Category: Uncategorized
കേരളത്തിന് തിരിച്ചടി; വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം
ദില്ലി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിന് നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട്
ബംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; കണ്ണൂർ സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കണ്ണൂർ: ബംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂർ വെക്കലം നെടുമ്പോയില്‍ സ്വദേശി മുഹമ്മദ് സഹദ് (20), കണ്ണൂർ തോലാംബ്ര ത്രിക്കടാരിപോയില്‍ സ്വദേശി റിഷ്ണു ശശീന്ദ്രൻ (23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ബന്നാർഘട്ട റോഡ് കമ്മനഹള്ളി ജംങ്ഷനില്‍ വച്ച് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടുപേര്‍ക്ക് പൊള്ളലേറ്റു
കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് ലക്ഷദ്വീപ് സ്വദേശികളായ രണ്ടപേര്‍ക്ക് പൊള്ളലേറ്റു. അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി 11.45ന് ബേപ്പൂര്‍ ഹാര്‍ബറിലായിരുന്നു സംഭവം. അഹല്‍ ഫഷറീസ് എന്ന ബോട്ടിനാണ് തീപിടിച്ചത്. മത്സ്യബന്ധനത്തിന് പുറപ്പെടാനിരിക്കെ ബോട്ടിന്റെ എഞ്ചിനില്‍ നിന്നും തീപടരുകയായിരുന്നു. ഈ സമയത്ത് ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും കോഴിക്കോട്
കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; നവംബർ എട്ട്, ഒൻപത് തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ചക്രവാതിചുഴികളുടെ സാന്നിധ്യം കേരളത്തിൽ മഴ ശക്തമാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. ഇത് പ്രകാരം അടുത്ത ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട,
സ്‌കൂളിലെ ശോചനീയാവസ്ഥയും അടിസ്ഥാന സൗകര്യക്കുറവും ഉടന്‍ പരിഹരിക്കണം; പേരാമ്പ്ര നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാളെ എസ്.എഫ്.ഐ യുടെ പഠിപ്പ് മുടക്ക് സമരം
പേരാമ്പ്ര: നവംബര്‍ 4ന് എസ്.എഫ്.ഐയുടെ പഠിപ്പ് മുടക്ക് സമരം. നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അടിസ്ഥാന സൗകര്യക്കുറവും ശോചനീയാവസ്ഥയും പരിഹരിക്കണമെന്നാവശ്യപ്പെട്ടിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരം. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ശുചിമുറികള്‍, കുടിവെള്ളം, കളിസ്ഥലം, പഠനോപകരണങ്ങള്‍ എന്നിവ സ്‌കൂളില്‍ സാരമായി കുറവാണ്. ഇത് പരിഹരിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ
ഉള്ള് പൊള്ളുന്ന ജീവിതാനുഭവങ്ങള്‍, ഉരുള്‍പൊട്ടലിന്റെ ഭീകരത…വടകരയുടെ ജനകീയ പ്രശ്‌നങ്ങളിലൂടെ വിശ്വാസത്തിന്റെ, സത്യസന്ധതയുടെ രണ്ട് വര്‍ഷം; വടകര ഡോട് ന്യൂസിന് ഇന്ന് രണ്ടാം പിറന്നാള്‍
വിലങ്ങാട് ഉരുള്‍പൊട്ടല്‍, മഴക്കെടുതി, ദേശീയപാതയിലെ യാത്രാദുരിതങ്ങള്‍, വാശിയേറിയ തെരഞ്ഞെടുപ്പ് ദിനങ്ങള്‍, സാധാരണക്കാരുടെ പൊള്ളുന്ന ജീവിത പ്രശ്‌നങ്ങള്‍….അങ്ങനെ വടകരക്കാരുടെ ഇടയില്‍ അവരുടെ പ്രശ്‌നങ്ങള്‍ എത്തിക്കാന്‍ തുടങ്ങിയിട്ട് വടകര ഡോട് ന്യൂസിന് ഇന്ന് രണ്ട് വയസ്. ജനങ്ങളിലേക്ക് വടകരയുടെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2022 നവംബര്‍ 1നാണ് വടകര ഡോട് ന്യൂസ് പ്രവര്‍ത്തനം
കൊയിലാണ്ടിയിലെ കവർച്ചാ നാടകം; പണയസ്വർണം തിരിച്ചെടുക്കുന്നതിന് ഉപയോഗിച്ച അഞ്ച് ലക്ഷം രൂപ തിക്കോടിയിൽ നിന്ന് കണ്ടെടുത്തു, തെളിവെടുപ്പ് പൂർത്തിയായി
കൊയിലാണ്ടി: കള്ളക്കഥയുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ തെളിവെടുപ്പ് പൂർത്തിയായി. ആറേകാൽ ലക്ഷത്തോളം രൂപ രണ്ടുദിവസത്തെ തെളിവെടുപ്പിനിടെ കണ്ടെടുത്തിട്ടുണ്ട്. രണ്ടാം പ്രതി താഹ തിക്കോടിയിലെ കാത്തോലിക് ബാങ്കിൽ നൽകിയ അഞ്ച് ലക്ഷത്തിലേറെ രൂപയും താഹയുടെ ഭാര്യയുടെ പക്കൽ നിന്നും ഒരുലക്ഷം രൂപയുമാണ് കണ്ടെടുത്തത്. പ്രതികളായ പയ്യോളി ബീച്ച് സുഹാന മൻസിൽ സുഹൈൽ, തിക്കോടി കോടിക്കൽ ഉമ്മർ
ഇനി വായനയും ചര്‍ച്ചകളും കൂടുതല്‍ സൗകര്യത്തോടെ; മണിയൂര്‍ പാലയാട് നടയിലെ ദേശീയ വായനശാലയുടെ പുതിയ കെട്ടിടം ഡിസംബറില്‍ തുറന്ന് പ്രവര്‍ത്തിക്കും, ഉദ്ഘാടനത്തിന് വിപുലമായ പരിപാടികള്‍
വടകര: മണിയൂര്‍ പഞ്ചായത്തിലെ പാലയാട് കഴിഞ്ഞ 41 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദേശീയ വായനാശാല ആന്റ് ഗ്രന്ഥാലയം അടിമുടി മാറാനൊരുങ്ങുന്നു. കുറ്റ്യാടി എംഎല്‍എ കെ.കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഡിസംബര്‍ മാസത്തില്‍ നടക്കും. പരിപാടിയുടെ ഭാഗമായി പാലയാട് എല്‍.പി സ്‌ക്കൂളില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപികരണ യോഗത്തില്‍ നൂറിലധികം
എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി.ദിവ്യയ്ക്ക് തിരിച്ചടി, മുൻകൂർ ജാമ്യമില്ല, ഹർജി തള്ളി
തലശ്ശേരി: എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ഹരജി പരിഗണിച്ചത്. ദിവ്യയ്ക്കുവേണ്ടി അഭിഭാഷകൻ കെ.വിശ്വനും പ്രോസിക്യൂഷനു വേണ്ടി കെ.അജിത്കുമാറും നവീൻ
ഏറാമല തട്ടോളിക്കര ചാത്തോത്ത് ശ്രീധരൻ അന്തരിച്ചു
ഏറാമല: തട്ടോളിക്കര ചാത്തോത്ത് ശ്രീധരൻ (റിട്ട. കെ.എസ്.ആര്‍.ടി.സി) അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: പ്രമോദ്. പ്രശാന്ത്. പ്രബിഷ. മരുമക്കൾ: ലീഷ്മ. ജീഷ്മ. വിജിത്ത്. സഹോദരങ്ങൾ: മോഹനൻ, പവിത്രൻ, രാജൻ, ശാരദ, കമല, സതി, ചന്ദ്രി. Description: Eramala Tattolikara Chatoth Sreedharan passed away