Category: പ്രാദേശിക വാര്‍ത്തകള്‍
അൽഫാമിൽ നിന്ന് പുഴുക്കൾ, ആഴ്ചകളോളം പഴക്കമുള്ള പോത്തിറച്ചി; നാദാപുരം കുമ്മംങ്കോട് കാറ്ററിംഗ് സ്ഥാപനത്തിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ
നാദാപുരം: അൽഫാമിൽ നിന്ന് പുഴുക്കളെ കണ്ടെത്തിയ പരാതിയെ തുടർന്ന് കുമ്മംങ്കോട് ടികെ കാറ്ററിംഗ് സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ. ആഴ്ചകളോളം പഴക്കമുള്ള അൽഫാം, പോത്തിറച്ചികൾ, ആടിന്റെയും പോത്തിന്റെയും ലിവറുകൾ ഉൾപ്പടെയുള്ളവ. ഇന്നലെ രാത്രി സ്ഥാപനത്തിൽ നിന്ന് വാങ്ങിയ അൽഫാം കഴിച്ച സമീപവാസിയാണ് ഇറച്ചിയുടെ ഉള്ളിൽ ധാരാളം പുഴുക്കളെ കണ്ടത്. തുടർന്ന് ആരോഗ്യ വിഭാഗത്തിന്
വടകര കോഫീഹൗസിന് സമീപം തീപ്പിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
വടകര: കോഫീഹൗസിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപ്പിടിത്തം. പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്കാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു തീപ്പിടിത്തം. പറമ്പിന് സമീപം മാലിന്യങ്ങൾ കൂട്ടിയിട്ട് ആരൊക്കെയോ തീയിട്ടിരുന്നു. ഇതിൽ നിന്നാണ് പറമ്പിലെ ഉണങ്ങിയ പുല്ലപകൾക്ക് തീപിടിച്ചത്. തുടർന്ന് തീ പറമ്പ് മുഴുവാനായി വ്യാപിക്കുകയായിരുന്നു. സമീപത്തെ സ്കാനിംങ് സെന്റർ ജീവനക്കാർ തീ ഉയരുന്നത് കണ്ട്
ലക്ഷ്യമിടുന്നത് പത്താംതരം വിദ്യാര്‍ഥികളുടെ മികച്ച വിജയം; ഫോട്ടോ ഫിനിഷിന് മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി
മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പത്താംതരം തീവ്ര പരിശീലന പരിപാടി ഫോട്ടോ ഫിനിഷിന് മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ജില്ലയിലെ പത്താംതരം വിദ്യാര്‍ഥികളുടെ മികച്ച റിസല്‍ട്ടിനായുള്ള പദ്ധതിയാണ് ഇത്. പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം.ബാബു ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ എം.സക്കീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ വൈസ് പ്രസിഡന്റ്
എടച്ചേരിയിൽ ബാഡ്മിന്റൺ ടൂർണമെന്റ് വരുന്നു; രജിസ്ട്രേഷൻ ആരംഭിച്ചു
എടച്ചേരി: എടച്ചേരിയിൽ ബാഡ്മിന്റൺ ടൂർണമെന്റ് വരുന്നു. വിജയ കലാവേദി & ഗ്രന്ഥാലയം 70ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് 5000, 3000, 2000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും നൽകും. ഫെബ്രുവരി 17, 18 തിയ്യതികളിൽ എടച്ചേരി പോലീസ് സ്റ്റേഷന് സമീപം പ്രത്യേകം തയ്യാറാക്കുന്ന ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിലാണ് ബാഡ്മിൻ്റൺ ടൂർണമെൻ്റ് നടക്കുക. രജിസ്ട്രേഷൻ ഫീ
പുറമേരി പഞ്ചായത്ത് 14ാം വാർഡ് ഉപതെരഞ്ഞെടപ്പ് ചൂടിൽ; പ്രചാരണം ശക്തമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി
പുറമേരി: പുറമേരി പഞ്ചായത്ത് 14ാം വാർഡ് ഉപതെരഞ്ഞെടപ്പ് ചൂടിലമർന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രചാരണം ശക്തമാക്കി. അഡ്വ വിവേക് കൊടുങ്ങാംപുറത്തിനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി. അഡ്വ വിവേകിന്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവൻഷൻ സംഘടിപ്പിച്ചു. കുനിങ്ങാട് കനാൽ പരിസരത്ത് നടന്ന കൺവെൻഷൻ സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ
മേപ്പയ്യൂർ കൊഴുക്കല്ലൂര്‍ സ്വദേശിയായ യുവതിയെ ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാനില്ലെന്ന് പരാതി
മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ ചെറുവലത്ത് വീട്ടില്‍ അര്‍ച്ചനയെ കാണാനില്ലെന്ന് പരാതി. ഇന്ന് പുലര്‍ച്ചെ മുതല്‍ വീട്ടില്‍ നിന്നും കാണാതായെന്നാണ് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറുന്നത്. ഇരുപത്തിയൊന്‍പത് വയസുണ്ട്. മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക. ഫോണ്‍: 9497980784, 04962676220 Summary: A complaint has been
വടകര പുതുപ്പണം കിഴക്കേ കുന്നിവയലില്‍ നാണു അന്തരിച്ചു
വടകര: വടകര പുതുപ്പണം കിഴക്കേ കുന്നിവയലില്‍ നാണു അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: ബിന്ദു പാലോളിപ്പാലം, ബീന ഇരിങ്ങല്‍ സര്‍ഗ്ഗാലയ, വിജില കെ.ടി ബസാര്‍. മരുമക്കള്‍: സത്യന്‍ നാറത്തുവയല്‍ പാലോളിപ്പാലം, കെ.കെ.ഗണേശന്‍ മൂരാട് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പയ്യോളി ഏറിയ സെക്രട്ടറി, മനോജന്‍ കുളങ്ങാട്ടുതഴെ. സംസ്‌ക്കാരം: പാലോളിപ്പാലം അരവിന്ദ് ഘോഷ് റോഡിലെ
വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ സ്വര്‍ണ തട്ടിപ്പ്: മുഖ്യപ്രതിയുടെ സഹായി അറസ്റ്റില്‍, തിരുപ്പൂരിൽ തെളിവെടുപ്പിനെത്തിക്കും
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍നിന്ന് 26 കിലോ പണയസ്വർണം തട്ടിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതിയുടെ സഹായിയാണ് അറസ്റ്റിലായത്. തമിഴ്നാട് തിരുപ്പൂർ സ്വദേശി രാജീവ് ഗാന്ധി നഗറില്‍ കാർത്തികിനെയാണ്(30) റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി.ബെന്നി അറസ്റ്റ് ചെയ്തത്. പ്രതിയെ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അഴിയൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
വടകര: 20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ന്യൂമാഹി ആയ്യത്താൻ വീട്ടിൽ ശ്രീരാഗ് (24) ആണ് അഴിയൂരിൽ വെച്ച് വടകര എക്സൈസ് സംഘത്തിൻ്റെ പിടിയിൽ ആയത്. ചോമ്പാലിൽ കോഴിക്കോട് – കണ്ണൂർ ദേശീയപാതയിൽ സിഫുഡ് റസ്റ്റോറൻ്റിന് മുൻവശത്ത് നിന്നാണ് ഇയാൾ പിടിയിലായത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂൽ, പ്രിവൻ്റീവ് ഓഫീസർ സി.എം സുരേഷ് കുമാർ,
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുമോ ? കൊയിലാണ്ടിയിൽ ട്രെയിനില്‍ നിന്നും വീണ് മരിച്ചയാളുടെ ബന്ധുക്കളെ തേടി പോലീസ്
കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിന് സമീപത്ത് ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് മരിച്ച ആളുടെ ബന്ധുക്കളെ തേടി പോലീസ്. കഴിഞ്ഞ് മാസം 31നാണ് സംഭവം. ട്രെയിന്‍ നമ്പര്‍ 16306 കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ നിന്നും വീണാണ് ഇയാള്‍ മരണപ്പെടുന്നത്. 175 സെ.മി ഉയരം, ഇരു നിറം, ഒത്ത ശരീരം, വെട്ടി ഒതുക്കിയ മീശ,