ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി; എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന്


തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.

നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. നാല് മണിയോടെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഫലം വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.

മുന്‍വര്‍ഷത്തേക്കാള്‍ 11 ദിവസം നേരത്തെയാണ് ഇത്തവണ ഫലം വരുന്നത്. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷാഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും. 70 ക്യാമ്പുകളിലായി 10,863 അധ്യാപകരാണ് ഇത്തവണ മൂല്യനിര്‍ണയത്തിന്റെ ഭാഗമായത്. ഫലപ്രഖ്യാപനം വന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഹയര്‍സെക്കന്ററിയിലേക്ക് പ്രവേശനം ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം

വെബ്സൈറ്റുകള്‍

എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, ,  www.result.kerala.gov.in, http://www.result.kerala.gov.in www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.