Category: Uncategorized

Total 6511 Posts

സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ശക്തമായ കാറ്റ് രണ്ട് ദിവസം കൂടി തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന തിരമാലക്കും

ചോമ്പാല കൊളരാട് തെരുവിൽ മടപറമ്പത്ത് പച്ചടിന്റെവിടെ നാരായണി അന്തരിച്ചു

ചോമ്പാല: കൊളരാട് തെരുവിൽ മടപറമ്പത്ത് പച്ചടിന്റെവിടെ നാരായണി അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ പൈതല്‍. മക്കള്‍: സരസ്വതി, രാമകൃഷ്ണന്‍ (ബിസിനസ്), രാജീവന്‍ (വടകര ഗ്രിഫി മുന്‍ ജിഎം), പരേതയായ ചന്ദ്രിക. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍ (റിട്ട. ജൂനിയര്‍ സൂപ്രണ്ട് പഞ്ചായത്ത് ഡിപ്പാര്‍ട്ട്‌മെന്റ്), കവിത (സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍, നാദാപുരം ഗവ.ആശുപത്രി), സജിന, പരേതനായ ശ്രീനിവാസന്‍ (റിട്ട.ജീവനക്കാരന്‍

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (26.07.2024)

ഇന്നത്തെ ഒ.പി 1) ജനറൽ OP വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികളുടെ വിഭാഗം – ഉണ്ട് 4) എല്ലു രോഗ വിഭാഗം – ഉണ്ട് 5) ഇഎൻടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) ഗൈനക്കോളജി വിഭാഗം – ഉണ്ട് 8)

ഡ്രൈവറില്ലാതെ തനിയെ നീങ്ങി കാർ; ചെക്യാട് കുറുവന്തേരിയിൽ വീശിയടിച്ച ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ കാണാം

ചെക്യാട്: ഇന്ന് രാവിലെ വീശിയടിച്ച മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശം. ചെക്യാട് , വളയം മേഖലകളിലാണ് കൂടുതൽ നാശം ഉണ്ടായത്. ചെക്യാട് കുറുവന്തേരിയിൽ ചുഴലിക്കാറ്റിനെ തുടർന്ന് ഡ്രൈവറില്ലാതെ കാർ തനിയെ നീങ്ങി. കുറുവന്തേരി സ്കൂളിന് സമീപം പൂളോള്ളതിൽ മൊയ്തു ഹാജിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറാണ് മുന്നോട്ടു നീങ്ങിയത്  

നിപ ബാധ; ചികിത്സയിലായിരുന്ന പതിനാലുകാരന്റെ മരണകാരണം ഹൃദയസ്തംഭനം

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാല്കാരന്റെ മരണകാരണം ഹൃദയസ്തംഭനം. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരനാണ് മരിച്ചത്. അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടിക്ക് ഇന്ന് രാവിലെ 10.50 ഓടെ ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു. 11.30 ഓടെയാണ് ആരോഗ്യ വകുപ്പ് മരണം സ്ഥിരീകരിച്ചതെന്ന് മന്ത്രി വീണാ ജാര്‍ജ് അറിയിച്ചു. ശനിയാഴ്ച കോഴിക്കോട്ടെ

മട്ടന്നൂരില്‍ കാറുകൾ കൂട്ടിയിടിച്ച് അപകടം; അച്ഛനും അഞ്ചുവയസ്സുള്ള മകനും ദാരുണാന്ത്യം

കണ്ണൂര്‍: മട്ടന്നൂരിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. പരിയാരം സ്വദേശി റിയാസ് മന്‍സിലില്‍ നവാസ് (40) മകന്‍ യാസീന്‍(5) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. നവാസിനെയും യാസിനെയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. പഴശ്ശിയില്‍ ഒരു വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു നവാസും കുടുംബവും. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന കാറുമായി

ഐ.ടി.ഐ പഠിക്കാനാണോ താല്‍പര്യം? എങ്കില്‍ ഇനി വൈകേണ്ട, കൊയിലാണ്ടി ഐ.ടി.ഐയില്‍ അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കൊയിലാണ്ടി കുറുവങ്ങാട്ടെ ഗവ. ഐ.ടി.ഐയില്‍ (എസ്.സി.ഡി.ഡി) 2024 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വകുപ്പിന്റെ കീഴിലുള്ള മറ്റു ഐ.ടി.ഐ കളിലേക്കും അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 25. എന്‍.സി.വി.ടി കോഴ്സ് സര്‍വ്വേയര്‍: രണ്ട് വര്‍ഷം. യോഗ്യത എസ്എസ്എല്‍സി പാസ്. പ്ലംമ്പര്‍: ഒരു വര്‍ഷം. യോഗ്യത എസ്.എസ്.എല്‍.സി പാസ്

ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ചോറോട് : ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു . ഡിസിസി ജനറൽ സെക്രട്ടറി കാവിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് പി ടി കെ നജ്മൽ അധ്യക്ഷത വഹിച്ചു. കൂടാളി അശോകൻ, എ ഭാസ്കരൻ , രാജേഷ് ചോറോട്, ഷാജി ഐ, രാഗേഷ് കെ ജി, കെ കെ

കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ മതിലിടിഞ്ഞ് റോഡിലേക്ക്; കൊച്ചുമിടുക്കിയുടെ മനോധൈര്യത്തില്‍ വഴിമാറിയത് വലിയ അപകടം, ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ കാണാം

കണ്ണൂര്‍: അഞ്ചരക്കണ്ടിയില്‍ കെട്ടിടത്തിന്റെ മതില്‍ റോഡിലേക്ക് മറിഞ്ഞു വീണു. വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ടൗണിലെ മതിലാണ് ഇന്ന് രാവിലെ 9മണിയോടെ മറിഞ്ഞ് വീണത്. മദ്രസ പഠനത്തിന് ശേഷം റോഡിന് സമീപത്ത് കൂടെ വിദ്യാര്‍ത്ഥികള്‍ നടന്നു പോവുകയായിരുന്നു. ആദ്യം രണ്ട് വിദ്യാര്‍ത്ഥികള്‍ നടന്ന് പോയതിന് ശേഷമായിരുന്നു അപകടം. ഒരു പെണ്‍കുട്ടി നടന്നുപോവുന്നതിനിടെ പെട്ടെന്ന് മതില്‍ ഇടിയുകയായിരുന്നു. എന്നാല്‍

നാശം വിതച്ച് മഴ: പുറമേരിയില്‍ വീടിന് മുകളില്‍ മരം കടപുഴകി വീണു

പുറമേരി: പുറമേരി പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ വീടിന് മുകളില്‍ മരം കടപുഴകി വീണു. ഇളമ്പിലായി അമ്പലത്തിന് സമീപം കോളോര്‍ കണ്ടി പാറക്കെട്ടില്‍ കൃഷ്ണന്റെ വീടിന് മുകളിലാണ് മരം വീണത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഓട് മേഞ്ഞ വീടിന്റെ മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വീടിന് സമീപത്തെ തേക്ക് മരമാണ് കടപുഴകി വീടിന് മുകളില്‍ വീണത്. അപകടത്തില്‍

error: Content is protected !!