറഞ്ഞു.