കൊടുവള്ളിയില്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു


കോഴിക്കോട്: അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കൊടുവള്ളി ബിആർസി യിലെ പരിശീലകയും കൊടുവള്ളി ജിഎൽപി സ്കൂളിലെ അധ്യാപികയുമായ ഷബീല ആണ് മരിച്ചത്. മുപ്പത്തിമുന്ന് വയസായിരുന്നു.

ഇന്നലെ താമരശ്ശേരിയിൽ വെച്ച് നടന്ന പരിശീലന പരിപാടിയിൽ ഷബീല ക്ലാസ് എടുത്തിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുന്നതിനിടെ വീട്ടിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.