വടക്കേ മുക്കാളിയില്‍ എന്‍എച്ച് അടിപ്പാത പുന:സ്ഥാപിക്കുക; ബഹുജന പ്രക്ഷോഭം അമ്പതാം ദിവസത്തിലേക്ക്‌


മുക്കാളി: വടക്കേ മുക്കാളിയില്‍ എന്‍എച്ച് അടിപ്പാത പുന:സ്ഥാപിക്കുക, ബംഗ്ലാവില്‍ പ്രദേശത്ത് ജനവാസകേന്ദ്രത്തിലേക്ക് കലുങ്കിലെ വെള്ളം തുറന്ന് വിടാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിവരുന്ന ബഹുജന സമരം അമ്പതാം ദിവസത്തിലേക്ക്. ഇതോടനുബന്ധിച്ച് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. യോഗം കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

‘ദേശീയപാത പണിതുടങ്ങി വർഷംകഴിഞ്ഞിട്ടും ഡി.പി.ആർ. അധികൃതർ പുറത്തുവിട്ടിട്ടില്ല. ജനകീയാവശ്യം പരിഹരിച്ചില്ലെങ്കിൽ സമരം ശക്തിപ്പെടുത്തുമെന്ന്’ രമ പറഞ്ഞു.

പി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.പി. ജയകുമാർ, പ്രമോദ് മാട്ടാണ്ടി, റീന രയരോത്ത്, കവിതാ അനിൽകുമാർ, കെ.പി. ജയകുമാർ, എം.പി. ബാബു, പി.ബാബുരാജ്, യു.എ. റഹിം, എ.ടി. ശ്രീധരൻ, കെ.എ. സുരേന്ദ്രൻ, പി.എം. അശോകൻ , പ്രദീപ് ചോമ്പാല, ഷംസീർ ചോമ്പാല തുടങ്ങിയവർ സംസാരിച്ചു.