റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; മേമുണ്ട സ്വദേശി ഖത്തറില്‍ അന്തരിച്ചു


മേമുണ്ട: വെങ്ങത്തോടി രാജു ഖത്തറിൽ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ. അമ്മ: പരേതയായ മാതു അമ്മ.

റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിരെ നിന്നും വാഹനം രാജുവിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജു ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെയോടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് മൂന്ന് മണിയോടെയായിരുന്നു സംസ്‌കാരം.

ഭാര്യ: ലിജിത. മകൾ: ഭാഗ്യലക്ഷ്മി. സഹോദരങ്ങൾ: സുകുമാരൻ (റിട്ട. കെ.ഡി.സി. ബാങ്ക്), സദാനന്ദൻ, രാജീവൻ (അധ്യാപകൻ, റിട്ട. മേമുണ്ട എച്ച്.എസ്.എസ്.), ജാനു മേമുണ്ട, സരോജ ജെ.ടി. റോഡ്, പരേതരായ ബാലകൃഷ്ണൻ, ലീല കാർത്തികപ്പള്ളി, വടകര.