Category: സ്പെഷ്യല്‍
”ഞാന്‍ ഇപ്പം പറഞ്ഞതേയൂള്ളു, അപ്പോഴേക്കും ഫേസ്ബുക്ക് ഇതറിഞ്ഞോ!! സംശയിക്കേണ്ട, നമ്മുടെ ഫോണ്‍ എല്ലാം കേള്‍ക്കുന്നുണ്ട്, ചോര്‍ത്തികൊടുക്കുന്നുമുണ്ട്
‘ഞാന്‍ ഇപ്പം പറഞ്ഞതേയൂള്ളു, അപ്പോഴേക്കും ഫേസ്ബുക്ക് ഇതറിഞ്ഞോ!! പലപ്പോഴും നമ്മള്‍ സുഹൃത്തുക്കളോട് പറഞ്ഞ വാചകങ്ങളാണിത്. പുതിയ ഡ്രസോ, ബാഗോ, ഫോണോ അങ്ങനെ എന്തെങ്കിലും സാധനം വാങ്ങണമെന്ന് ഫോണിലൂടെ ആരോടെങ്കിലോ ഷെയര്‍ ചെയ്താല്‍ പിന്നെ രണ്ട് ദിവസത്തേക്ക് നമ്മുടെ ഫേസ്ബുക്കിലും മറ്റും ആ ഉത്പന്നവുമായി ബന്ധപ്പെട്ട പരസ്യങ്ങളായിരിക്കും. പലപ്പോഴും പലര്‍ക്കും ഉണ്ടായിട്ടുള്ള അനുഭവമാണിത്. അന്നൊക്കെ ഫോണ്‍ നമ്മുടെ
”സ്‌ഫോടനത്തിന്റെ പ്രഹരശേഷിയില്‍ ബ്രിട്ടീഷ് പൊലീസ് സംവിധാനമാകെ പകച്ചു” കീഴരിയൂര്‍ ബോംബ് നിര്‍മ്മാണ പദ്ധതിയും, തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും – നിജീഷ് എം.ടി എഴുതുന്നു
കേരളത്തില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിക്കകത്ത് രണ്ട് സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കാലം, അധികാരവും, ആശയവും തമ്മിലടിച്ച് കേരളത്തിലെ ദേശീയ സ്വാതന്ത്ര്യ സമര രാഷ്ട്രീയ പ്രവര്‍ത്തനം ഇഴഞ്ഞ് നീങ്ങിയ കാലത്താണ് ക്വിറ്റ് ഇന്ത്യാ സമാരാഹ്വാനം ഉണ്ടായത്. കേരളത്തിലെ മുതിര്‍ന്ന നേതാവ് ജനാബ് മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് 1940 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു.
വെറുതേ ഒരു ജീവിതം
ഒഞ്ചിയം ഉസ്മാൻ ഒരിയാന സമയം കഴിഞ്ഞു.എന്റെ റസിഡന്റ് പെർമിറ്റിന്റെ കാലാവധി തീർന്നു. ഇനി ഇവിടെ തങ്ങാൻ അനുവാദമില്ല . നീ സങ്കടപ്പെടല്ല. കരയാതിരിക്കൂ..മൈലാഞ്ചിയായി നിന്റെ അരികിൽ തന്നെ ഞാൻ ഉണ്ടാവും. പിന്നെന്തിനാ ഇങ്ങനെ നിലവിളിക്കുന്നത് ? നിനക്ക് എന്നെ വന്ന് കാണാലോ. തൊടാലോ. സംസാരിക്കാലൊ. ചേർന്ന് നിന്ന് തഴുകാലൊ. എന്തായിത് ? എന്തിനാണിങ്ങനെ മാറത്തടിച്ച് വിങ്ങിപ്പൊട്ടുന്നത്.
കായലും കടലും തുരുത്തുകളും ഒന്നുചേരുന്ന പ്രകൃതിയുടെ സൗന്ദര്യം, കണ്ണിനും മനസ്സിനും കുളിരാകുന്ന ബോട്ട് യാത്ര; കായൽ സൗന്ദര്യം ആസ്വദിക്കാൻ കണ്ണൂരിലെ കവ്വായി കായലിലേക്ക് വെച്ച് പിടിച്ചാലൊ..
കായലും കടലും മലയും തുരുത്തുകളും ഒക്കെച്ചേർന്ന, പ്രകൃതിയുടെ വൈവിധ്യം നിറഞ്ഞ സൗന്ദര്യത്തെ ആസ്വദിക്കുവാൻ താൽപ്പര്യമുള്ളയാളാണൊ നിങ്ങൾ. എങ്കിൽ പറ്റിയൊരിടമാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കവ്വായി കായൽ. മലബാറിലെ ഏറ്റവും പ്രസിദ്ധമായതും ഏറെ ആകർഷകമായതുമായ കായലാണ് കവ്വായി. കവ്വായി പുഴയും അതിന്റെ പോഷക നദികളായ കാങ്കോൽ, വണ്ണാത്തിച്ചാൽ, കുപ്പിത്തോട്, കുനിയൻ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേർന്നതാണ്
വടകരയിലെത്തിയ ഗാന്ധിജി എഴുതി “കൗമുദി കീ ത്യാഗ്”; ആ മഹത് ചരിതം ഇങ്ങനെ..
അനൂപ് അനന്തൻ രാജ്യമിന്ന് 78ാം സ്വാതന്ത്ര്യദിനം ആചരിക്കുകയാണ്. രാജ്യത്തിന്റെ അഭിമാന ചരിത്രത്തിൽ കടത്തനാടിനും (വടകര) പറയാനേറെയുണ്ട്. നിരവധി മനുഷ്യർ സമരത്തിന്റെ ഭാഗമായി. ഗാന്ധിജിയുടെ വഴിയെ സഞ്ചരിച്ചവർ ഏറെ. ഈ മഹത് ചരിതങ്ങൾക്കിടയിൽ രാജ്യം വാഴ്ത്തിയ ത്യാഗമാണ് കൗമുദി ടീച്ചറുടേത്. 1934 ജനുവരി 14-നാണ് ആ സംഭവം. ഹരിജനോദ്ധാരണത്തിന് ഫണ്ട് കണ്ടത്തെുന്നതിനായാണ് ഗാന്ധിജി 1934 ജനുവരി 10-ന്
‘ജനങ്ങളെ സഹായിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു ജോലി വേറെയില്ല’; മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ തിളക്കത്തില്‍ ഇരിക്കൂര്‍ ബ്ലാത്തൂര്‍ സ്വദേശി ദിനേശ്
കണ്ണൂര്‍: ആഗ്രഹിച്ച് സ്വന്തമാക്കിയ ജോലിക്ക് അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരിക്കൂര്‍ ബ്ലാത്തൂര്‍ സ്വദേശിയായ ദിനേഷ്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലാണ് ദിനേഷിനെ തേടിയെത്തിരിക്കുന്നത്. പഠനകാലത്ത് തന്നെ പോലീസുകാരനാവണം എന്നതായിരുന്നു ആഗ്രഹം. അതുകൊണ്ടുതന്നെ സ്വപ്‌നം നേടിയെടുക്കാനുള്ള പരിശ്രമങ്ങളായിരുന്നു പിന്നീടുള്ള നാളുകളെല്ലാം. ഏറ്റവുമൊടുവില്‍ 2008ല്‍ എസ്.ഐയായി കണ്ണൂര്‍ പെരിങ്ങോം സ്‌റ്റേഷനില്‍ ജോയിന്‍ ചെയ്തു. ഇന്ന് തിരിഞ്ഞ്‌നോക്കുമ്പോള്‍ സംഭവബഹുലമായിരുന്നു
‘ഉള്ള് പൊള്ളിയവരാണ്, അവരെ ചിരിച്ച് കാണണം’; മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ മാജിക് അവതരിപ്പിച്ച് സനീഷ് വടകരയും മകള്‍ ഇലോഷയും
വടകര: ഇരുപത്തഞ്ച് വര്‍ഷമായി മാജിക് രംഗത്ത് സജീവമായ മജീഷ്യന്‍ സനീഷ് വടകരയ്ക്ക് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയപ്പോള്‍ ഉള്ള് പൊള്ളിയിരുന്നു. പൊട്ടിച്ചിരികളോ കുട്ടികളുടെ കലപില ശബ്ദങ്ങളോ ഇല്ലാത്ത ഒരു വേദി. ഇത്രയും നാള്‍ കണ്ട ആളും ആരവമോ ഒന്നും തന്നെയില്ലാതെ നിരാശയുടെ മുഖങ്ങളായിരുന്നു അവിടെ കൂടുതലും. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന എല്ലാ നഷ്ടപ്പെട്ട്
വയനാടിന് വേണ്ടി മനുഷ്യർ മാത്രമല്ല ദൈവങ്ങളും കൈകോർക്കുന്നു; ഡി വൈ എഫ് ഐയുടെ റീബിൽഡ് വയനാടിന്റെ ഭാഗമായി തോളേനി മുത്തപ്പൻ മഠപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യം
കാസർഗോഡ്: വയനാടെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വേണ്ടി മലബാറുകാരുടെ പ്രിയപ്പെട്ട മുത്തപ്പൻ തെയ്യവും ഒരു ഓഹരി നൽകി.തോളേനി മുത്തപ്പൻ മഠപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യമാണ് ഡി വൈ എഫ് ഐയുടെ റീബിൽഡ് വയനാടിന്റെ ഭാഗമായത്. കടലോളവും മലയോളവും പോയി പ്രവർത്തി ചെയ്യുന്നവരാണ് നിങ്ങൾ. വലിയൊരു ദൗത്യമാണേറ്റെടുത്തിരിക്കുന്നത്. നിങ്ങളാലാവുന്നത് ചെയ്യുന്നുണ്ട്. എന്റെ കരത്തിലൊതുങ്ങുന്നത് മുത്തപ്പന്റേതായ ഒരു ഓഹരിയായി മുത്തപ്പനും
”അർജുനെ മണ്ണിടിച്ചിലിൽ കാണാതായി, എന്റെ അച്ഛനും ഡ്രൈവറാണ് ” കണ്ണ് നനയിക്കും മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്റെ ഡയറി, സോഷ്യൽ മീഡിയയിലൂടെ ഡയറി കുറിപ്പ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി
വടകര: ഷിരൂരിൽ മണ്ണിടിച്ചലിൽ അകപ്പെട്ട അർജുൻ കുഞ്ഞ് മനസുകളെ വരെ വേദനിപ്പിക്കുകയാണ്. അർജുനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ മാധ്യമങ്ങൾ ഇടതടവില്ലാതെ ടി വിയിൽ സംപ്രേക്ഷണം ചെയ്യുന്നു. ഇതെല്ലാം രണ്ടാംക്ലാസുകാരൻ ഇഷാന്റെ മനസിനെയും ആകുലപ്പെടുത്തി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇഷാൻ എഴുതിയ തന്റെ സ്കൂൾ ഡയറി ഏവരുടേയും കണ്ണ് നനയിക്കുന്നതാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഈ